ഷെഹാനയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കണ്ട് ഞെട്ടി..!രക്തം ഒഴുകിയത് സ്റ്റെയര്‍കേസില്‍ നിന്ന് ഷോൾ കഴുത്തിൽ കുരുക്കി ചാടി

അടൂര്‍ കോട്ടമുകളിലെ യുവതിയുടെ മരണം വാക്കുതര്‍ക്കത്തിന് പിന്നാലെയെന്ന് കസ്റ്റഡിയിലുള്ള സുഹൃത്തിന്റെ മൊഴി. യുവതിയും താനുമായി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായാണ് അരുണ്‍ പോലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്. അതേസമയം താനാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന ആരോപണം യുവാവ് നിഷേധിച്ചു. ഷെഹന ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് യുവാവ് പോലീസില്‍ നല്‍കിയിരിക്കുന്ന മൊഴി. അതേസമയം കൊലപാതക സാധ്യത പോലീസ് തള്ളുന്നില്ല. മരണം കൊലപാതകമാണെന്ന് ഷെഹനയുടെ കുടുംബം ആരോപിച്ചിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മരണത്തിലെ ദുരൂഹത നീങ്ങുമെന്ന് പൊലീസ് പറയുന്നു.
ഏഴംകുളം കെഎസ്ഇബി ഓഫീസിലെ താല്‍ക്കാലിക ഡ്രൈവറാണ് അരുണ്‍. താനുമായി അടിയുണ്ടായതിന് പിന്നാലെ ഷെഹന ജീവനൊടുക്കിയെന്നാണ് അരുണിന്റെ മൊഴി. താന്‍ മുഖത്തടിച്ചെന്നാണ് യുവാവ് നല്‍കിയിരിക്കുന്ന മൊഴി. ഷെഹന മരിക്കാന്‍ ശ്രമിച്ചപ്പോള്‍ എന്തുകൊണ്ട് തടഞ്ഞില്ലെന്ന ചോദ്യത്തിന് അരുണ്‍ മറുപടി നല്‍കിയില്ല. ഷെഹനയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യുകയാണ്. ഇന്നലെ രാത്രി ഏഴുമണിയോടെയായിരുന്നു ഷെഹനയുടെ മരണം.
വീട്ടില്‍ നിന്ന് ബഹളം കേട്ട് നാട്ടുകാര്‍ എത്തിയപ്പോള്‍ ഷഹനയെ മരിച്ച നിലയില്‍ കാണുകയായിരുന്നു. ശരീരത്തില്‍ നിന്ന് ചോരയൊലിക്കുന്ന നിലയിലായിരുന്നു സുഹൃത്ത് അരുണ്‍ ഉണ്ടായിരുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. വീട്ടിലെ നിലത്തും കോണിപ്പടികളിലും രക്തമുണ്ടായിരുന്നു. ഇതോടെയാണ് ഷെഹനയുടെ മരണം കൊലപാതകമാണോയെന്ന സംശയം ഉയര്‍ന്നത്. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ് ഷെഹന. ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്നു ഇവര്‍. വിവാഹമോചന കേസ് കോടതിയില്‍ നടന്നുകൊണ്ടിരിക്കുകയായിരുന്നു.
ഷെഹനയുടെ വിവാഹത്തിന് മുമ്പ് അരുണുമായി അടുപ്പമുണ്ടായിരുന്നു. പിന്നീട് യുവതി മറ്റൊരാളെ വിവാഹം കഴിച്ചു പോയി. ഈ വിവാഹത്തില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായതോടെയാണ് യുവതി വീട്ടിലെക്ക് തിരികെ വന്നത്. വിവാഹമോചന കേസ് കോടതിയില്‍ നടന്നുകൊണ്ടിരിക്കയായിരുന്നു. ഇതിനിടെ ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്നു യുവതി അരുണുമായി വീണ്ടും അടുക്കുകയായിരുന്നു. ഇതിനിടെ അരുണിന്റെ ബന്ധങ്ങളില്‍ സംശയം തോന്നിയ യുവതിയുമായി തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു എന്നാണ് യുവാവിന്റെ മൊഴില്‍ നിന്നുള്ള സൂചന.
https://www.facebook.com/Malayalivartha
























