ഏത് ആർ.ടി ഓഫീസിലും ട്രാൻസ്‌പോർട്ട് വാഹനങ്ങൾക്ക് ഫിറ്റ്നസ് ടെസ്റ്റിന് അനുമതി നൽകി ഗതാഗത വകുപ്പ്

ഏത് ആർ.ടി ഓഫീസിലും ട്രാൻസ്‌പോർട്ട് വാഹനങ്ങൾക്ക് ഫിറ്റ്നസ് ടെസ്റ്റിന് അനുമതി നൽകി ഗതാഗത വകുപ്പ്. നിലവിൽ, രജിസ്റ്റർ ചെയ്തിട്ടുള്ള ആർ.ടി ഓഫീസുകളിൽ അപേക്ഷ നൽകണമായിരുന്നു. മോട്ടോർ വാഹനവകുപ്പ് ഓഫീസുകളിൽ വൈകുന്നേരം നാലിനും അഞ്ചിനും ഇടയ്ക്ക് സന്ദർശകരെ അനുവദിക്കാനും തീരുമാനമായി. ഉച്ചയ്ക്ക് ശേഷം സന്ദർശകരെ അനുവദിച്ചിരുന്നില്ല.
വകുപ്പിന്റെ വിവിധ പദ്ധതികളുടെ ഏകോപനത്തിനായി മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ട്രാൻസ്‌പോർട്ട് കോർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു.
ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയിൽ 50 ശതമാനം ഇളവ് നൽകുന്ന പദ്ധതി ഉടനുണ്ടാകും. ടൂറിസ്റ്റ് ബസുകളിലെ അധിക ശബ്ദസംവിധാനം നീക്കം ചെയ്യാൻ പ്രത്യേക പരിശോധനയുണ്ടാകും. അപകടകരമായ മോഡിഫിക്കേഷനുകൾ അനുവദിക്കില്ല. ഗതാഗത സാക്ഷരതാ യജ്ഞം നടത്തുന്നതാണ്.
"
https://www.facebook.com/Malayalivartha

























