Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കണ്ണൂർ സിപിഎമ്മിൽ അതൃപ്തി കടുക്കുന്നു; മുതിർന്ന നേതാക്കളെ ഒഴിവാക്കയതിൽ അമർഷം

07 MARCH 2021 06:30 PM IST
മലയാളി വാര്‍ത്ത

കണ്ണൂരിൽ പുകച്ചിലാണ് ആകെ മൊത്തത്തിൽ .പി ജയരാജനെ ഒഴിവാക്കിയതിൽ കഴഞ്ഞ ദിവസം തന്നെ ജയരാജൻ അനുകൂലികൾ രംഗത്തു വന്നിരുന്നു .കണ്ണൂരിൽ സി പി എമ്മിന് ഇക്കുറി അടിപതറുമോ എന്ന ചോദ്യങ്ങളാണ് നാലുപാടു നിന്നും ഉയരുന്നത് .നേതാക്കളെ പോലും ഞെട്ടിച്ചാണ് ഒരു വിഭാഗം അംഗത്തിന് ഇറങ്ങിയിരിക്കുന്നത് .ഇ പി ജയരാജനെ തുടരാൻ അനുവദിക്കാത്തതിലും പി ജയരാജന് സീറ്റ് നിഷേധിച്ചതിലും കണ്ണൂരിലെ സിപിഎമ്മിൽ പൊട്ടിത്തെറി സംഭവിക്കുന്നു എന്ന് പറയാം . ഇ പി ജയരാജന് മട്ടന്നൂ‍ർ സീറ്റ് നിഷേധിച്ചതിനെതിരെ ജില്ലാ കമ്മറ്റിയിൽ വിമർശനം ഉയർന്നപ്പോൾ പി ജയരാജനെ ഒഴിവാക്കിയതിൽ അമർഷമുള്ളത് താഴെ തട്ടിലുള്ള പ്രവർത്തകർക്കാണ്. സ്വന്തം മണ്ഡലം പാർട്ടിയിലെ തന്നെ മറ്റൊരു മന്ത്രിക്കായി മാറിക്കൊടുക്കണമെന്ന ജില്ലാ സെക്രട്ടറിയേറ്റ് നിർദ്ദേശത്തിന് പിന്നാലെയായിരുന്നു മത്സരിക്കാനില്ലെന്ന് ഇ പി ജയരാജൻ പറഞ്ഞത്. ഇന്നലെ ചേർന്ന ജില്ലാ കമ്മറ്റിയിൽ ഇ പി ജയരാജൻ, തോമസ് ഐസക് പോലെയുള്ള മുതിർന്ന നേതാക്കളെ ഒഴിവാക്കിക്കൊണ്ടുള്ള സ്ഥാനാർത്ഥി പട്ടിക പാർട്ടിക്ക് ഏറെ ദോഷം ചെയ്യുമെന്ന് വിമർശനം ഉയർന്നു. മട്ടന്നൂരിൽ ഇറക്കുന്നതിന് പകരം കെ കെ ഷൈലജയെ പേരാവൂരിൽ മത്സരിപ്പിച്ച് ആ സീറ്റ് പിടിച്ചെടുക്കുകയായിരുന്നു വേണ്ടതെന്നും ചില നേതാക്കൾ അഭിപ്രായപ്പെട്ടു.  

പി ജയരാജനെ തഴഞ്ഞതിൽ അണികൾക്ക് കടുത്ത അമർഷമുണ്ടെങ്കിലും പരസ്യ വിമർശനം നിർത്തുന്നതായി സൂചിപ്പിച്ച് പി ജെ ആർമി പോസ്റ്റിട്ടു. ഉയിരാണ് പിജെ, പാർട്ടിയാണ് വലുതെന്ന് പറഞ്ഞ് ആർമി വെടി നിർത്തൽ പ്രഖ്യാപിച്ചപ്പോഴും കനലെരിയുകയാണ്. പി ജയരാജന് പിന്തുണ പ്രഖ്യാപിച്ച് സ്പോർട്സ് കൗൺസിലിൽ നിന്ന് രാജി വച്ച ധീരജ് കുമാർ താൻ രാഷ്ട്രീയ പ്രവർത്തനം മതിയാക്കുകയാണെന്ന് വ്യക്തമാക്കി. പി ജെയെ ഒഴിവാക്കിയതിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകുമെന്നും ധീരജ് മുന്നറിയിപ്പ് നൽകുന്നു.

വൻ മരങ്ങളെ വെട്ടി നിരത്തിയതിലും പാർട്ടിയിൽ ജൂനിയറായ എം വിജിനെ കല്യാശ്ശേരിയിൽ മത്സരിപ്പിക്കുന്നതിലും ജില്ലയിലെ പല നേതാക്കൾക്കും അതൃപ്തിയുണ്ട്. കണ്ണൂരിലെ സിപിഎമ്മിൽ നടക്കുന്നത് ആഭ്യന്തര കലാപമാണെന്നായിരുന്നു കെ സുധാകരന്റെ പ്രതികരണം. സിപിഎമ്മിന്റെ ആഭ്യന്തര വിഷയമാണെന്ന് ആവർത്തിക്കുമ്പോഴും സിപിഎമ്മിനകത്തെ ഈ അമർഷം യുഡിഎഫിന് ഗുണം ചെയ്യുമെന്നാണ് കോൺഗ്രസ് കണക്ക്കൂട്ടുന്നത്. സ്ഥാനാർത്ഥി ലിസ്റ്റിനെ ചൊല്ലിയുള്ള ഈ മുറുമുറുപ്പുകൾക്കിടെ ഒരാഴ്ചത്തെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ധർമ്മടത്ത് എത്തുന്നുണ്ട്. അതെ സമയം  പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സീന് സിപിഐയുടെ ശാസന. മുഹ്സിൻ പാർട്ടിയുമായി ഒത്തുപോകുന്നതിൽ വീഴ്ച വരുത്തിയെന്നും ഈ തെറ്റ് തിരുത്തണമെന്നുമാണ് സിപിഐ ജില്ലാ എക്സിക്യൂട്ടീവിന്റെ നിർദ്ദേശം. ശാസനയ്ക്ക് പിന്നാലെ മുഹ്സിനെ സ്ഥാനാർത്ഥി സാധ്യതാ പട്ടികയിൽ ഉൾപ്പെടുത്തി. മുഹ്സിൻ പാർട്ടിയുടെ പ്രാദേശിക ഘടകങ്ങളുമായി സഹകരിക്കുന്നില്ലെന്ന് ജില്ലാ സെക്രട്ടേറിയറ്റിൽ വിമർശനം ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന പട്ടാമ്പി മണ്ഡലം കമ്മിറ്റി യോഗത്തിലും ഒരു വിഭാഗം മുഹ്സിനെതിരെ വിർമശനവുമായി രംഗത്തെത്തിയിരുന്നു. മുഹ്സീന് പകരം ജില്ലാ എക്സിക്യൂട്ടീവ് ഒ കെ സെയ്ദലവിയെ മത്സരിപ്പിക്കണമെന്നായിരുന്നു ഈ വിഭാഗത്തിന്റെ നിർദ്ദേശം.പാലക്കാട് ജില്ലയിലെ സിപിഐ സ്ഥാനാർത്ഥികളുടെ സാധ്യത പട്ടികയും ജില്ലാ എക്സിക്യൂട്ടീവ് തയ്യാറാക്കി. പട്ടാമ്പിയിൽ മുഹ്സീനൊപ്പം ഒ കെ സെയ്ദലവിയുടെ പേരും പട്ടാമ്പിയിലെ സാധ്യത പട്ടികയിലുണ്ട്. മണ്ണാർകാടേക്ക് ജില്ലാ സെക്രട്ടറി സുരേഷ് രാജ്, മണികണ്ഠൻ പാലോട്, എഐഎസ്എഫ് സംസ്ഥാന പ്രസിഡൻ്റ് കബീർ എന്നിവരുടെ പേരാണ് പരിഗണിക്കുന്നത്. തന്നെ ഉൾപ്പെടുത്തേണ്ടതില്ലെന്ന് ജില്ലാ സെക്രട്ടറി സുരേഷ് രാജ് എക്സിക്യുട്ടീവിൽ പറഞ്ഞു.കോട്ടയം വൈക്കത്ത് സി കെ ആശയായിരിക്കും സിപിഐയുടെ സ്ഥാനാർത്ഥി. ആശയുടെ പേര് കോട്ടയം ജില്ലാ എക്സിക്യൂട്ടീവ് സംസ്ഥാന സമിതിക്ക് നിർദ്ദേശിച്ചു. കാഞ്ഞിരപ്പള്ളിക്ക് പകരം ചങ്ങനാശേരി വേണമെന്ന് ജില്ലാ എക്സിക്യൂട്ടീവിൽ ആവശ്യമുയർന്നു.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പരാതി പിന്‍വലിച്ചു  (8 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (9 hours ago)

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (9 hours ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (10 hours ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (10 hours ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (12 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (13 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (13 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (13 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (14 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (14 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (14 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (15 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (16 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (16 hours ago)

Malayali Vartha Recommends