നടി പറഞ്ഞത് കേട്ട് പണം നിക്ഷേപിച്ച യുവാവിന് നഷ്ടമായത് ഒരു ലക്ഷത്തോളം ; ശ്രീവിദ്യ മുല്ലച്ചേരിക്ക് അറസ്റ്റ് വാറന്റ്

സിനിമാ-സീരിയൽ താരം ശ്രീവിദ്യ മുല്ലച്ചേരിക്ക് എതിരെ അറസ്റ്റ് വാറന്റെന്ന ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത് . വ്യാജ ട്രേഡിങ് ആപ്പ് പ്രമോട്ട് ചെയ്തതിനാണ് കേസ്. നാല് വർഷം മുമ്പ് നടി സ്വന്തം സോഷ്യൽമീഡിയ പേജിൽ പോസ്റ്റ് ചെയ്ത വീഡിയോയാണ് കേസിന് ആധാരം. നടിയുടെ വീഡിയോ കണ്ട് ട്രേഡിങ് ആപ്പിൽ പണം നിക്ഷേപിച്ച യുവാവിന് ഒരു ലക്ഷത്തിന് മുകളിൽ പണം നഷ്ടപ്പെട്ടു. ഒരു ലക്ഷത്തി മൂവായിരം രൂപയാണ് യുവാവിന് നഷ്ടമായത്. നാല് വർഷം മുമ്പാണ് കേസിന് ആസ്പദമായ പ്രമോഷൻ ശ്രീവിദ്യ ചെയ്യുന്നത്.
വിഷുവിനോട് അനുബന്ധിച്ചാണ് നടിയുടെ സോഷ്യൽമീഡിയ പേജുകളിൽ ഈ ട്രേഡിങ് ആപ്പിന്റെ വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഇത് എന്റെ വിഷു കൈ നീട്ടമായി എല്ലാവരും കണക്കാക്കണം. എല്ലാവർക്കും ജീവിതത്തിൽ ഒരു അഡീഷണൽ ഇൻകം ആവശ്യമാണ്. ബിനോമോ ആപ്പിനെ കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്.
രണ്ട് മില്യണിൽ അധികം സക്സസ്ഫുൾ ട്രേഡേഴ്സ് ഇന്ത്യയിലുള്ള ആപ്പാണ് ബിനോമോ. അത് മാത്രമല്ല മോസ്റ്റ് ട്രസ്റ്റന്റ് ട്രേഡിങ് ആപ്പുമാണ് എന്നാണ് വീഡിയോയിൽ ശ്രീവിദ്യ പറഞ്ഞത്. ഈ ആപ്പുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകൾ ശ്രീവിദ്യ ചെയ്തിരുന്നു. ഇത് കണ്ടിട്ടാണ് ഒരു യുവാവ് ട്രേഡിങ് ആപ്പിൽ പണം നിക്ഷേപിച്ചത്.
ആപ്പിൽ 103000 രൂപ നിക്ഷേപിച്ച് യുവാവ് ട്രേഡിങ് നടത്തിയെങ്കിലും ഒരു രൂപ പോലും തിരികെ ആപ്പിൽ നിന്നും സമ്പാദിക്കാനോ പിൻവലിക്കാനോ യുവാവിന് കഴിഞ്ഞില്ല. പണം നഷ്ടപ്പെട്ടുവെന്ന് മനസിലാക്കിയ യുവാവ് കോടതിയിൽ കേസ് രജിസ്റ്റർ ചെയ്തു. പിന്നീട് വാദം നടക്കുകയും പരാതിക്കാരനായ യുവാവിന് അനുകൂലമായി കേസിൽ വിധി വരികയും ചെയ്തു. പരാതിക്കാരന് ശ്രീവിദ്യ 103000 രൂപ തിരികെ നൽകണം.
കൂടാതെ 50000 രൂപ നഷ്ടപരിഹാരമായി അധികം നൽകുകയും വേണമെന്നായിരുന്നു കോടതി വിധി. കേസിൽ വിധി വന്നശേഷം ശ്രീവിദ്യ അപ്പീലിന് പോയിരുന്നു. തനിക്ക് വേണ്ടി ഹാജരായ വക്കീലിന് കേസ് കൃത്യമായി വാദിക്കാൻ കഴിഞ്ഞില്ലെന്നും അതുകൊണ്ടാണ് താൻ ഈ കേസിൽ തോറ്റുപോയതെന്നും പറഞ്ഞാണ് നടി അപ്പീൽ നൽകിയത്.
https://www.facebook.com/Malayalivartha



























