കർണാടകയിൽ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം 10 ദിവസത്തേക്ക് കൂടി നീട്ടുമെന്ന് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമീഷൻ

സംസ്ഥാനത്തെ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം (എസ്.ഐ.ആർ) 10 ദിവസത്തേക്ക് കൂടി നീട്ടുമെന്ന് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമീഷൻ പ്രഖ്യാപിച്ചു.
ജൂലൈ 29 ന് അവസാനിക്കേണ്ടിയിരുന്ന പ്രക്രിയ ആഗസ്റ്റ് എട്ടു വരെയാണ് നീട്ടിയിട്ടുള്ളത്. എസ്.ഐ.ആർ പ്രക്രിയ വിജയകരമായി പൂർത്തിയാക്കുന്നതിനാണ് തീരുമാനമെന്ന് കർണാടക ചീഫ് ഇലക്ടറൽ ഓഫിസർ പറഞ്ഞു. എസ്.ഐ.ആര് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഗ്രേറ്റർ ബംഗളൂരു അതോറിറ്റിയോട് (ജി.ബി.എ) സി.ഇ.ഒയുടെ ഓഫിസ് കൂടുതൽ സമയം അഭ്യർഥിച്ചിട്ടുണ്ടായിരുന്നു. കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 1,03,88,363 വോട്ടർമാരുണ്ട്. ഇതുവരെ 81,30,826 ഫോമുകൾ വിതരണം ചെയ്തിട്ടുണ്ട് അവയിൽ ഏകദേശം 40 ശതമാനവും ഇതിനകം ഡിജിറ്റൈസ് ചെയ്തു കഴിഞ്ഞു.
കരട് വോട്ടർ പട്ടിക ആഗസ്റ്റ് അഞ്ചിന് പകരം ആഗസ്റ്റ് 17 ന് പ്രസിദ്ധീകരിക്കുന്നതാണ്.
"
https://www.facebook.com/Malayalivartha

























