സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഹൈക്കമാന്‍ഡ് ഇടപെടലുണ്ടായിട്ടില്ല; കേരളത്തിലെ ഇടത് ഭരണം അവസാനിക്കാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്ന് എ.കെ.ആന്റണി

കേരളത്തിലെ ഇടത് ഭരണം അവസാനിക്കാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി. ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പി.സി.ചാക്കോയുടെ പ്രസ്താവനകളോട് താന്‍ പ്രതികരിക്കുന്നില്ല. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഹൈക്കമാന്‍ഡ് ഇടപെടലുണ്ടായിട്ടില്ല. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് അന്തിമ സ്ഥാനാര്‍ഥി പട്ടിക തയാറാക്കിയത്. അതേസമയം വനിതാ പ്രാതിനിധ്യം കുറഞ്ഞുവെന്ന വിമര്‍ശനം അദ്ദേഹം ശരിവച്ചു. വനിതാ പ്രാതിനിധ്യത്തില്‍ തമ്മില്‍ ഭേദം കോണ്‍ഗ്രസ് ആണെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപിയുടെ ഏക നിയമസഭാ സീറ്റായതുകൊണ്ടാണ് നേമത്ത് കരുത്തനെ തന്നെ രംഗത്തിറക്കിയത്. സ്ഥാനാര്‍ഥി നിര്‍ണയം കഴിഞ്ഞ് പട്ടിക പ്രഖ്യാപിച്ചാല്‍ പിന്നീട് എതിര്‍പ്പുകള്‍ ഉയര്‍ത്തരുത്. ഹൈക്കമാന്‍ഡ് പ്രഖ്യാപനം വന്നുകഴിഞ്ഞാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ വിജയത്തിനായി ഇറങ്ങുകയാണ് പ്രവര്‍ത്തകര്‍ ചെയ്യേണ്ടത്. നിലവില്‍ യുഡിഎഫിന് അനുകൂല സാഹചര്യമാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha























