Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... കുമ്പഴയിൽ വാഹനാപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം


പൂജപ്പുര തമലത്ത്‌ മെഡിക്കൽ റെപ്രസെന്റേറ്റീവ് ആത്മഹത്യ ചെയ്ത നിലയിൽ.....


വാഹനയോഗവും സ്വർണ്ണാഭരണ ലബ്ധിയും: ഈ രാശിക്കാർക്ക് ഭാഗ്യദിനം!


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..

കാട്ടാക്കടയിൽ ശക്തമായ ത്രികോണ മത്സരം; രണ്ട് മാസത്തോളമായി കാട്ടാക്കടയില്‍ താമസമാക്കി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നൽകി എന്‍.ഡി.എ സ്ഥാനാര്‍ത്ഥി പി.കെ.കൃഷ്ണദാസ്

17 MARCH 2021 03:23 PM IST
മലയാളി വാര്‍ത്ത

തിരുവനതപുരം ജില്ലയിലെ കാട്ടാകട മണ്ഡലത്തിൽ മൂന്നു മുന്നണികളുടെയും സ്ഥാനാത്ഥികളെ പ്രഖ്യാപിച്ചതോടെ ശക്തമായ പ്രചാരണം ആരംഭിച്ചിരിക്കുകയാണ്. യു.ഡി.എഫില്‍ മലയിന്‍കീഴ് വേണുഗോപാലും എന്‍.ഡി.എ സ്ഥാനാര്‍ത്ഥി പി.കെ. കൃഷ്ണദാസും എല്‍.ഡി.എഫില്‍ സിറ്റിംഗ് എം.എല്‍.എ ഐ.ബി.സതീഷുമാണ് മത്സരരംഗത്തുള്ളത്.

മൂന്നു മുന്നണി സ്ഥാനാർത്ഥികളുടെയും പ്രവർത്തനം സജീവമായതോടെ ശക്‌തമായ ത്രികോണ മത്സരമാണ് കാട്ടാക്കടയിൽ. എൻ ഡി എ സ്ഥാനാർഥി പി.കെ കൃഷ്ണാദാസ് ഒരു മാസത്തിനു മുന്നേ കാട്ടാക്കടയിൽ സ്ഥിരതാമസമാക്കി പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്. അതേസമയം നേരത്തേ തന്നെ സ്ഥാനാര്‍ത്ഥിത്വമുറപ്പിച്ച ഐ.ബി. സതീഷ് മണ്ഡലത്തില്‍ രണ്ടാംവട്ട പര്യടനത്തിലുമാണ്. എന്നാൽ അവസാനം പ്രഖ്യാപിക്കപ്പെട്ട യു.ഡി.എഫ് സ്ഥാനാര്‍ത്ഥി മലയിന്‍കീഴ് വേണുഗോപാല്‍ മണ്ഡലത്തില്‍ ആദ്യഘട്ട പ്രചാരണത്തിന്റെ ഭാഗമായി പൗര പ്രമുഖരെയും പ്രാദേശിക നേതാക്കളെയും കാണുന്ന തിരക്കിലുമാണ്.

ഇപ്പോഴിതാ മണ്ഡലത്തിൽ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെ ബാനറുകളും ഫ്ലക്സുകളും ചുമരെഴുത്തുകളും സജീവമാക്കി തങ്ങളുടെ ആധിപത്യം കാണിക്കാനുള്ള തിരക്കിലാണ് പ്രാദേശിക നേതാക്കളും പ്രവർത്തകരും. കഴിഞ്ഞ തവണ 2016ല്‍ എല്‍.ഡി.എഫിലെ ഐ.ബി.സതീഷ് 51,614 വോട്ടുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസിലെ പ്രബലനായ മുന്‍ സ്പീക്കര്‍ കൂടിയായ എന്‍. ശക്തന്‍ 50,765 വോട്ടുകളായിരുന്നു നേടിയത്, എന്‍.ഡി.എയിലെ പി.കെ. കൃഷ്ണദാസ് 38,000വോട്ടുകള്‍ നേടി ഇരുമുന്നണികള്‍ക്കും വെല്ലുവിളി ഉയർത്തിയതായിരുന്നു. 2011ല്‍ പി.കെ. കൃഷ്ണദാസ് 22,550 വോട്ടുകലായിരുന്നു നേടിയത്. നിശ്ശബ്ദമായ പ്രചാരണത്തിലൂടെ രണ്ട് തിരഞ്ഞെടുപ്പുകളില്‍ ശക്തമായ മുന്നേറ്റം നടത്തുന്ന പി.കെ. കൃഷ്ണദാസ് ഇക്കുറി വാൻ വിജയ് പ്രതീക്ഷയിലാണ്.

2016ല്‍ കോണ്‍ഗ്രസിനകത്തെ പ്രശ്നങ്ങളും ചില അടിയൊഴുക്കുകളും കാരണം 849 വോട്ടുകളുടെ വ്യത്യാസത്തില്‍ ശക്തൻ പരാജിതനാകുകയായിരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ശക്തമായ സ്വാധീനം ഉണ്ടാക്കാന്‍ കഴിയാത്ത കോണ്‍ഗ്രസിന് ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കാട്ടാക്കട മണ്ഡലത്തില്‍ നേടിയ 8,500 വോട്ടിന്റെ ലീഡാണ് മലയിൻകീഴ് വേണുഗോപാൽ പ്രതീക്ഷ വെയ്ക്കുന്നത്.

പിണറായി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളും താന്‍ മണ്ഡലത്തില്‍ നടത്തിയ വികസനവും ജലസമൃദ്ധി പദ്ധതി ആഗോളതലത്തില്‍ എത്തിക്കാന്‍ കഴിഞ്ഞതും സ്കൂളുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയര്‍ന്നതും തനിയ്ക്ക് ഇക്കുറിയും ആത്മവിശ്വാസം പകരുന്നതായി ഐ.ബി. സതീഷ് വ്യക്തമാക്കി.

കാട്ടാക്കട കോണ്‍ഗ്രസ് മണ്ഡലമാണെന്നും കോണ്‍ഗ്രസ് ഇക്കുറി ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടുമെന്നും കഴിഞ്ഞ തവണത്തെ ചെറിയ മാര്‍ജിന്‍ മാറ്റാന്‍ ഇക്കുറി കഴിയുമെന്നും മലയിന്‍കീഴ് വേണുഗോപാല്‍ പറഞ്ഞിരിക്കുകയാണ്. എന്തായാലും ഇക്കുറി വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കാനാവുമെന്ന ശുഭ പ്രതീക്ഷയിലാണ് വേണുഗോപാല്‍.

എന്നാല്‍, നരേന്ദ്രമോദി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ചയേകാന്‍ എന്‍.ഡി.എയ്ക്ക് കാട്ടാക്കടയില്‍ നിന്ന് പ്രതിനിധിയെ നിയമസഭയിലേയ്ക്ക് വേണം. ഇക്കുറി സാഹചര്യങ്ങള്‍ ബി.ജെ.പിയ്ക്ക് അനുകൂലമാണെന്നും മണ്ഡലത്തില്‍ പാര്‍ട്ടി നിര്‍ണ്ണായക ഘടകമായി മാറിയത് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നുവെന്നും പി.കെ. കൃഷ്ണദാസ് പറഞ്ഞു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുമ്പഴയിൽ വാഹനാപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം  (7 minutes ago)

സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത് മാറ്റം.... എൻ പ്രശാന്ത് ഐഎഎസിനെ യുവജന-കായിക വകുപ്പുകളുടെ സ്‌പെഷ്യൽ സെക്രട്ടറിയായി നിയമിച്ചു...  (20 minutes ago)

ഏത് ആ‌ർ.ടി ഓഫീസിലും ട്രാൻസ്‌പോർട്ട് വാഹനങ്ങൾക്ക് ഫിറ്റ്നസ് ടെസ്റ്റിന് അനുമതി നൽകി ഗതാഗത വകുപ്പ്  (1 hour ago)

ഒഡീഷയിലെ പുരിയിൽ വ്യാഴാഴ്ച നടന്ന ജഗന്നാഥ രഥയാത്രയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു മരണം.... നിരവധി പേർക്ക് പരുക്ക്  (1 hour ago)

കർണാടകയിൽ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം 10 ദിവസത്തേക്ക് കൂടി നീട്ടുമെന്ന് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമീഷൻ  (1 hour ago)

പൂജപ്പുര തമലത്ത്‌ മെഡിക്കൽ റെപ്രസെന്റേറ്റീവ് ആത്മഹത്യ ചെയ്ത നിലയിൽ.....  (1 hour ago)

കേന്ദ്ര പദ്ധതിയായ പി.എം റാഹത്ത് പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടപ്പാക്കിയതായി മന്ത്രി സി.പി.ജോൺ  (2 hours ago)

നീറ്റ് പുന:പരീക്ഷ ഫലം പ്രഖ്യാപിച്ചു... പരീക്ഷയെഴുതിയ 11 ലക്ഷത്തിലധികം വിദ്യാർത്ഥികൾ യോഗ്യത നേടി.. .  (2 hours ago)

ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ (പ്ലസ് വൺ) പരീക്ഷാ ഫലം ഇന്ന്...  (2 hours ago)

പണം, ആരോഗ്യം, സൗഹൃദം: (ജൂലൈ 17 സമ്പൂർണ്ണ രാശിഫലം)  (2 hours ago)

ഇന്ത്യയ്ക്ക് ഒപ്പമെത്തി ഇം​ഗ്ലണ്ട്.... ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് പരാജയം...  (2 hours ago)

വറുതിയുടെ നാളുകളെ മറികടക്കാൻ പ്രാർത്ഥനകളിലൂടെ... ഭക്തിയുടേയും, തീര്‍ത്ഥാടനത്തിന്റേയും പുണ്യമാസം ഇന്ന് ആരംഭം...  ഇനി ക്ഷേത്രങ്ങളിലും വീടുകളിലും രാമായണപാരായണത്തിന്റെ നാളുകൾ....  (3 hours ago)

കൊച്ചിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളില്‍ മാറ്റം  (8 hours ago)

കുവൈത്തിന്റെ ആദ്യ ഗോള്‍ഡന്‍ റസിഡന്‍സി എം എ യൂസഫലിക്ക്  (9 hours ago)

നീറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു  (9 hours ago)

Malayali Vartha Recommends