വിയറ്റ്‌നാം ബോട്ടപകടം.. മരിച്ച കൊട്ടാരക്കര സ്വദേശികളുടെ സംസ്കാരം ഇന്ന്...

വിയറ്റ്‌നാമിൽ ബോട്ടപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളായ എ സി തോമസ്, ഭാര്യ ലൗനി എന്നിവരുടെ സംസ്‌കാരം ഇന്ന് നടക്കും. ഇന്നലെ നാട്ടിലെത്തിച്ച മൃതദേഹങ്ങൾ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.
ജൂബിലി മന്ദിര ചാപ്പലിൽ രാവിലെ 10 മണിമുതലാകും പൊതുദർശനം നടക്കുക. കൊട്ടാരക്കര മാർത്തോമ്മ പള്ളിയിൽ വൈകുന്നേരം 3.30നാകും സംസ്‌കാരം. വിക്‌ടറി വ്യവസായ ഗ്രൂപ് ഉടമയായ എ സി തോമസും ഭാര്യ ലൗനിയും ഏഴാം തീയതിയാണ് വിനോദയാത്രയ്‌ക്കായി വിയറ്റ്‌നാമിലേക്ക് പോയത്. വിയറ്റ്‌നാമിലെ ഫുക്വേക്കിന് സമീപം ഉണ്ടായ അപകടത്തിൽ 15 പേരാണ് മരിച്ചത്.
"
https://www.facebook.com/Malayalivartha
























