സരിതയില്‍ തുടങ്ങി നേമത്തിലൂടെ കടന്ന് ലതിക വരെ ഉമ്മന്‍ചാണ്ടിക്ക് പറയാനുള്ളത് ഒരുപിടി കാര്യങ്ങളാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സോളാറാണ് കുഞ്ഞൂഞ്ഞിനെ ചതിച്ചതെങ്കില്‍ ഇത്തവണയും അതില്‍ കുറഞ്ഞതൊന്നും ഇടതുപക്ഷം മുന്നോട്ട് വയ്ക്കുന്നില്ല

സരിതയില്‍ തുടങ്ങി നേമത്തിലൂടെ കടന്ന് ലതിക വരെ ഉമ്മന്‍ചാണ്ടിക്ക് പറയാനുള്ളത് ഒരുപിടി കാര്യങ്ങളാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സോളാറാണ് കുഞ്ഞൂഞ്ഞിനെ ചതിച്ചതെങ്കില്‍ ഇത്തവണയും അതില്‍ കുറഞ്ഞതൊന്നും ഇടതുപക്ഷം മുന്നോട്ട് വയ്ക്കുന്നില്ല.
തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ സോളാര്‍ ആരോപണം വീണ്ടും എടുത്തിടാന്‍ സാധ്യതയുണ്ട്. കാരണം അസാധാരണമാം വിധം അത് സിബിഐക്ക് കൈമാറി. ഈ സര്‍ക്കാരും പൊലീസും അന്വേഷണ സംവിധാനങ്ങളുമൊക്കെ അഞ്ചുവര്‍ഷത്തോളം അന്വേഷിച്ചിട്ടും അവര്‍ക്ക് കേസെടുക്കാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ സിബിഐയ്ക്ക് വിടുന്നു. എന്നിട്ടും കുഞ്ഞൂഞ്ഞ് ഡബിള്‍ സ്്‌ട്രോങ്ങ്.
കാരണം ഇതാണ് ഉമ്മന്‍ചാണ്ടിയുടെ മറുപടി. സോളാറിന്റെ കാര്യത്തില്‍ പറഞ്ഞു, അന്വഷിച്ചിട്ട് ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല, ഒരു കേസു പോലും അവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാനും പറ്റിയില്ല. സമാനമായ സ്ഥിതിയാണോ സത്യത്തില്‍ ഈ സര്‍ണ്ണക്കടത്തും ഡോളര്‍കടത്തും സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട ആരോപണങ്ങളുമൊക്കെ?
അതൊക്കെ എന്താണെന്ന് കേരളത്തിലെ ജനങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്.
മറ്റ് പലതും ആരോപണങ്ങളായിരുന്നു. ഇന്നിപ്പോള്‍ ആരോപണങ്ങള്‍ക്കപ്പുറത്തേയ്ക്ക് യാഥാര്‍ത്ഥ്യങ്ങള്‍, വസ്തുതകള്‍ അത് തെളിവുകള്‍ സഹിതം ആണ് വന്നിട്ടുള്ളത്. സംസ്ഥാന ഗവണ്‍മെന്റ് തന്നെ നടപടിയെടുത്തില്ലേ? ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്‍മാരെ സസ്‌പെന്റ് ചെയ്തില്ലേ? ഈ ഗവണ്‍മെന്റ് തന്നെ വിശ്വസിക്കുന്നു അതില്‍ ചില യാഥാര്‍ത്ഥ്യങ്ങളുണ്ട്. അപ്പോള്‍ എന്താണ് ഉമ്മന്‍ചാണ്ടിയുടെ ആത്മവിശ്വാസത്തിന് പിന്നിലെന്ന് ഇപ്പോള്‍ മനസിലായികാണുമല്ലോ.
മാത്രവുമല്ല താനൊരു ദൈവവിശ്വാസിയാണ്. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ നമുക്കൊരു ദോഷവും വരില്ല എന്ന് വിശ്വസിക്കുന്നു. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അതിനുള്ള ശിക്ഷയും കിട്ടും തന്റെ അനുഭവത്തില്‍ ഈ പറഞ്ഞത് നൂറുശതമാനം ശരിയാണ് എന്നാണ് ഉമ്മന്‍ചാണ്ടിക്ക് പറയാനുള്ളത്.
നേമത്തെ മുഖം മൂടിയാണോ എന്ന ചോദ്യത്തിന് അതിനുമുണ്ട് ഉത്തരം. നേമത്ത് ഏതെങ്കിലും മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കണമെന്നൊരു നിര്‍ദ്ദേശം വന്ന സമയത്ത് അതിന് പലരും സന്നദ്ധരായി, കൂട്ടത്തില്‍ താനും ഉണ്ടായിരുന്നു. അത്ര മാത്രം. ഏതായാലും കൂടെ നിന്നവര്‍ ഒറ്റിയപ്പോഴും തള്ളിപ്പറഞ്ഞപ്പോളും കുത്തിയപ്പോഴുമൊക്കെ ഉമ്മന്‍ചാണ്ടി പിടിച്ചു നിന്നു.
തീര്‍ന്നില്ല ലതികാ വിഷയത്തിലും നിലപാടുണ്ട് മുന്‍ മുഖ്യമന്ത്രിക്ക്. സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ അമ്പത് ശതമാനത്തിലേറെ പുതുമുഖങ്ങള്‍, യുവാക്കള്‍, സ്ത്രീകള്‍ ഇവരൊക്കെയുള്ള പട്ടികയായിരിക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു. അങ്ങനെയൊരു പട്ടിക തന്നെയാണ് പുറത്തു വന്നത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയുടെ തല മുണ്ഡനം ചെയ്തുള്ള പ്രതിഷേധം ചര്‍ച്ചകളെ മറ്റൊരു ദിശയിലേക്ക് എത്തിച്ചിരിക്കുകയാണ്.
ശ്രീമതി ലതിക സുഭാഷിന് ഒരു സീറ്റ് കിട്ടേണ്ടത് ആവശ്യമാണ്, കൊടുക്കാന്‍ പാര്‍ട്ടി തയ്യാറാണ്, അക്കാര്യത്തിലൊന്നും ഒരു സംശയവുമില്ല. പക്ഷേ അവരെടുത്ത ഒരു നിലപാട് തന്നെയാണ് അവര്‍ക്ക് ബുദ്ധിമുട്ടായത്. നേതാക്കന്‍മാര്‍ കൂട്ടത്തോടെ കോണ്‍ഗ്രസില്‍ നിന്നും ബി.ജെ.പിയിലേയ്ക്ക് പോകുന്നത് പാര്‍ട്ടിക്ക് തിരിച്ചടിയല്ലേ എന്ന ചോദ്യത്തിന് ബിജെപി അധികാരത്തിന്റെയും സമ്പത്തിന്റെ രാഷ്ട്രീയം കളിക്കുകയാണ്. ഇന്ത്യന്‍ ജനാധിപത്യത്തെ അപഹസിക്കുകയാണ്. പരിഹസിക്കുകയാണ്. അവരോട് യോജിക്കാന്‍ നിവൃത്തിയില്ല. അതിനെ സര്‍വ്വശക്തിയുമെടുത്ത് കോണ്‍ഗ്രസ് നേരിടുമെന്ന ഉറച്ച തീരുമാനവും പങ്കുവയ്ക്കുന്നുണ്ട്
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായ ശേഷം ആദ്യത്തെ തവണ പാര്‍ട്ടിയിലും എ ഗ്രൂപ്പിന് കൂടുതല്‍ സ്വാധീനമുണ്ടായിരുന്നു. പക്ഷേ ഇത്തവണ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ എ ഗ്രൂപ്പിലെ പല നേതാക്കളെയും വിചാരിച്ചത് പോലെ അക്കോമെഡേറ്റ് ചെയ്തിട്ടില്ല എന്നു മാത്രമല്ല ഈ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലൂടെ എ ഗ്രൂപ്പിന് കനത്ത നഷ്ടവും വെട്ടിനിരത്തലും ഉണ്ടായി എന്നതും വേദനേേയാടെയാണെങ്കിലും തിരിച്ചറിയുന്നുണ്ട് പറയാതെ പറയുന്നുണ്ട് ഉമ്മന്‍ചാണ്ടി.
ഉമ്മന്‍ചാണ്ടിയുടെ ഏറ്റവും വിശ്വസ്തനായ അനുയായിയാണ് കെ സി ജോസഫ്. മുഖ്യമന്ത്രിയായിരിക്കുന്ന സമയത്ത് ഉമ്മന്‍ചാണ്ടിക്കെതിരെ എന്ത് ആരോപണമുണ്ടായാലും വിമര്‍ശനമുണ്ടായാലും മന്ത്രിയെന്നുള്ള പദവി പോലും മറന്ന് പ്രതികരിക്കുന്ന ജോസഫിനെയും വെട്ടിനിരത്തി ചിലര്‍. പക്ഷെ അതശക്തനായ കെ. ബാബുവിനെ കളത്തിലിറക്കിയത് ചുമ്മാതൊന്നുമല്ലെന്ന് അധികം വൈകാതെ കുഞ്ഞൂഞ്ഞ് ഫോര്‍മുലയിലൂടെ തെളിയിക്കും ഉമ്മന്‍ചാണ്ടിയെന്ന കാര്യത്തില്‍ സംശയമില്ല
https://www.facebook.com/Malayalivartha

























