Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... കുമ്പഴയിൽ വാഹനാപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം


പൂജപ്പുര തമലത്ത്‌ മെഡിക്കൽ റെപ്രസെന്റേറ്റീവ് ആത്മഹത്യ ചെയ്ത നിലയിൽ.....


വാഹനയോഗവും സ്വർണ്ണാഭരണ ലബ്ധിയും: ഈ രാശിക്കാർക്ക് ഭാഗ്യദിനം!


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..

ഊന്നുവടിയുമേന്തി ജനങ്ങള്‍ക്കിടയിലേക്ക് ലിന്റോയിറങ്ങുമ്പോള്‍ അത് ഒരു വലിയ പോരാട്ടത്തിന്റെ കഥ കൂടിയാണ്... ഒപ്പം തിരുവാമ്പാടിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ നൊമ്പരപ്പെടുത്തുന്ന ജീവിതവും

17 MARCH 2021 12:57 PM IST
മലയാളി വാര്‍ത്ത

ആരാണ് ലിന്റോയെന്ന് നിങ്ങള്‍ക്കെല്ലാവര്‍ക്കുമറിയാം. അതിലേയ്ക്ക് വരും മുന്‍പ് ചില കാര്യങ്ങള്‍ പറയാം.

പൊതുപ്രവര്‍ത്തനം പലര്‍ക്കും ഒരു പാഷന്‍ ആണ്. ചിലര്‍ക്ക് ജീവിതമേ അതാണ്. അതേസമയം സ്വന്തം കീശയും കുടുംബവുമൊക്കെ നന്നാക്കാന്‍ ചിലരെങ്കിലും പൊതുപ്രവര്‍ത്തനത്തെ കട്ടുമുടിക്കാനുള്ള മാര്‍ഗമാക്കാറുണ്ട്. അവര്‍ക്കൊക്കെ അപവാദമാണ് ചില നേതാക്കന്‍മാര്‍.

ഏതായാലും അത്തരത്തില്‍ ജനമനസില്‍ കുടിയേറിയ നിരവധി പേരുണ്ട്. ജനകീയരായ, തനി നാടനായ, നാട്യങ്ങളില്ലാത്ത നമ്മളിലൊരാളെയാണ് പലപ്പോഴും ജനങ്ങള്‍ തിരയുന്നത്. അല്ലാതെ തിരഞ്ഞെടുപ്പ് ആകുമ്പോഴുള്ള കൂപ്പുകൈയും 32 പല്ലും കാണിച്ചുള്ള ചിരിയാന്നുമല്ല. എന്തിനും ഏതിനും ഏത് നട്ടപ്പാതിരയ്ക്കും കൂടെയുണ്ടാകണം ഒരു ജനപ്രതിനിധി. പൊതുപ്രവര്‍ത്തകന്‍ എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

ഏതായാലും കഴിഞ്ഞ മന്ത്രിസഭയിലെ നമ്മുടെ മണി ആശാന്‍ എന്ന എം.എം. മണി ഒരു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത് വലിയ പ്രതീക്ഷയാണ്. വിശപ്പിനുള്ളത് വേണം. ജീവിക്കാനുള്ളത് മാത്രം മതി. കട്ടുമുടിക്കണമെന്നുള്ളവര്‍ക്ക് അതിനുള്ള വകുപ്പ് എല്ലായിടത്തുമുണ്ട്. അത് ചെയ്യാതിരിക്കുന്നതാണ് മാന്യത, കടമ. ആ വാക്കുകള്‍ക്ക് ഒരു വലിയ കയ്യടി.

ഏതായാലും ആശാനെ പോലെ അല്ലെങ്കില്‍ ഒരുപാട് മുകളില്‍ പ്രതീക്ഷ നല്‍കുന്ന നിരവധി പേരുണ്ട് എന്നത് വലിയ പ്രതീക്ഷയാണ്. ഊന്നുവടിയുമേന്തി ജനങ്ങള്‍ക്കിടയിലേക്ക് ലിന്റോയിറങ്ങുമ്പോള്‍ അത് ഒരു വലിയ പോരാട്ടത്തിന്റെ കഥ കൂടിയാണ്. ഒപ്പം തിരുവാമ്പാടിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ നൊമ്പരപ്പെടുത്തുന്ന ജീവിതവും.

പ്രളയത്തില്‍ നാടി മുങ്ങിയപ്പോള്‍ ഒരു ജീവന്‍ രക്ഷിക്കാനായി തിരക്കിടവെ ഉണ്ടായ വാഹനാപകടത്തിലാണ് ലിന്റോയുടെ കാലിന് പരുക്ക് പറ്റിയത്. 2019 ഓഗസ്റ്റ് 12ന് രാത്രി ഒമ്പത് മണിയ്ക്കാണ് സംഭവമുണ്ടായത്. മാങ്കുന്ന് ആദിവാസി കോളനിയില്‍ നിന്ന് ലിന്റോയുടെ ഫോണിലേക്ക് കോള്‍ എത്തി.

ട്യൂമര്‍ രോഗിയായ ബിജുവിന്റെ ആരോഗ്യ സ്ഥിതി അതീവ ഗുരുതരമാണെന്ന് ആയിരുന്നു കോള്‍. നാട് പ്രളയത്തില്‍, ആംബുലന്‍സ് കിട്ടാനില്ല, അടുത്തുള്ള മസ്ജിദില്‍ വണ്ടിയുണ്ട്. പക്ഷേ പെരുന്നാള്‍ ആയതിനാല്‍ ഡ്രൈവറില്ല. വാഹനം ഓടിക്കാന്‍ ലിന്റോ സീറ്റില്‍ കയറി. എന്നാല്‍ വിധി മറ്റൊന്നായിരുന്നു. ഗുരുതരാവസ്ഥയിലുള്ള ക്യാന്‍സര്‍ രോഗിയെയും വാരിയെടുത്ത് സ്വയം ആംബുലന്‍സ് ഓടിച്ച് പോകും വഴി എതിരെ വന്ന ടിപ്പര്‍ ലോറി ആംബുലന്‍സിലേക്ക് പാഞ്ഞു കയറുകയായിരുന്നു.

അപകടത്തില്‍ ജീവച്ഛവമായി കിടന്ന ആ 28കാരന്‍ പിന്നീട് ജീവിതത്തിലേക്ക് മടങ്ങി എത്തിയപ്പോള്‍ വലതുകാലിന് ചലന ശേഷി ഉണ്ടായിരുന്നില്ല. ഒരു മാസം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. മൂന്ന് ശസ്ത്രക്രിയ നടത്തി. അതിന് ശേഷമാണ് മുടന്തിയെങ്കിലും നടക്കാനായത്. ആശുപത്രി വിട്ട് ആറ് മാസത്തെ വിശ്രമത്തിന് ശേഷം വയ്യാത്ത കാലുമായി വീണ്ടും പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായി.

ഡിവൈഎഫിഐ ജില്ലാ കമ്മറ്റി അംഗം, സിപിഐഎം തിരുവാമ്പാടി ഏരിയ കമ്മറ്റി അംഗം എന്നീ നിലകളില്‍ മുഴുവന്‍ സമയ പാര്‍ട്ടി വര്‍ത്തകനായി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ചുവിജയിച്ച ലിന്റോ നിലവില്‍ കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിന്റെ അധ്യക്ഷന്‍ കൂടിയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുമ്പഴയിൽ വാഹനാപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം  (9 minutes ago)

സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത് മാറ്റം.... എൻ പ്രശാന്ത് ഐഎഎസിനെ യുവജന-കായിക വകുപ്പുകളുടെ സ്‌പെഷ്യൽ സെക്രട്ടറിയായി നിയമിച്ചു...  (22 minutes ago)

ഏത് ആ‌ർ.ടി ഓഫീസിലും ട്രാൻസ്‌പോർട്ട് വാഹനങ്ങൾക്ക് ഫിറ്റ്നസ് ടെസ്റ്റിന് അനുമതി നൽകി ഗതാഗത വകുപ്പ്  (1 hour ago)

ഒഡീഷയിലെ പുരിയിൽ വ്യാഴാഴ്ച നടന്ന ജഗന്നാഥ രഥയാത്രയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു മരണം.... നിരവധി പേർക്ക് പരുക്ക്  (1 hour ago)

കർണാടകയിൽ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം 10 ദിവസത്തേക്ക് കൂടി നീട്ടുമെന്ന് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമീഷൻ  (1 hour ago)

പൂജപ്പുര തമലത്ത്‌ മെഡിക്കൽ റെപ്രസെന്റേറ്റീവ് ആത്മഹത്യ ചെയ്ത നിലയിൽ.....  (1 hour ago)

കേന്ദ്ര പദ്ധതിയായ പി.എം റാഹത്ത് പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടപ്പാക്കിയതായി മന്ത്രി സി.പി.ജോൺ  (2 hours ago)

നീറ്റ് പുന:പരീക്ഷ ഫലം പ്രഖ്യാപിച്ചു... പരീക്ഷയെഴുതിയ 11 ലക്ഷത്തിലധികം വിദ്യാർത്ഥികൾ യോഗ്യത നേടി.. .  (2 hours ago)

ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ (പ്ലസ് വൺ) പരീക്ഷാ ഫലം ഇന്ന്...  (2 hours ago)

പണം, ആരോഗ്യം, സൗഹൃദം: (ജൂലൈ 17 സമ്പൂർണ്ണ രാശിഫലം)  (2 hours ago)

ഇന്ത്യയ്ക്ക് ഒപ്പമെത്തി ഇം​ഗ്ലണ്ട്.... ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് പരാജയം...  (2 hours ago)

വറുതിയുടെ നാളുകളെ മറികടക്കാൻ പ്രാർത്ഥനകളിലൂടെ... ഭക്തിയുടേയും, തീര്‍ത്ഥാടനത്തിന്റേയും പുണ്യമാസം ഇന്ന് ആരംഭം...  ഇനി ക്ഷേത്രങ്ങളിലും വീടുകളിലും രാമായണപാരായണത്തിന്റെ നാളുകൾ....  (3 hours ago)

കൊച്ചിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളില്‍ മാറ്റം  (8 hours ago)

കുവൈത്തിന്റെ ആദ്യ ഗോള്‍ഡന്‍ റസിഡന്‍സി എം എ യൂസഫലിക്ക്  (9 hours ago)

നീറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു  (9 hours ago)

Malayali Vartha Recommends