നിഷ പുരുഷോത്തമന്‍ എന്ന പേര് മലയാളി പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തേണ്ടതില്ല...ടെലവിഷന്‍ അവതാരകരില്‍ എന്നും തലയെടുപ്പുള്ള ഒരു അവതാരക...സിപിഎമ്മിന് ഇതിലും വലിയ മറുപടി സ്വപ്‌നത്തില്‍ മാത്രം...

നിഷ പുരുഷോത്തമന്‍ എന്ന പേര് മലയാളി പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തേണ്ടതില്ല. ടെലവിഷന്‍ അവതാരകരില്‍ എന്നും തലയെടുപ്പുള്ള ഒരു അവതാരക തന്നെയാണ്. വ്യക്തിപരമായും എന്നെ സംബന്ധിച്ച് വളരെ അഭിമാനമുള്ള സ്‌നേഹമുള്ള ഒരു പേരാണ് നിഷ പുരുഷോത്തമന്‍. ഏറെക്കാലം ഒന്നിച്ച് പ്രവര്‍ത്തിക്കാനായതും ആ വ്യക്തിയുടെ കഴിവും കരുതലും ഒക്കെ നേരിട്ട് അനുഭവിച്ചിട്ടുള്ളതുമാണ്.
എന്തായാലും മറ്റാര്‍ക്കും കിട്ടാത്ത ഒരു വലിയ സൗഭാഗ്യമാണ് കഴിഞ്ഞ ദിവസം നിഷ പുരുഷോത്തമന്‍ എന്ന അവതാരകയെ തേടിയെത്തിയത്. എന്റെ ജില്ല എന്ന മനോരമ ന്യൂസിന്റെ പ്രത്യേക തിരഞ്ഞെടുപ്പ് പരിപാടിയില്‍ ്‌സ്വന്തം തട്ടകമായ ഇടുക്കിയാണ് നിഷയ്ക്ക് ലഭിച്ചത്. തകര്‍ത്തു തിമിര്‍ത്തു കിടുക്കി അവതാരക എന്ന നിലയില്‍ അതിന് ഒരു പ്രത്യേ കയ്യടി നിഷയ്ക്ക് ആദ്യമായി. പക്ഷെ അതിനേക്കാള്‍ കിടുക്കിയത് നിഷയുടെ അതിഥിയായി എത്തിയ ഒരാളാണ് ..നിഷ പുരുഷാത്തമന്റെ പ്രിയപ്പെട്ട അച്ഛന്‍.
അവതാരകരെ സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തനവും രാഷ്ട്രീയവുമായി കൂട്ടികുഴയ്ക്കാറില്ല. തന്റെ ജോലിയില്‍ നിഷയും അങ്ങനെതന്നെയാണ് എന്നിട്ടും പല കോണുകളില്‍ നിന്ന് നിഷയ്ക്ക് സൈബര്‍ ബുള്ളിയിങ്ങ് നേരിടേണ്ടി വന്നു. അതും സിപിഎമ്മിന്റെ ഭാഗത്ത് നിന്നും കാര്യമായി തന്നെ. എന്നിട്ടും അവര്‍ അതിനെയൊക്കെ ധീരമായി നേരിട്ടു. എതായാലും ഇത്തവണ നിഷയ്‌ക്കൊപ്പം താരമായി പിതാവു പുരുഷോത്തമന്‍ കൂടിയാണ്.
എന്റെ ജില്ലയില്‍ നാല് അതിഥികളില്‍ ഒരാള്‍ ടി.ജി. പുരുഷോത്തമന്‍ എന്ന മുന്‍ പഞ്ചായത്ത് പ്രസിഡന്റ്, നിഷ പുരുഷോത്തമന്റെ പിതാവായിരുന്നു. ദീര്‍ഘകാലം ചക്കുപാലം പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന പുരോഷത്തമന്‍ കോണ്‍ഗ്രസിന്റെ മികച്ച നേതാക്കളില്‍ ഒരാളായിരുന്നു. എക്കാലത്തും കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍ക്ക് അതീതമായി നിലകൊണ്ട ഒരു മികച്ച പൊതുപ്രവര്‍ത്തകന്‍ കൂടിയാണ് ഇദ്ദേഹം. അതുകൊണ്ട്
തന്നെയാണ് നിയമസഭ തിരഞ്ഞെടുപ്പിന്റെ തുടക്കത്തില്‍ നിഷയുടെ പേര് കോണ്‍ഗ്രസ് ഗോദയില്‍ ചര്‍ച്ച ചെയ്യപ്പെട്ടെന്ന് വാര്‍ത്തകളുടെ പ്രളയം വന്നത്.
തീര്‍ന്നില്ല കക്ഷി രാഷ്ട്രീയങ്ങള്‍ക്കതീതമാണ് ബന്ധമെന്ന് അടുത്ത അതിഥി തെളിയിച്ചു. നിലവിലെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിപിഎമ്മിന്റെ സാരഥിയും ഏറ്റവും അടുത്ത സുഹൃത്താണെന്നും കക്ഷി രാഷ്ട്രീയങ്ങള്‍ക്ക് അതീതമാണ് മാധ്യമപ്രവര്‍ത്തക എന്ന നിലയില്‍ തന്റെ ബന്ധമെന്നും മികവെന്നും നിഷ ഒരിക്കല്‍ കൂടി തെളിയിച്ചു.
നിഷ പുരുഷോത്തമന്റെ അമ്മയുടെ സറ്റുഡന്റ് കൂടിയാണ് ഇപ്പോഴത്തെ പഞ്ചായത്ത് പ്രസിഡന്റ്. ഏതായാലും ഇതൊന്നുമല്ല ട്വിസ്റ്റ് ഈ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് ഭരണത്തുടര്‍ച്ചയുണ്ടാകുമോ എന്ന് അവതാരക കോണ്‍ഗ്രസ് നേതാവ് പുരുഷോത്തമനോട് ചോദിച്ചപ്പോള്‍ നല്ല വെടിക്കെട്ട് മറുപടി തന്നെ അദ്ദേഹം നല്‍കി. ഒരു ഭരണത്തുടര്‍ച്ചയുണ്ടാകില്ലെന്നും അതിനുള്ള സാധ്യതകള്‍ എന്താണെന്നും അക്കമിട്ട് നിരത്തി താരമായി ഈ നേതാവ്.
ഏതായാലും മാധ്യമപ്രവര്‍ത്തനം ആരെങ്കിലും പഠിപ്പിക്കേണ്ടതില്ലെന്നാണ് ജേണലിസം ക്ലാസുകളില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ പറയുന്നത്. അതുകൊണ്ട് ത്‌ന്നെ ഒടിയനെ മായം പഠി്പ്പിക്കേണ്ടെന്ന് സാരം. സൈബര്‍ ബുള്ളിയിങ് അത് തെറ്റാണ്. സൈബറിടത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ബുള്ളി ചെയ്യപ്പെടുന്നത് പ്രതിഷേധാര്‍ഹമാണ്.
മീഡിയയുടെ പ്രിവിലേജില്ലാത്തവരെ മാധ്യമപ്രവര്‍ത്തകര്‍ മാധ്യമങ്ങളിലൂടെ ബുള്ളി ചെയ്യുന്നതും അതിനൊപ്പം പ്രതിഷേധാര്‍ഹമാണ്. ഏതായാലും എന്തൊക്കെ ബുള്ളിയിങ്ങ് വന്നാലും അതിനൊയൊക്കെ കട്ടയ്ക്ക് നേരിട്ട് മുന്നോട്ട് തന്നെ നിഷ പുരുഷോത്തമന്‍.
https://www.facebook.com/Malayalivartha

























