മീന്‍ കച്ചവടത്തില്‍ ഒരു കൈ പയറ്റാന്‍ ട്രാൻസ്‌ജെൻഡർ അതിഥി അച്യുതൻ; കൈത്താങ്ങായി സി.എം.എഫ്.ആര്‍.ഐ, ഹരിശ്രീ അശോകനും മോളി കണ്ണമാലിയും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു

ട്രാൻസ്‌ജെൻഡർ അതിഥി അച്യുതന് ഇനി പുതിയ ജീവിതം. ഉപജീവിതത്തിനായി പല ഇടങ്ങളിലും അതിഥി അലഞ്ഞിരുന്നു അവസാനം കൈത്താങ്ങായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആര്‍.ഐ.) ആധുനിക സജ്ജീകരണങ്ങളോട് കൂടിയ മീന്‍വില്പന കേന്ദ്രം എറണാകുളം വെണ്ണല മാര്‍ക്കറ്റില്‍ ഇന്ന് തുറന്നു കൊടുത്തു.
സിനിമാതാരങ്ങളായ ഹരിശ്രീ അശോകനും മോളി കണ്ണമാലിയുടേയും മുന്നിലേക്ക് വലിയ ചൂരമീന്‍ എടുത്ത് കാണിച്ച് കൗതുകത്തോടെ ചിരിക്കുന്ന ട്രാന്‍സ് ജന്‍ഡര്‍ അതിഥി അച്യുതന് ഇനി മുതൽ പുതിയ ജീവിതത്തിനു തുടക്കമായിരിക്കുകയാണ്. ട്രാൻസ്‌ജെൻഡർ ആയതു കാരണം അതിഥിയ്ക്ക് ഉപജീവനം ലഭിക്കുവാൻ ഏറെ ബുദ്ധിമുട്ടേണ്ടി വന്നിരുന്നു. ഹരിശ്രീ അശോകനും മോളി കണ്ണമാലിയും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചതോടെ സ്വപ്ന സാക്ഷാക്കാരത്തിന്റെ നിമിഷമായി മാറിയിരിക്കുകയാണ്.
തൊഴിലിടങ്ങളിലെ മറ്റ് പ്രശനങ്ങള്‍ കാരണം, സ്വന്തമായി ഒരു സംരംഭം എന്നതായിരുന്നു എളമക്കര സ്വദേശിയായ അതിഥിയുടെ ലക്ഷ്യം. ഈ സ്വപ്നങ്ങള്‍ക്ക് കൈതാങ്ങാവുകയായിരുന്നു സി.എം.എഫ്.ആര്‍.ഐ. എന്ന് പ്രിന്‍സിപ്പല്‍ സയന്റിസ്റ്റും ഷെഡ്യൂള്‍ഡ് കാസ്റ്റ് സബ് പ്ളാന്‍ ചെയര്‍മാനുമായ ഡോ. കെ. മധു പറഞ്ഞു.
ഫ്രീസര്‍, മീനുകളെ ജീവനോടെ നിലനിര്‍ത്താനുള്ള സജ്ജീകരണം, മീനുകള്‍ വൃത്തിയാക്കി മുറിച്ച് നല്‍കാനുമുള്ള ഉപകരണങ്ങള്‍, കൂളര്‍ തുടുങ്ങിയ സംവിധാനങ്ങളാണ് സി.എം.എഫ്.ആര്‍.ഐ. ഒരുക്കിയിരിക്കുന്നത്. അഞ്ച് ലക്ഷം രൂപയോളം ചിലവഴിച്ചായിരുന്നു നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്. പട്ടികജാതിക്കാരുടെ ഉന്നമനത്തിനായുള്ള ഷെഡ്യൂള്‍ഡ് കാസ്റ്റ് സബ് പ്ളാന്‍ എന്ന പദ്ധതിയുടെ നടത്തിപ്പിന്റെ ഭാഗമായാണ് അതിഥിയ്ക്ക് കൈത്താങ്ങായി സി.എം.എഫ്.ആര്‍.ഐ. എത്തിയിരിക്കുന്നത്.
പട്ടികജാതിവിഭാഗത്തിലുള്ളവരുടെ ക്ഷേമത്തിനായി ഈ പദ്ധതിക്ക് കീഴില്‍ നിരവധി കൂടുകൃഷികളും ഇപ്പോൾ നടക്കുന്നുണ്ട്. പദ്ധതിയുടെ രണ്ടാംഘട്ടമെന്ന നിലയ്ക്കാണ് പട്ടികജാതിയില്‍ ഉള്‍പ്പെട്ട ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്ക് ഉപജീവനത്തിന് അവസരം നല്‍കുന്ന പദ്ധതി സി.എം.എഫ്.ആര്‍.ഐ. നടപ്പാക്കിയിരിക്കുന്നത്.
ഏറെ അവഗണന നേരിടുന്ന ട്രാന്‍സ് ജെന്‍ഡര്‍ സമൂഹത്തിന് മത്സ്യമേഖലയില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ ഉദ്യമമെന്ന് സി.എം.എഫ്.ആര്‍.ഐ. ഡയറക്ടര്‍ ഡോ.എ. ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി. ഇന്ത്യയില്‍ ആദ്യമായാണ് മത്സ്യമേഖലയില്‍ ട്രാന്‍സ് ജെന്‍ഡറുകള്‍ക്കായി സംരംഭം ഒരുക്കിയിരിക്കുന്നത്.
കൂടാതെ കൂട്ടു മത്സ്യ കൃഷിപോലുള്ള മേഖലകളില്‍ പരിശീലനം നല്‍കി ട്രാന്‍സ് ജെന്‍ഡര്‍ സമൂഹത്തെ ശാക്തീകരിക്കാനും സി.എം.എഫ്.ആര്‍.ഐ. ഭാവിയില്‍ ലക്ഷ്യമിടുന്നുണ്ടെന്ന് ഡോ. കെ. മധു പറഞ്ഞിരുന്നു സി.എം.എഫ്.ആര്‍.ഐ. പ്രന്‍സിപ്പല്‍ സയിന്റിസ്റ്റ് ഡോ. രമ, സയിന്റിസ്റ്റ് ഡോ. വിപിന്‍കുമാര്‍, കൊച്ചി എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി സി.ജി. രാജഗോപാല്‍, തൃക്കാക്കര എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി ഡോ. ജെ. ജേക്കബ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
https://www.facebook.com/Malayalivartha

























