റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ല; മണ്ണ് തിന്ന് പ്രതിഷേധം

മണ്ണ് തിന്ന് എൽപി സ്കൂൾ ടീച്ചർ റാങ്ക് പട്ടികയിലുള്ളവരുടെ പ്രതിഷേധം. സെക്രട്ടേറിയറ്റിന് മുന്നിൽ ഉദ്യോഗാർഥികൾ പ്രതിഷേധവുമായി എത്തിയത് നിയമനം നടക്കാത്തതിനാലാണ്. റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ല.
ഇടത് സർക്കാറിന്റെ അവസാന കാലത്തും ഉദ്യോഗാർഥികൾ പ്രതിഷേധവുമായി എത്തിയിരുന്നു.2025 മെയ് 31-ന് പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നടക്കുന്നില്ല. പല ജില്ലകളിൽ ഇതുവരെ ഒന്നാം റാങ്കുകാർക്ക് പോലും നിയമനം കിട്ടാത്ത അവസ്ഥയാണ് ഉള്ളത്.
കഴിഞ്ഞ വർഷം മെയ് 31ന് എൽപി സ്കൂൾ അധ്യാപകരുടെ റാങ്ക് ലിസ്റ്റ് പിഎസ്‌സി പ്രസിദ്ധീകരിച്ചിരുന്നു . എന്നാൽ ലിസ്റ്റ് വന്ന് ഒരു വർഷം പിന്നിടുമ്പോഴും നിയമനം അനിശ്ചിതത്വത്തിലാണ്. അധ്യാപക-വിദ്യാർഥി അനുപാതം കുറയ്ക്കണമെന്നും ഉദ്യോഗാർഥികളുടെ ആവശ്യപ്പെടുന്നുണ്ട് .
https://www.facebook.com/Malayalivartha

























