5 ലക്ഷം വനിതകളാണ് അധികമായി എത്തി; വിജയകരമായി ഒരു മാസം പിന്നിട്ട് പ്രിയദർശിനി

പ്രിയദർശിനി ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോൾ പദ്ധതിക്ക് വൻ സ്വീകാര്യത . പദ്ധതി ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. എങ്കിലും കെഎസ്ആർടിസിക്ക് നഷ്ടമാണെന്നാണ് കണക്കുകൾ . സൗജന്യ യാത്രയിൽ കെഎസ്ആർടിക്ക് ഇതുവരെ 75 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. പ്രതിദിനം 2.5 കോടിയുടെ വരുമാനം നഷ്ടമാകുന്നുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
പദ്ധതിയുടെ ഭാഗമായി വനിതാ യാത്രക്കാരുടെ എണ്ണത്തിൽ 40 ശതമാനത്തിന്റെ വർദ്ധനവുണ്ടായി. പ്രതിദിനം ശരാശരി 7.25 ലക്ഷം സ്ത്രീകളാണ് യാത്ര ചെയ്യുന്നത്. ഇതുവരെ സൗജന്യ യാത്ര പ്രയോജനപ്പെടുത്തിയത് 1.87 കോടി സ്ത്രീകൾ . ഏറ്റവും കൂടുതൽ യാത്രക്കാർ കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ നിന്നാണ്. നിലവിൽ 3125 ഓർഡിനറി ബസുകളാണ് പദ്ധതിക്കായി സർവീസ് നടത്തുന്നത്.
പദ്ധതി സംബന്ധിച്ച വിശദമായ കണക്കുകൾ മന്ത്രി സി.പി.ജോൺ മാധ്യമങ്ങളുമായി പങ്കു വയ്ക്കും. സൗജന്യ യാത്രയ്ക്കായി ആദ്യ ദിവസങ്ങളിൽ 2.25 കോടി രൂപ സർക്കാർ കെഎസ്ആർടിസിക്ക് നൽകിയ സ്ഥാനത്ത് ഇപ്പോൾ അത് 2.70 കോടി, 2.84 കോടി എന്നിങ്ങനെ ഉയർന്നു. വനിതാ യാത്രക്കാരുടെ എണ്ണത്തിൽ പ്രതീക്ഷിച്ച വർധനയാണെന്ന് അധികൃതർ പറഞ്ഞു. 5 ലക്ഷം വനിതകളാണ് അധികമായി എത്തിയത്.
https://www.facebook.com/Malayalivartha

























