Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... കുമ്പഴയിൽ വാഹനാപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം


പൂജപ്പുര തമലത്ത്‌ മെഡിക്കൽ റെപ്രസെന്റേറ്റീവ് ആത്മഹത്യ ചെയ്ത നിലയിൽ.....


വാഹനയോഗവും സ്വർണ്ണാഭരണ ലബ്ധിയും: ഈ രാശിക്കാർക്ക് ഭാഗ്യദിനം!


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..

സിപിഎം ബന്ധത്തിൽ ബാലശങ്കറിനെ തള്ളി ഒ രാജഗോപാൽ;അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയെന്ന നിലയിൽ ബിജെപിയുടെ പ്രവര്‍ത്തന ശൈല മാറ്റണമെന്ന് ഒ രാജഗോപാൽ

17 MARCH 2021 01:01 PM IST
മലയാളി വാര്‍ത്ത

തിരെഞ്ഞെടുപ്പ് അടുക്കുംതോറും രാഷ്ട്രീയ ആരോപണങ്ങളും പ്രത്യാരോപണങ്ങളും നാൾക്കുനാൾ വർധിക്കുകയാണ്.ഈ സാഹചര്യത്തിൽ ആണ് ബി ജെ പിയിലും വലിയ‌ രീതിയിലുള്ള വിവാദങ്ങൾ പൊട്ടിപ്പുറപ്പിട്ടത് .കഴിഞ്ഞ ദിവസം ബി ജെ പി ചെങ്ങന്നൂരിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ആര്‍എസ്എസ് സൈദ്ധാന്തികൻ ഡോ. ആര്‍ ബാലശങ്കർ പൊട്ടിത്തെറിച്ചിരുന്നു .സി പി എം ബി ജെ പി കൂട്ടുകെട്ടിന്റെ ഫലമായാണ് ഇത്തരത്തിൽ ഒരു നീക്കം നടന്നത് എന്നായിരുന്നു ബാലശങ്കറിന്റെ തുറന്നു പറച്ചിൽ .ഇതിനെ തുടർന്ന് വലിയ രീതിയിലുള്ള രാഷ്ട്രീയ കോലാഹലങ്ങളും നടന്നു വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയനും ഈ ആരോപണത്തിന് മറുപടിയുമായി രംഗത്ത് വന്നിരുന്നു .ഈ ചർച്ച പുരോഗമിക്കുന്നതിനിടയിലാണ് ഇപ്പോൾ വീണ്ടും രൂക്ഷ വിമർശനവുമായി ഓ രാജഗോപാൽ രംഗത്ത് വന്നിരിക്കുകയാണ് .അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയെന്ന നിലയിൽ ബിജെപിയുടെ പ്രവര്‍ത്തന ശൈല മാറ്റണമെന്ന് ഒ രാജഗോപാൽ. കേന്ദ്രത്തിൽ അധികാരത്തിലിക്കുന്ന പാര്‍ട്ടി എന്ന നിലയിൽ പ്രവര്‍ത്തന ശൈലിയിൽ മാറ്റം അനിവാര്യമാണ്. വെറുതെ കുറ്റം പറയുകയും ആരോപണങ്ങൾ ഉന്നയിക്കുകയും മാത്രം ചെയ്താൽ പോര. ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കാനുള്ള ചുമതല കൂടി ബിജെപിക്കുണ്ട്. അതിന് അനുസരിച്ചുള്ള പ്രവര്‍ത്തനമാണ് ബിജെപി നേതൃത്വത്തിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതെന്നും ഒ രാജഗോപാൽ കോഴിക്കോട് പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബിജെപി സിപിഎം ധാരണയുണ്ടെന്ന ആര്‍എസ്എസ് സൈദ്ധാന്തികൻ ഡോ. ആര്‍ ബാലശങ്കറിന്‍റെ ആരോപണം ഒ രാജഗോപാൽ പാടെ തള്ളി. ചെങ്ങന്നൂരിൽ സീറ്റ് നിഷേധിച്ചത് ഈ ധാരണയുടെ അടിസ്ഥാനത്തിലാണെന്നായിരുന്നു ഓര്‍ഗനൈസര്‍ മുൻ എഡിറ്റര്‍ കൂടിയയ ബാലശങ്കറിന്‍റെ ആരോപണം. എന്നാലിതിൽ ഒരു വസ്തുതയും ഇല്ലെന്നാണ് ഒ രാജഗോപാൽ പ്രതികരിച്ചത്. ജയിക്കാൻ വേണ്ടി മത്സരിക്കുന്ന പാര്‍ട്ടിയാണ് സംസ്ഥാന ബിജെപി. ബാലശങ്കറിനെ നേരത്തെ തന്നെ അറിയാം. വ്യക്തിപരമായി അടുത്ത ബന്ധമുള്ള ആളാണ്. ബിജെപിക്ക് ആരുമായും കൂട്ടുകെട്ടില്ല. ഒരു കാലഘട്ടത്തിൽ ഏതായാലും ജയിക്കാൻ പോകുന്നില്ല അതുകൊണ്ട് കമ്മ്യൂണിസ്റ്റുകാരെ തോൽപ്പിക്കണം എന്ന് കരുതുകയും അതിനനുസരിച്ച് ചിലയിടങ്ങളിലെങ്കിലും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. അതൊന്നും ഇപ്പോഴില്ല. ബിജെപി ജയിക്കാനാണ് മത്സരിക്കുന്നതെന്നും ഒ രാജഗോപാൽ ആവര്‍ത്തിച്ചു. ഡോ . ആര്‍ ബാലങ്കറിന്‍റെ ആരോപണം വലിയ ചര്‍ച്ചക്കാണ് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് രംഗത്ത് വഴിയൊരുക്കിയിട്ടുള്ളത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുമ്പഴയിൽ വാഹനാപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം  (8 minutes ago)

സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത് മാറ്റം.... എൻ പ്രശാന്ത് ഐഎഎസിനെ യുവജന-കായിക വകുപ്പുകളുടെ സ്‌പെഷ്യൽ സെക്രട്ടറിയായി നിയമിച്ചു...  (21 minutes ago)

ഏത് ആ‌ർ.ടി ഓഫീസിലും ട്രാൻസ്‌പോർട്ട് വാഹനങ്ങൾക്ക് ഫിറ്റ്നസ് ടെസ്റ്റിന് അനുമതി നൽകി ഗതാഗത വകുപ്പ്  (1 hour ago)

ഒഡീഷയിലെ പുരിയിൽ വ്യാഴാഴ്ച നടന്ന ജഗന്നാഥ രഥയാത്രയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു മരണം.... നിരവധി പേർക്ക് പരുക്ക്  (1 hour ago)

കർണാടകയിൽ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം 10 ദിവസത്തേക്ക് കൂടി നീട്ടുമെന്ന് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമീഷൻ  (1 hour ago)

പൂജപ്പുര തമലത്ത്‌ മെഡിക്കൽ റെപ്രസെന്റേറ്റീവ് ആത്മഹത്യ ചെയ്ത നിലയിൽ.....  (1 hour ago)

കേന്ദ്ര പദ്ധതിയായ പി.എം റാഹത്ത് പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടപ്പാക്കിയതായി മന്ത്രി സി.പി.ജോൺ  (2 hours ago)

നീറ്റ് പുന:പരീക്ഷ ഫലം പ്രഖ്യാപിച്ചു... പരീക്ഷയെഴുതിയ 11 ലക്ഷത്തിലധികം വിദ്യാർത്ഥികൾ യോഗ്യത നേടി.. .  (2 hours ago)

ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ (പ്ലസ് വൺ) പരീക്ഷാ ഫലം ഇന്ന്...  (2 hours ago)

പണം, ആരോഗ്യം, സൗഹൃദം: (ജൂലൈ 17 സമ്പൂർണ്ണ രാശിഫലം)  (2 hours ago)

ഇന്ത്യയ്ക്ക് ഒപ്പമെത്തി ഇം​ഗ്ലണ്ട്.... ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് പരാജയം...  (2 hours ago)

വറുതിയുടെ നാളുകളെ മറികടക്കാൻ പ്രാർത്ഥനകളിലൂടെ... ഭക്തിയുടേയും, തീര്‍ത്ഥാടനത്തിന്റേയും പുണ്യമാസം ഇന്ന് ആരംഭം...  ഇനി ക്ഷേത്രങ്ങളിലും വീടുകളിലും രാമായണപാരായണത്തിന്റെ നാളുകൾ....  (3 hours ago)

കൊച്ചിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളില്‍ മാറ്റം  (8 hours ago)

കുവൈത്തിന്റെ ആദ്യ ഗോള്‍ഡന്‍ റസിഡന്‍സി എം എ യൂസഫലിക്ക്  (9 hours ago)

നീറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു  (9 hours ago)

Malayali Vartha Recommends