സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത് കേസുകളിൽ കസ്റ്റംസ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ച തിരുവനന്തപുരം സ്വദേശിനിയായ അഡ്വ. എസ്. ദിവ്യ അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരായി...
സ്വര്‍ണക്കടത്ത്- ഡോളര്‍ കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ച തിരുവനന്തപുരം സ്വദേശിനിയായ അഡ്വ. എസ്. ദിവ്യ അന്വേഷണ സംഘത്തിനു മുമ്ബാകെ ഹാജരായി.
ബാങ്ക് രേഖകള്‍ , പാസ്പോര്‍ട്ട്, മൊബൈല്‍ ഫോണ്‍ എന്നിവ ഹാജരാക്കണമെന്ന അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസമാണ് കസ്റ്റംസ് ഇവര്‍ക്ക് നോട്ടീസ് നല്‍കിയത്.
ഇവരുടെ പക്കല്‍ ഒമ്പത് സിം കാര്‍ഡുകള്‍ ഉണ്ടെന്നും പ്രതികളില്‍ പലരേയും ഇവര്‍ നിരന്തരം വിളിച്ചിരുന്നുവെന്നും കസ്റ്റംസ് പറയുന്നു.
സ്വര്‍ണം- ഡോളര്‍ കടത്ത് കേസില്‍ സി.പി.എം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണനേയും കസ്റ്റംസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്.
ലൈഫ് മിഷന് നിര്‍മ്മാണ കരാറുകാരനായ യുണിടാക് എം.ഡി സന്തോഷ് ഈപ്പന് യു.എ.ഇ കോണ്‍സല്‍ ജനറലിന് നല്കിയ 1.13 ലക്ഷം രൂപ വിലയുള്ള ഐ.ഫോണ്‍ വിനോദിനി ഉപയോഗിച്ചിരുന്നുവെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണിത്.
https://www.facebook.com/Malayalivartha