പത്ത് സര്‍വ്വേകളില്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച! കേരള നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇതുവരെ പുറത്ത് വന്നത് 11 പ്രീ പോള്‍ സര്‍വ്വേ ഫലങ്ങള്‍...10 എണ്ണവും പ്രവചിക്കുന്നത് ഉറപ്പായ ഭരണത്തുടര്‍ച്ചയാണ്. ഒരെണ്ണം മാത്രം എല്‍ഡിഎഫിന് നേരിയ ഭൂരിക്ഷം ലഭിക്കുമോ എന്ന് സംശയിക്കുന്ന തൂക്ക് സഭയും പ്രവചിക്കുന്നു

പത്ത് സര്‍വ്വേകളില്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച! ഓരോ സര്‍വ്വേ കഴിയുമ്പോഴും ഭൂരിപക്ഷം കുറയുന്നോ? കേരള നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇതുവരെ പുറത്ത് വന്നത് 11 പ്രീ പോള്‍ സര്‍വ്വേ ഫലങ്ങള്‍ ആണ്. അതില്‍ 10 എണ്ണവും പ്രവചിക്കുന്നത് ഉറപ്പായ ഭരണത്തുടര്‍ച്ചയാണ്. ഒരെണ്ണം മാത്രം എല്‍ഡിഎഫിന് നേരിയ ഭൂരിക്ഷം ലഭിക്കുമോ എന്ന് സംശയിക്കുന്ന തൂക്ക് സഭയും പ്രവചിക്കുന്നു.
ഏറ്റവും ഒടുവില്‍ പുറത്ത് വന്നത് മീഡിയ വണ്‍- പൊളിറ്റിക്കല്‍ മാര്‍ക്യുര്‍ സര്‍വ്വേയുടെ ഫലം ആണ്. കോണ്‍ഗ്രസ്, ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വരുന്നതിന് തൊട്ടുമുമ്പ് നടത്തിയ സര്‍വ്വേയും പ്രവചിക്കുന്നത് ഇടത് മുന്നണി തുടര്‍ഭരണം നേടുമെന്നാണ്. 74 മുതല്‍ 80 സീറ്റുകള്‍ വരെയാണ് പ്രവചിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചയിലാണ് മാധ്യമ പ്രവര്‍ത്തകന്‍ എന്‍പി ചേക്കുട്ടി ഒരു കാര്യം ഉന്നയിച്ചത്. മുന്‍ തിരഞ്ഞെടുപ്പുകളും അവസാനം വരെയുള്ള സര്‍വ്വേകളും നോക്കുമ്പോള്‍ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞുവരികയാണെന്ന്- അതില്‍ എന്താണ് സത്യം? 'കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നൂറ് സീറ്റ് നേടി.
ബൈ ഇലക്ഷനില്‍ നൂറ് കടന്നു. ഇപ്പോള്‍ 74 ആയില്ലേ. ഇലക്ഷന്‍ ആകുമ്പോള്‍ ഇനിയും താഴും'- ഇങ്ങനെ ആയിരുന്നു എന്‍പി ചേക്കുട്ടിയുടെ നിരീക്ഷണം. ഒരുപക്ഷേ, അദ്ദേഹത്തിന് തെറ്റിയതാകാം. എല്‍ഡിഎഫിന് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ലഭിച്ചത് 91 സീറ്റുകളായിരുന്നു.
തദ്ദേശ തിരഞ്ഞെടുപ്പിന്റെ കണക്ക് നോക്കിയാല്‍ ഇത് ഏറെക്കുറേ ശരിയാണെന്ന് പറയാം. ഓരോ മണ്ഡലത്തിലേയും വോട്ട് നില പരിശോധിച്ചാല്‍ എല്‍ഡിഎഫിന് ഭൂരിപക്ഷമുള്ള മണ്ഡലങ്ങള്‍ നൂറിന് മുകളില്‍ ആണ്. പക്ഷേ, അത് നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് ഉറപ്പ് പറയാന്‍ ആവില്ല. 2020 ജൂലായ് 4 ന് ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ട ആദ്യ സര്‍വ്വേ മുതല്‍ ഇതുവരെ 11 സര്‍വ്വേ ഫലങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് കൂടാതെ ട്വന്റിഫോര്‍ ന്യൂസ്, എബിപി ന്യൂസ്, ലോക് പോള്‍, സ്പൈക്ക് മീഡിയ, ടൈംസ് നൗ, ഏറ്റവും ഒടുവില്‍ മീഡിയ വണ്‍ എന്നിവരാണ് സര്‍വ്വേഫലങ്ങള്‍ പുറത്ത് വിട്ടത്. സ്വര്‍ണക്കടത്ത് അടക്കം ഒരു വിവാദവും ഇല്ലാതിരുന്ന സമയത്ത് ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ട ആദ്യ സര്‍വ്വേ ഫലത്തില്‍ എല്‍ഡിഎഫിന് 77 മുതല്‍ 83 വരെ സീറ്റുകള്‍ ആയിരുന്നു പ്രവചിച്ചത്.
2021 ഫെബ്രുവരി 21 ന് ആയിരുന്നു രണ്ടാമത്തെ സര്‍വ്വേ ഫലം. അത് പ്രകാരം 72 മുതല്‍ 78 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് പ്രവചനം. ഏഴ് മാസം കൊണ്ട് എല്‍ഡിഎഫിന് ലഭിക്കുന്ന സീറ്റുകളുടെ എണ്ണത്തില്‍ അഞ്ചെണ്ണത്തിന്റെ കുറവ് വന്നിട്ടുണ്ട് എന്ന് പറയാം.
2021 ഫെബ്രുവരി 21 ന് ആയിരുന്നു ട്വന്റിഫോര്‍ ന്യൂസിന്റെ ആദ്യ സര്‍വ്വേ. അത് പ്രകാരം എല്‍ഡിഎഫിന് 68 മുതല്‍ 78 വരെ സീറ്റുകളും യുഡിഎഫിന് 62 മുതല്‍ 72 വരെ സീറ്റുകളും ആയിരുന്നു പ്രവചിച്ചത്. തൂക്ക് മന്ത്രിസഭയ്ക്ക് സാധ്യത. എന്നാല്‍ ഒരാഴ്ചയ്ക്ക് ശേഷം പുറത്ത് വിട്ട രണ്ടാമത്തെ സര്‍വ്വേ ഫലത്തില്‍ എല്‍ഡിഎഫിന് ഭരണ തുടര്‍ച്ച എന്നാണ് പ്രവചനം. 72 മുതല്‍ 78 സീറ്റുകള്‍ ലഭിക്കുമെന്നാണ് ഇതില്‍ പറയുന്നത്. ചുരുങ്ങിയ സീറ്റുകളുടെ എണ്ണത്തില്‍ അഞ്ചെണ്ണത്തിന്റെ വര്‍ദ്ധനയുണ്ടായി എന്ന് ചുരുക്കം.
എബിപി ന്യൂസ്- സി വോട്ടറിന്റെ ആദ്യ സര്‍വ്വേഫലം 2021 ജനുവരി 18 ന് പുറത്ത് വന്നു. ഇത് പ്രകാരം എല്‍ഡിഎഫിന് 81 മുതല്‍ 89 വരെ സീറ്റുകള്‍ ലഭിക്കാം. 2021 ഫെബ്രുവരി 21 ന് പുറത്ത് വിട്ട രണ്ടാമത്തെ സര്‍വ്വേ ഫലത്തില്‍ ഇത് 83 മുതല്‍ 91 വരെ സീറ്റുകളായി.
ഒരുമാസം കൊണ്ട് എല്‍ഡിഎഫിന്റെ സീറ്റ് പ്രവചനത്തില്‍ രണ്ടെണ്ണം കൂടി എന്നര്‍ത്ഥം. ലോക് പോള്‍ പുറത്ത് വിട്ട സര്‍വ്വേ ഫലങ്ങളില്‍ എല്‍ഡിഎഫിന്റെ സീറ്റുകള്‍ കുറയുകയാണ് ചെയ്തത്. 2021 ജനുവരി 6 ന് പുറത്ത് വിട്ട സര്‍വ്വേ ഫലം പ്രകാരം എല്‍ഡിഎഫിന് 73 മുതല്‍ 83 സീറ്റുകള്‍ വരെ ലഭിക്കും. 2021 ഫെബ്രുവരി 25 ന് പുറത്ത് വിട്ട ഫലം പ്രകാരം എല്‍ഡിഎഫിന് 75 മുതല്‍ 80 സീറ്റുകള്‍ വരെ കിട്ടിയേക്കും. വേറൊരു അര്‍ത്ഥത്തില്‍ കുറഞ്ഞ സീറ്റുകളുടെ എണ്ണത്തില്‍ രണ്ട് സീറ്റ് കൂടുകയാണ് ചെയ്തത് എന്നും പറയാവുന്നതാണ്.
2021 ഫെബ്രുവരി 21 ന് തന്നെയാണ് സ്പൈക്ക് മീഡിയയുടെ സര്‍വ്വേ ഫലം വരുന്നത്. ഇത് പ്രകാരം എല്‍ഡിഎഫിന് 85 സീറ്റുകള്‍ ലഭിക്കും. 2021 മാര്‍ച്ച് എട്ടിന് പുറത്ത് വന്ന ടൈംസ് നൗ- സി വോട്ടര്‍ സര്‍വ്വേ പ്രവചിക്കുന്നത് 82 സീറ്റുകളാണ്.
വ്യത്യസ്ത സര്‍വ്വേകളെങ്കിലും എല്‍ഡിഎഫിന്റെ സീറ്റുകളില്‍ മൂന്നെണ്ണത്തില്‍ കുറവുണ്ടെന്ന് വാദിക്കാവുന്നതാണ്. ഏറ്റവും ഒടുവില്‍ പുറത്ത് വന്ന മീഡിയ വണ്‍ സര്‍വ്വേയിലും എല്‍ഡിഎഫിന് ഭരണ തുടര്‍ച്ച എന്നാണ് പ്രവചനം. 74 മുതല്‍ 80 സീറ്റുകള്‍ വരെയാണ് പ്രവചിച്ചിട്ടുള്ളത്. യുഡിഎഫിന് 58 മുതല്‍ 64 സീറ്റുകള്‍ വരേയും.
2020 ല്‍ നടന്ന ആദ്യ സര്‍വ്വേ ഫലവുമായി താരതമ്യം ചെയ്യുമ്പോള്‍ എല്‍ഡിഎഫിന്റെ വിജയ സാധ്യത അല്‍പം കുറയുകയാണ് ചെയ്തിട്ടുള്ളത് എന്ന് വേണമെങ്കില്‍ വിലയിരുത്താം. ഏഷ്യാനെറ്റ് ന്യൂസ് സര്‍വ്വേയില്‍ അന്ന് പരമാവധി 83 സീറ്റുകള്‍ ആയിരുന്നു പ്രവചിച്ചിരുന്നത്.
മീഡിയ വണ്‍ ഇപ്പോള്‍ പ്രവചിക്കുന്നത് 80 സീറ്റുകളും. എന്നാല്‍ 2021 ല്‍ കേരളത്തിലെ ഏതെങ്കിലും മാധ്യമം നടത്തിയ സര്‍വ്വേയുമായി താരതമ്യം ചെയ്യുകയാണെങ്കില്‍, എല്‍ഡിഎഫിന്റെ സീറ്റ് സാധ്യതകള്‍ കൂടുന്നതായിട്ടാണ് വ്യക്തമാകുന്നത്. ഫെബ്രുവരി 21 ന് ഏഷ്യാനെറ്റ് ന്യൂസും ട്വന്റിഫോറും പ്രവചിച്ചത് പരമാവധി 78 സീറ്റുകള്‍ എന്നായിരുന്നു.
https://www.facebook.com/Malayalivartha

























