Widgets Magazine
01
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അതിജീവിതയെ അധിക്ഷേപിച്ചവര്‍ കുടുങ്ങും... രാഹുൽ ഈശ്വര്‍ ഒരു രാത്രിയില്‍ കസ്റ്റഡിയില്‍, ഇന്ന് ജാമ്യം കിട്ടിയില്ലെങ്കില്‍ അകത്ത്, ഫോണിൽ അപ്‍ലോഡ് ചെയ്‌ത വീഡിയോ കണ്ടെത്തി പൊലീസ്, രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്താനും ഊര്‍ജിത ശ്രമം


വമ്പന്‍ വികസന വാഗ്ദാനങ്ങളുമായി ബിജെപിയുടെ പ്രകടന പത്രിക...2036ലെ ഒളിംപിക്‌സ് തിരുവനന്തപുരത്ത് നടത്തുമെന്നാണ് പ്രധാന വാദ്ഗാനം...കോര്‍പ്പറേഷന്‍ ഭരണം പിടിക്കാന്‍ തീവ്രശ്രമമാണ് നടത്തുന്നത്...


കളശ്ശേരിയില്‍ കണ്ടെത്തിയ അജ്ഞാത മൃതഹേഹം സൂരജ് ലാമയുടേത് എന്നാണ് സംശയം...ഡിഎന്‍എ പരിശോധന നടത്തി ഇത് സ്ഥിരീകരിക്കും..ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം അഴുകിയ നിലയിലാണ്..


രാഹുൽ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു...സൈബർ പൊലീസ് രാഹുലിനെ ചോദ്യം ചെയ്യുകയാണ്... ഫോണും ലാപ്ടോപ്പും ഹാജരാക്കാൻ നിർദേശിച്ചു..4 പേരുടെ യുആര്‍എല്‍ ആണ് പരാതിക്കാരി സമര്‍പ്പിച്ചത്...


രാഹുലിന്റെ ഫ്‌ളാറ്റിലേയ്ക്ക് യുവതി എത്തിയ ദൃശ്യങ്ങൾ സിസിടിവിയിൽ കണ്ടെത്താൻ കഴിഞ്ഞില്ല: സമീപത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിക്കും; പുറത്തുവന്ന സംഭാഷണം യുവതിയുടേതാണോയെന്ന് ഉറപ്പിക്കാൻ പരാതിക്കാരിയുടെ ശബ്ദ പരിശോധന നടത്തും..

സസ്‌പെന്‍സ് കൂടുന്നു... വിജയയാത്ര സമാപനത്തില്‍ അമിത് ഷാ പറഞ്ഞ സംശയാസ്പദ മരണം ആരുടേതെന്ന ചര്‍ച്ച ചൂട് പിടിക്കുന്നു; കേന്ദ്ര ആഭ്യന്തര മന്ത്രി കൂടിയായ അമിത്ഷാ തെളിവില്ലാതെ പറയില്ലെന്ന് എല്ലാവരും; ഒരു സൂചനയും നല്‍കാതെ കെ. സുരേന്ദ്രനും കൈമലര്‍ത്തിയതോടെ പല ഊഹങ്ങളുമായി ചര്‍ച്ച കൊഴുക്കുന്നു

09 MARCH 2021 09:24 AM IST
മലയാളി വാര്‍ത്ത

സ്വര്‍ണക്കടത്തു കേസിലെ ദുരൂഹ മരണത്തെ കുറിച്ചാണ് ഇപ്പോള്‍ കേരളത്തില്‍ സജീവ ചര്‍ച്ച നടക്കുന്നത്. ഞായറാഴ്ച നടന്ന വിജയയാത്ര സമാപന വേദിയില്‍വെച്ചാണ് അമിത് ഷാ ദുരൂഹമരണ പരാമര്‍ശം നടത്തിയത്.

ഡോളര്‍ സ്വര്‍ണക്കടത്ത് കേസുകളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയോടായി അമിത് ഷാ എട്ട് ചോദ്യങ്ങള്‍ ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് സംശയാസ്പദമായ ഒരു മരണത്തെ കുറിച്ച് അന്വേഷണം നടത്തിയോ എന്നായിരുന്നു ഷായുടെ ചോദ്യം.

 



അമിത് ഷാ പറഞ്ഞ ദുരൂഹ മരണത്തെപ്പറ്റി തനിക്കറിയില്ലെന്ന് ബി.ജെ.പി. അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു. പറഞ്ഞത് ആഭ്യന്തരമന്ത്രി അമിത് ഷായാണ്. അദ്ദേഹം തന്നെ കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. അമിത് ഷായുടെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം മുഖ്യമന്ത്രിയോടുള്ള ചോദ്യങ്ങളില്‍ കേന്ദ്രമന്ത്രി അമിത്ഷാ ഉന്നയിച്ച സംശയകരമായ മരണം ആരുടേതെന്നതിന് ഉത്തരം തേടി കേരളം നടക്കുകയാണ്. ഇതുവരെയാരും ഉന്നയിച്ചിട്ടില്ലാത്ത ആരോപണമാണ് ബി.ജെ.പി. വിജയയാത്രയുടെ സമാപന സമ്മേളനത്തില്‍ കേന്ദ്രമന്ത്രി ഉയര്‍ത്തിയത്.

 



പിണറായി വിജയനോട് എട്ടുചോദ്യങ്ങളാണ് സ്വര്‍ണം, ഡോളര്‍ക്കടത്തുകേസുകളുമായി ബന്ധപ്പെടുത്തി അമിത് ഷാ ചോദിച്ചത്. ഒരു സാക്ഷി സംശയാസ്പദമായി മരിച്ചു, അതേപ്പറ്റി ശരിയായ ദിശയില്‍ അന്വേഷണം നടത്തിയോ എന്നായിരുന്നു ചോദ്യം. ഇത് പുതിയൊരു ആരോപണമായതിനാലാണ് ഊഹാപോഹങ്ങള്‍ക്ക് ഇടവരുത്തിയതും.

അമിത്ഷാ മടങ്ങിയ ശേഷം ഞായറാഴ്ച രാത്രിതന്നെ ബി.ജെ.പി. നേതാക്കളുടെ യോഗത്തില്‍ ചോദ്യം സംസാരവിഷയമായി. സമീപകാലത്ത് ഒരു മാധ്യമ പ്രവര്‍ത്തകന്റേതടക്കമുള്ള സംശയകരമായ മരണങ്ങളുമായി ബന്ധപ്പെടുത്താന്‍ നോക്കിയെങ്കിലും പൊരുത്തപ്പെടുന്നില്ല.

 

സ്വര്‍ണക്കടത്തിനെപ്പറ്റി പല വെളിപ്പെടുത്തലും നടത്തിയ സംസ്ഥാനത്തെ ബി.ജെ.പി. നേതൃത്വമോ മറ്റെതെങ്കിലും പാര്‍ട്ടികളോ ഇത്തരമൊരു ആരോപണം ഇതുവരെ ഉന്നയിച്ചിട്ടില്ല. അഴിമതിയുടെ കൂടുതല്‍ വിവരങ്ങള്‍ കൈവശമുണ്ടെന്നും അമിത്ഷാ പറഞ്ഞിരുന്നു. അതേസമയം സര്‍ക്കാരിന്റെയോ സി.പി.എമ്മിന്റെയോ ഭാഗത്തുനിന്നും കാര്യമായി ആരും പ്രതികരിച്ചിട്ടില്ല.

സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെ മരണത്തിനുപിന്നില്‍ സ്വര്‍ണക്കടത്തുകാര്‍ക്ക് പങ്കുണ്ടെന്ന ആരോപണം സി.ബി.ഐ. വരെ അന്വേഷിച്ചതാണ്. ദുരൂഹതയില്ലെന്നാണ് കുറ്റപത്രത്തിലുള്ളതും. യു.എ.ഇ. കോണ്‍സുലേറ്റിലെ ഗണ്‍മാന്‍ ജയഘോഷിന്റെ ആത്മഹത്യശ്രമത്തെ തെറ്റിദ്ധരിപ്പിച്ചതാകാമെന്ന സംശയവുമുയര്‍ന്നു.

ഇതിനിടെയാണ് കാരാട്ട് റസാഖ് എം.എല്‍.എയുടെ സഹോദരന്‍ രണ്ടുവര്‍ഷംമുമ്പു മരിച്ചതുമായി ബന്ധപ്പെടുത്താന്‍ ശ്രമമുണ്ടായത്. അമിത്ഷാ കേരളത്തില്‍ ഈ മാസം വീണ്ടുമെത്തുമ്പോള്‍ കൂടുതല്‍ വെളിപ്പെടുത്തലുണ്ടാവുമെന്ന് കരുതുന്നവരുമുണ്ട്.

 



അതേസമയം ഏതെങ്കിലും മരണത്തെക്കുറിച്ചു സംശയമുണ്ടെങ്കില്‍ എഴുതിത്തന്നാല്‍ അന്വേഷിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി അമിത്ഷാ ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടിയെന്നോണമാണ് പിണറായിയിലെ ഇടതുമുന്നണി സ്വീകരണത്തില്‍ മുഖ്യമന്ത്രി സംസാരിച്ചത്.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സംശയാസ്പദമായി ഉണ്ടായ മരണത്തെക്കുറിച്ച് അന്വേഷണം നടത്തിയോ എന്നാണ് അമിത്ഷാ ചോദിച്ചത്. ഒരു സംഭവമുണ്ടായാല്‍ അത് നിഷ്പക്ഷമായി അന്വേഷിക്കുന്നതാണ് കേരളത്തിലെ പോലീസിന്റെ രീതി. അമിത്ഷാ പരമാര്‍ശിച്ച സംശയാസ്പദ മരണത്തെക്കുറിച്ച് ബി.ജെ.പി. നേതാക്കളോടു ചോദിച്ചെങ്കിലും വ്യക്തമായ മറുപടിയുണ്ടായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്തായാലും അമിത്ഷാ തുടങ്ങി വച്ച ദുരൂഹ മരണത്തിലെ ഉത്തരം നല്‍കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. ഉത്തരം കിട്ടാന്‍ അമിത്ഷായുടെ അടുത്ത വരവുവരെ കാത്തിരിക്കേണ്ടി വരും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത  (6 minutes ago)

ഭാര്യയെ നാട്ടിലേക്ക് യാത്രയാക്കിയശേഷം  (20 minutes ago)

പച്ചക്കറിയുടെ വില കുതിക്കുന്നു  (44 minutes ago)

കേരളത്തെ ഒരു വില്പനചരക്കാക്കിയ മുൻധനമന്ത്രി...  (54 minutes ago)

നിഫ്റ്റി 26,300ന് മുകളിൽ ....  (1 hour ago)

പുതിയ വസ്ത്രങ്ങൾ, ആഭരണങ്ങൾ, മറ്റ് വസ്തുക്കൾ എന്നിവ സ്വന്തമാക്കാൻ സാധ്യത  (1 hour ago)

സമനിലയുമായി സ്​പെയിനിൽ റയൽ മഡ്രിഡ്  (1 hour ago)

ഹോങ്കോങ്ങിലെ ബഹുനില കെട്ടിടങ്ങളിലുണ്ടായ തീപിടുത്തത്തിൽ മരിച്ചവരുടെ എണ്ണം 146 ആയി ...  (1 hour ago)

പാതിരാത്രി 1 മണിവരെ രാഹുലെ ചോദ്യം ചെയ്തു തലങ്ങും വിലങ്ങും വലിച്ച് കീറി എന്നിട്ടും...രാഹുൽ കട്ടയ്ക്ക്  (2 hours ago)

ഹാ​സ്യ ന​ട​ൻ എം.​എ​സ്. ഉ​മേ​ഷ് അ​ന്ത​രി​ച്ചു...  (2 hours ago)

പത്മകുമാർ യുദ്ധം തുടങ്ങി ഗോവിന്ദനെ മുച്ചൂട് വിഴുങ്ങി നാളെ കോടതിയിൽ പപ്പൻ ഒറ്റും..!ആദ്യ ബോംബ് പൊട്ടി  (2 hours ago)

മാങ്കൂട്ടത്തിൽ വിഷയത്തിൽ വി ഡി സതീശന്റെ റോളെന്ത്? മുഖ്യമന്ത്രി സതീശനെ വിളിച്ചോ?  (2 hours ago)

പവന്റെ വിലയിൽ 480 രൂപയുടെ വർദ്ധനവ്  (2 hours ago)

കോയമ്പത്തൂരിലെ ഫാം ഹൗസ് ഇളക്കി മറിച്ച് SIT ..! രാഹുലിന്റെ പൂടപോലും ഇല്ല..!ഡ്രൈവറെ തൂക്കി ചുവന്ന കാറിൽ ദേ രാഹുൽ CCTV...  (2 hours ago)

സിലിണ്ടറിന്റെ വിലയിൽ വീണ്ടും കുറവ്...  (2 hours ago)

Malayali Vartha Recommends