സ്ഥാനാര്‍ഥി പട്ടിക വന്നപ്പോള്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയായിരുന്നെങ്കില്‍ ബി.ജെ.പിയിലും അത് പ്രതീക്ഷിച്ച് വന്ന മാധ്യമങ്ങളെടയടക്കം നിരാശരാക്കി ശോഭ സുരേന്ദ്രന്‍.... ശോഭാ സുരേന്ദ്രന്‍ കഴക്കൂട്ടത്ത് ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന് ഉറപ്പായി

കേരളത്തിലെ അമ്മമാരുടെ, സഹോദരിമാരുടെ കണ്ണീര്‍ കണ്ടാണ് ഈ തിരഞ്ഞെടുപ്പിന് കേരളമിറങ്ങുന്നത്. രണ്ടു പിഞ്ചുകുഞ്ഞുങ്ങളുടെ ജീവന് നീതിക്കായി വാളയാറിലെ അമ്മ തലമണുഡ്‌നം ചെയ്ത് പ്രതിഷേധിച്ചതിന്റെ വേദന മാറിയിട്ടില്ല.
താല്‍ക്കാലികമായി രാഷ്ട്രീയ ബലാബല പരീക്ഷണത്തില്‍ അധികാരം കിട്ടിയാലും വിജയിച്ചാലും കാലം കാത്തു വച്ച കാവ്യനീതി എന്നെങ്കിലും ഏതെങ്കിലും രൂപത്തില്‍ തിരിച്ചടിക്കുമെന്നും പിണറായിക്കും അന്നത്തെ സര്‍ക്കാരിനും അത് ഉഗ്രശാപമായി മാറും എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.
തീര്‍ന്നില്ല ലതിക സുഭാഷിന്റെ കണ്ണീരില്‍ ചവിട്ടി മറ്റൊരു തലമുണ്ഡനം കണ്ട കോണ്‍ഗ്രസ് നാളെ പുതുതായി കടന്നുവരുന്ന വനിതകളോട് എന്തു പറയും. ഏതായാലും രണ്ട് മുന്നണികള്‍ക്കും രണ്ട് തരത്തിലുള്ള ശാപങ്ങളാണ് കിട്ടിയിരിക്കുന്നത്. അതുകൊണ്ട് തന്നെ മറ്റൊരു സ്ത്രീയുടെ കണ്ണീരും ശാപവും വീഴ്ത്താന്‍ എതായാലും ബി.ജെ.പി തയ്യാറാകില്ല എന്ന് ഉറപ്പായി.
സ്ഥാനാര്‍ഥി പട്ടിക വന്നപ്പോള്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയായിരുന്നെങ്കില്‍ ബി.ജെ.പിയിലും അത് പ്രതീക്ഷിച്ച് വന്ന മാധ്യമങ്ങളെടയടക്കം നിരാശരാക്കി ശോഭ സുരേന്ദ്രന്‍. ശോഭാ സുരേന്ദ്രന്‍ കഴക്കൂട്ടത്ത് ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന് ഉറപ്പായി. കഴക്കൂട്ടത്ത് മല്‍സരിക്കാന്‍ തയാറാണെന്ന് ശോഭ സുരേന്ദ്രന്‍ അറിയിച്ചതിന് പിന്നാലെ സംസ്ഥാന നേതൃത്വവും പച്ചക്കൊടി കാട്ടി.
കഴക്കൂട്ടവും കൊല്ലവും കരുനാഗപ്പള്ളിയുമാണ് ബിജെപി പട്ടികയില്‍ കഴിഞ്ഞ ദിവസം ഒഴിച്ചിട്ടത്. കഴിഞ്ഞ തവണ വി. മുരളീധരന്‍ രണ്ടാം സ്ഥാനത്തു വന്ന കഴക്കൂട്ടം ബിജെപിക്കു ജയസാധ്യതയുള്ള മണ്ഡലമാണ്. കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന്റെ പേര് കേന്ദ്രനേതൃത്വം നിര്‍ദേശിച്ചിരുന്നെങ്കിലും സംസ്ഥാന നേതൃത്വത്തിന് താല്‍പര്യമില്ലാത്തതു കൊണ്ട് നീക്കുകയായിരുന്നുവെന്ന് അഭ്യൂഹം ശക്തമായ സാഹചര്യത്തില്‍ വിശദീകരണവുമായി സംസ്ഥാന അധ്യക്ഷന്‍ രംഗത്ത് എത്തിയിരുന്നു.
ശോഭാ സുരേന്ദ്രന്‍ ഈ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് കെ.സുരേന്ദ്രന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. ശോഭാ സുരേന്ദ്രനോട് മല്‍സരിക്കാന്‍ എല്ലാവരും പറഞ്ഞതാണ്. അവര്‍ തന്നെയാണ് മല്‍സരിക്കുന്നില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിയത്. ശോഭാ സുരേന്ദ്രനും കെ.സുരേന്ദ്രനും തമ്മില്‍ തര്‍ക്കങ്ങള്‍ ഒന്നുമില്ല. പുറത്തുവരുന്ന വാര്‍ത്തകള്‍ മാധ്യമസൃഷ്ടി മാത്രമാണെന്നും സുരേന്ദ്രന്‍ പത്തനംതിട്ടയില്‍ പറഞ്ഞു.
കേരളത്തിന്റെ ചുമതലയുള്ള പ്രള്‍ഹാദ് ജോഷി ശോഭാ സുരേന്ദ്രനെ വിളിച്ച് മത്സരത്തിനു തയാറെടുക്കാന്‍ അഭ്യര്‍ഥിച്ചിരുന്നു. മുതിര്‍ന്ന നേതാക്കളിലൊരാള്‍ തന്നെ വിളിച്ച് സ്ഥാനാര്‍ഥിയാകണമെന്ന് അഭ്യര്‍ഥിച്ചതായി ശോഭ തന്നെ മാധ്യമങ്ങളോടു പറയുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha

























