രാഷ്ട്രീയ ചരിത്രം പിണറായി വിജയന്‍ തിരുത്തുമെന്ന് തന്നെ സർവേകൾ .. കേരളത്തിന്റെ ചരിത്രത്തിലാദ്യമായി തുടര്‍ഭരണം പ്രവചിച്ച് ഏഷ്യാനെറ്റ് ന്യൂസ് സീ ഫോര്‍ പ്രീ പോള്‍ സര്‍വേ ഫലം..തൊട്ട് പുറകെ മീഡിയാ വണും തുടര്‍ഭരണം ഉറപ്പു നൽകി രംഗത്ത് ..

രാഷ്ട്രീയ ചരിത്രം പിണറായി വിജയന്‍ തിരുത്തുമെന്ന് തന്നെ സർവേകൾ .. കേരളത്തിന്റെ ചരിത്രത്തിലാദ്യമായി തുടര്‍ഭരണം പ്രവചിച്ച് ഏഷ്യാനെറ്റ് ന്യൂസ് സീ ഫോര്‍ പ്രീ പോള്‍ സര്‍വേ ഫലം..തൊട്ട് പുറകെ മീഡിയാ വണും തുടര്‍ഭരണം ഉറപ്പു നൽകി രംഗത്ത് ..
പഴയ തുണിക്കടയുടെ പരസ്യം പോലെയാണ് ഇപ്പോളത്തെ ചില സര്‍വേകള്‍. പുറത്ത് നിന്ന് നോക്കുമ്പോള്‍ ചെറിയ ഷോറൂം. അകത്ത് വിശാലമായ ഷോറൂം. സമാനമാണ് ഇപ്പോഴത്തെ ചില സര്‍വേകളുടെ കാര്യം.
കേരളത്തിന്റെ ചരിത്രത്തിലാദ്യമായി തുടര്‍ഭരണം പ്രവചിച്ച് ഏഷ്യാനെറ്റ് ന്യൂസ് സീ ഫോര്‍ പ്രീ പോള്‍ സര്‍വേ ഫലം വന്നതിന് പിന്നാലെ ഇപ്പോഴിതാ മീഡിയാ വണും അതേ വീഞ്ഞ് പുതിയ കുപ്പിയില്‍ ഒഴിച്ച് വന്നിരിക്കുന്നു. രാഷ്ട്രീയ ചരിത്രം പിണറായി വിജയന്‍ തിരുത്തുമെന്ന് തന്നെ സര്‍വേ ഫലം വ്യക്തമാക്കുന്നു.
എല്‍ഡിഎഫ് 72 മുതല്‍ 78 സീറ്റ് വരെ നേടി ഭരണം തുടരുമ്പോള്‍ യുഡിഎഫ് 59 മുതല്‍ 65 സീറ്റ് വരെ നേടി കൂടുതല്‍ കരുത്തോടെ പ്രതിപക്ഷത്ത് ഇരിക്കും. എന്‍ഡിഎ മൂന്ന് മുതല്‍ ഏഴ് സീറ്റ് വരെ നേടുമെന്നും ഏഷ്യാനെറ്റ്. പ്രവചിക്കുന്നു. പ്രവചിച്ച് മീഡിയാ വണ്‍-പൊളിറ്റിക്യൂ സര്‍വേയില്‍ എല്‍ഡിഎഫിന് 74-80 സീറ്റും യുഡിഎഫിന് 54-64 സീറ്റുമാണ് പ്രവചനം. എന്‍ഡിഎയ്ക്ക് രണ്ട് സീറ്റുകളും ലഭിക്കും.
ഒരു പണത്തൂക്കം അങ്ങോട്ടും ഇങ്ങോട്ടും മാറിയിട്ടുണ്ടെന്നത് ഒഴിച്ചാല്‍ എല്ലാം ഒരമ്മ പെറ്റ് മക്കള്‍ തന്നെ. പക്ഷെ ഇന്‍ ഡെപ്ത്ത് ആഴത്തില്‍ ഒന്ന് പരിശോധിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാകും. ഒരു ചുക്കുമില്ല എന്ന്. 140 മണ്ഡലങ്ങളിലായി 14,217 സാംപിളുകളാണ് പരിശോധിച്ചത്. വടക്കന്‍കേരളം, മധ്യകേരളം, തെക്കന്‍ കേരളം, കേരളം എന്നിങ്ങനെ പ്രത്യേകിച്ച് പഠിച്ചു.
മാർച്ച് 3 മുതല്‍ 13ാം തിയ്യതി വരെയാണ് സാംപിളുകള്‍ ശേഖരിച്ചത്. സംസ്ഥാനത്ത് 18 മുതല്‍ 25 വയസുവരെയുള്ളവരില്‍ 41 ശതമാനം പേരുടെ പിന്തുണ യുഡിഎഫിനും 35 ശതമാനം പേരുടെ പിന്തുണ എല്‍ഡിഎഫിനുമാണ്. എന്‍ഡിഎയെ പിന്തുണക്കുന്നത് 21 ശതമാനം പേര്‍.
26 മുതല്‍ 35 വയസുവരെ പ്രായക്കാരില്‍ 41 ശതമാനം പേര്‍ ഇടതുമുന്നണിയെയും 38 ശതമാനം പേര്‍ യുഡിഎഫിനെയും പിന്തുണക്കുന്നു. 19 ശതമാനം പേര്‍ എന്‍ഡിഎ അനുകൂല നിലപാടുകാരാണ്. 36 നും 50നും ഇടയില്‍ പ്രായമുള്ളവരില്‍ 40 ശതമാനം പേര്‍ എല്‍ഡിഎഫിന് ഒപ്പമാണ്. 39 ശതമാനം പേര്‍ യുഡിഎഫിന് ഒപ്പമാണ്. 17 ശതമാനം പേര്‍ എന്‍ഡിഎയ്ക്ക് ഒപ്പം.
50 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ 46 ശതമാനം പേരുടെ പിന്തുണ എല്‍ഡിഎഫിനും 40 ശതമാനം പേരുടെ പിന്തുണ യുഡിഎഫിനും 12 ശതമാനം പേരുടെ പിന്തുണ എന്‍ഡിഎയ്ക്കുമാണ്.
മുഖ്യമന്ത്രിക്ക് സ്വര്‍ണക്കടത്ത് കേസില്‍ പങ്കില്ലെന്ന് 51 ശതമാനം പേരും വിശ്വസിക്കുന്നു. തന്റെ ഓഫീസിനെ നിയന്ത്രിക്കുന്നതില്‍ മുഖ്യമന്ത്രി പരാജയപ്പെട്ടില്ലെന്ന് കരുതുന്നത് 45 ശതമാനം പേരാണ്. സോളാര്‍ കേസ് സിബിഐക്ക് വിട്ട നിലപാട് ശരിയെന്ന് 42 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. പ്രതിപക്ഷ നേതാവിന്റെ പ്രവര്‍ത്തനത്തിന് പത്തില്‍ 5.2 മാര്‍ക്കാണ് രമേശ് ചെന്നിത്തലയ്ക്ക് സര്‍വേയില്‍ പങ്കെടുത്തവര്‍ നല്‍കിയത്.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഏറ്റവും മികച്ച നേട്ടമായി 34 ശതമാനം പേര്‍ സൗജന്യ ഭക്ഷ്യകിറ്റിനെ വിലയിരുത്തി. 27 ശതമാനം പേര്‍ ക്ഷേമ പെന്‍ഷനും 18 ശതമാനം പേര്‍ കൊവിഡ് പ്രവര്‍ത്തനത്തിനും മാര്‍ക്കിട്ടു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ വലിയ പരാജയമായി 34 ശതമാനം പേരും ശബരിമല വിഷയമാണ് ഉയര്‍ത്തിക്കാട്ടിയത്. 29 ശതമാനം പേര്‍ അടിസ്ഥാന സൗകര്യ വികസനം ഉയര്‍ത്തിക്കാട്ടി. പിഎസ്സി പരീക്ഷാ വിഷയം കൈകാര്യം ചെയ്ത രീതിയാണ് മോശമെന്ന് 16 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. ഒന്‍പത് ശതമാനം പേര്‍ തൊഴിലില്ലായ്മയാണ് കാരണമായി പറഞ്ഞത്.
ഇതൊക്കെ തന്നെയാണ് മീഡിയ വണും പറഞ്ഞത് . 62 ശതമാനം പേര്‍ ഇടത് ഭരണം മികച്ചതെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ 38 ശതമാനം എതിര്‍ത്തു. പിണറായി വിജയനെ 36 ശതമാനം പേര്‍ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു. 23 ശതമാനം പേര്‍ ഉമ്മന്‍ചാണ്ടിയെയും പത്ത് ശതമാനം രമേശ് ചെന്നത്തലയെയും ഒരു ശതമാനം ശശി തരൂരിനെയും തിരഞ്ഞെടുത്തു. ഇ ശ്രീധരനെ അനുകൂലിച്ചവര്‍ 3 ശതമാനമായിരുന്നു.
സര്‍വേയില്‍ പങ്കെടുത്ത പകുതിയിലധികം പേര്‍ ഇടത് ഭരണത്തില്‍ സംതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട് . മുഖ്യന്‍ തന്നെ വീണ്ടുമെന്നും ഇടതുമുന്നണി തന്നെ വീ്ണ്ടുമെന്നും ഉള്ള വിലയിരുത്തൽ ശരിയാകുമോ എന്ന് കാത്തിരുന്നു കാണാം.
https://www.facebook.com/Malayalivartha

























