Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... കുമ്പഴയിൽ വാഹനാപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം


പൂജപ്പുര തമലത്ത്‌ മെഡിക്കൽ റെപ്രസെന്റേറ്റീവ് ആത്മഹത്യ ചെയ്ത നിലയിൽ.....


വാഹനയോഗവും സ്വർണ്ണാഭരണ ലബ്ധിയും: ഈ രാശിക്കാർക്ക് ഭാഗ്യദിനം!


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..

തപാൽ വോട്ട് ആർക്കൊക്കെ? വോട്ട് ഇല്ലെങ്കിൽ അപേക്ഷിക്കേണ്ടത് എങ്ങനെ? അറിഞ്ഞിരിക്കേണ്ട വസ്തുതകൾ

17 MARCH 2021 12:49 PM IST
മലയാളി വാര്‍ത്ത

നിയമസഭാ തിരഞ്ഞെടുപ്പിൽ ആബ്സൻറീ വോട്ടർമാർക്ക് തപാൽ വോട്ടിന് തിരഞ്ഞെടുപ്പ് കമ്മീഷൻ അവസരമൊരുക്കിയിട്ടുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ അറിയിച്ചു. 80 വയസിനുമുകളിലുള്ള മുതിർന്ന പൗരൻമാർ, വോട്ടർപട്ടികയിൽ ഭിന്നശേഷിക്കാർ എന്ന് രേഖപ്പെടുത്തിയിട്ടുള്ളവർ, കൊവിഡ് 19 ബാധിച്ചവരോ, രോഗമുണ്ടെന്ന് സംശയിക്കുന്നവരോ, തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട അവശ്യ സർവീസുകളിൽ ഉൾപ്പെട്ടവർ എന്നിവർക്കാണ് തപാൽ ബാലറ്റ് അനുവദിക്കുന്നത്. തപാൽ വോട്ടിനുള്ള അപേക്ഷ ഫോം 12 ഡി വഴിയാണ് നൽകേണ്ടത്. ഫോം തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ ലഭ്യമാണ്.

ഫോം 12ഡി വഴി ലഭിക്കുന്ന അപേക്ഷകൾ പരിഗണിച്ച് അർഹർക്ക് അതത് നിയമസഭാ മണ്ഡലങ്ങളിലെ ഭരണാധികാരികളാണ് തപാൽ ബാലറ്റ് അനുവദിക്കുന്നത്. പോളിംഗ് ഓഫീസർ ആബ്സൻറീ വോട്ടറുടെ വീട്ടിലെത്തിയാകും ബാലറ്റ് നൽകുക. വോട്ടർപട്ടികയിൽ ഭിന്നശേഷിയുള്ള വ്യക്തിയെന്ന് രേഖപ്പെടുത്തിയിട്ടുള്ള ഭിന്നശേഷിക്കാർക്കാണ് തപാൽ ബാലറ്റിന് അർഹതയുള്ളത്. ഫോം 12 ഡി ക്ക് ഒപ്പം ഇവർ നിശ്ചിത സർക്കാർ ഏജൻസി നൽകിയ ഡിസെബിലിറ്റി സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കണം.

കൊവിഡ് ബാധിതർക്കും ക്വാറന്റീനിലുള്ളവർക്കും സർക്കാർ നിശ്ചയിച്ചിട്ടുള്ള ഉദ്യോഗസ്ഥർ നൽകുന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും തപാൽ ബാലറ്റ് അനുവദിക്കുക. തപാൽ വോട്ടിന് അപേക്ഷിച്ച വോട്ടർമാരെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘവും സൂക്ഷ്മ നിരീക്ഷകരും സന്ദർശിച്ച് തപാൽ ബാലറ്റ് നൽകും. വോട്ടർമാർക്ക് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് ഉദ്യോഗസ്ഥരെ തിരിച്ചേൽപ്പിക്കാം.

വോട്ടർപട്ടികയിൽ തപാൽ ബാലറ്റ് അനുവദിച്ചവരുടെ വിവരം വരണാധികാരി രേഖപ്പെടുത്തും. തപാൽ ബാലറ്റ് അനുവദിച്ചവരുടെ വിവരങ്ങൾ രേഖപ്പെടുത്തിയ വോട്ടർപ്പട്ടികയുടെ പകർപ്പ് സ്ഥാനാർഥികൾക്കും രാഷ്ട്രീയ കക്ഷികൾക്കും നൽകും. തപാൽ ബാലറ്റ് വിതരണം ചെയ്യുന്ന സമയക്രമവും സ്ഥാനാർഥികളെ അറിയിക്കും.

സ്ഥാനാർഥികൾക്ക് അംഗീകൃത പ്രതിനിധികളെ ഭരണാധികാരിയുടെ മുൻകൂർ അനുമതിയോടെ തപാൽ വോട്ട് വിതരണം ചെയ്യുന്ന സംഘത്തോടൊപ്പം അനുവദിക്കാം. തപാൽവോട്ട് രേഖപ്പെടുത്താൻ സഹായിയെ ആവശ്യമുള്ളവർക്ക് (കാഴ്ചപരിമിതർ, ശാരീരിക അവശതയുള്ളവർ) അനുവദിക്കും. സഹായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നൽകുന്ന ഫോം 14 എ പൂരിപ്പിച്ച് നൽകണം. പോളിംഗ് ഏജന്റ്, സ്ഥാനാർഥികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർക്ക് സഹായി എന്ന നിലയ്ക്ക് വോട്ട് രേഖപെടുത്താനാകില്ല.

തപാൽ ബാലറ്റ് അനുവദിച്ച കോവിഡ് ബാധിതർക്ക് പിന്നീട് രോഗം നെഗറ്റീവ് ആയാലും ബൂത്തിലെത്തി വോട്ട് ചെയ്യാനാകില്ല. കൊവിഡ്ബാധിതർക്കും/രോഗം സംശയിക്കുന്നവർക്കും പോളിംഗിന്റെ അവസാനമണിക്കൂറിൽ ബൂത്തിലെത്തി വോട്ടുചെയ്യാം. എന്നാൽ, പൊതു ക്യൂവിലുള്ള എല്ലാവരും വോട്ടുരേഖപ്പെടുത്തിയശേഷമേ ഇവർക്ക് വോട്ടുചെയ്യാനാകൂ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുമ്പഴയിൽ വാഹനാപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം  (7 minutes ago)

സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത് മാറ്റം.... എൻ പ്രശാന്ത് ഐഎഎസിനെ യുവജന-കായിക വകുപ്പുകളുടെ സ്‌പെഷ്യൽ സെക്രട്ടറിയായി നിയമിച്ചു...  (20 minutes ago)

ഏത് ആ‌ർ.ടി ഓഫീസിലും ട്രാൻസ്‌പോർട്ട് വാഹനങ്ങൾക്ക് ഫിറ്റ്നസ് ടെസ്റ്റിന് അനുമതി നൽകി ഗതാഗത വകുപ്പ്  (1 hour ago)

ഒഡീഷയിലെ പുരിയിൽ വ്യാഴാഴ്ച നടന്ന ജഗന്നാഥ രഥയാത്രയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു മരണം.... നിരവധി പേർക്ക് പരുക്ക്  (1 hour ago)

കർണാടകയിൽ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം 10 ദിവസത്തേക്ക് കൂടി നീട്ടുമെന്ന് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമീഷൻ  (1 hour ago)

പൂജപ്പുര തമലത്ത്‌ മെഡിക്കൽ റെപ്രസെന്റേറ്റീവ് ആത്മഹത്യ ചെയ്ത നിലയിൽ.....  (1 hour ago)

കേന്ദ്ര പദ്ധതിയായ പി.എം റാഹത്ത് പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടപ്പാക്കിയതായി മന്ത്രി സി.പി.ജോൺ  (2 hours ago)

നീറ്റ് പുന:പരീക്ഷ ഫലം പ്രഖ്യാപിച്ചു... പരീക്ഷയെഴുതിയ 11 ലക്ഷത്തിലധികം വിദ്യാർത്ഥികൾ യോഗ്യത നേടി.. .  (2 hours ago)

ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ (പ്ലസ് വൺ) പരീക്ഷാ ഫലം ഇന്ന്...  (2 hours ago)

പണം, ആരോഗ്യം, സൗഹൃദം: (ജൂലൈ 17 സമ്പൂർണ്ണ രാശിഫലം)  (2 hours ago)

ഇന്ത്യയ്ക്ക് ഒപ്പമെത്തി ഇം​ഗ്ലണ്ട്.... ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് പരാജയം...  (2 hours ago)

വറുതിയുടെ നാളുകളെ മറികടക്കാൻ പ്രാർത്ഥനകളിലൂടെ... ഭക്തിയുടേയും, തീര്‍ത്ഥാടനത്തിന്റേയും പുണ്യമാസം ഇന്ന് ആരംഭം...  ഇനി ക്ഷേത്രങ്ങളിലും വീടുകളിലും രാമായണപാരായണത്തിന്റെ നാളുകൾ....  (3 hours ago)

കൊച്ചിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളില്‍ മാറ്റം  (8 hours ago)

കുവൈത്തിന്റെ ആദ്യ ഗോള്‍ഡന്‍ റസിഡന്‍സി എം എ യൂസഫലിക്ക്  (9 hours ago)

നീറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു  (9 hours ago)

Malayali Vartha Recommends