48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍

മഹാരാഷ്ട്രയില്‍ 48 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച പാലത്തിന്റെ കൈവരി ഒരൊറ്റ ചവിട്ടില്‍ തകരുന്നതിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സംഭവത്തിന് പിന്നാലെ നിര്‍മാണത്തിന്റെ ഗുണനിലവാരത്തെച്ചൊല്ലി വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.
മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലാണ് സംഭവം. ദുര്‍ഗാദാസ് ലംബ് എന്ന പ്രദേശവാസിയാണ് പാലം നിര്‍മാണത്തിലെ അപാകതകള്‍ ക്യാമറയ്ക്ക് മുന്നില്‍ തുറന്നുകാട്ടിയത്. ഇയാള്‍ പാലത്തിന്റെ കൈവരിയില്‍ കാലുകൊണ്ട് ചെറുതായൊന്ന് ചവിട്ടുന്നതും സിമന്റ് തൂണുകള്‍ തകര്‍ന്നുവീഴുന്നതും വീഡിയോയില്‍ കാണാം. ഇതോടെ നിര്‍മാണത്തിന്റെ ഗുണനിലവാരത്തെയും ഉപയോഗിച്ച സാമഗ്രികളെയും കുറിച്ച് ഗുരുതര ചോദ്യങ്ങളുമായി നാട്ടുകാര്‍ രംഗത്തെത്തി.
പാലം പണിയാന്‍ തികച്ചും നിലവാരമില്ലാത്ത സാമഗ്രികളാണ് കരാറുകാര്‍ ഉപയോഗിച്ചതെന്നും ഇത് ജനങ്ങളുടെ ജീവന് വലിയ ഭീഷണിയാണെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തി. കൃത്യമായ പരിശോധനകള്‍ നടത്താതെ എങ്ങനെയാണ് ഇത്രയും വലിയ തുകയുടെ പദ്ധതി പാസാക്കിയതെന്നും നാട്ടുകാര്‍ ചോദിച്ചു.
സംഭവത്തില്‍ അന്വേഷണം വേണമെന്നും കരാറുകാരനും എഞ്ചിനീയര്‍മാര്‍ക്കുമെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ദുര്‍ഗാദാസ് ലംബ് ബീഡ് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ബിജെപി എംഎല്‍എ നമിത മുണ്ടാഡയുടെ നിയമസഭാ മണ്ഡലത്തിലാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്.
https://www.facebook.com/Malayalivartha


























