Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുമ്മനം രാജശേഖരന്റെ നാമനിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പമുളള സത്യവാങ്മൂലത്തിന് മറുപടിയുമായി ട്രോളന്‍മാര്‍

19 MARCH 2021 08:37 PM IST
മലയാളി വാര്‍ത്ത

നേമത്തെ ബി.ജെ.പി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്റെ നാമനിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പമുളള സത്യവാങ്മൂലമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സംസാരം. സ്വന്തമായി വീട് ഇല്ല, വാഹനം ഇല്ല, വ്യക്തിയില്‍ നിന്നോ സ്ഥാപനങ്ങളില്‍ നിന്നോ വായ്പ സ്വീകരിച്ചിട്ടില്ല, ബാദ്ധ്യതകളില്ല, ജീവിത പങ്കാളി ഇല്ല, സ്വര്‍ണാഭരണങ്ങളോ മറ്റ് വിലപ്പിടിപ്പുളള വസ്തുക്കളോ ഇല്ല... ഇങ്ങനെ പോകുന്നു സത്യവാങ്മൂലം. എന്നാല്‍ വൈറലായ ഈ ഇല്ലായ്മയുടെ കണക്കുകളെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് ഒരുകൂട്ടര്‍.

കുമ്മനത്തിന് ഉളളത് വര്‍ഗീയത മാത്രമാണെന്നതാണ് ട്രോളന്‍മാരുടെ പ്രധാന കണ്ടുപിടുത്തം. ഇത് കൂടാതെ കുമ്മനത്തെ കളിയാക്കിയും ആക്ഷേപിച്ചും നിരവധി കമന്റുകളും അദ്ദേഹത്തിന്റെ സത്യവാങ്മൂലവുമായി ബന്ധപ്പെട്ട് വന്നിട്ടുളള ഓണ്‍ലൈന്‍ വാര്‍ത്താ ലിംങ്കുകള്‍ക്ക് താഴെ വന്നിട്ടുണ്ട്. 'കുമ്മനം ജയിക്കുമോ? ഇല്ല...', 'വര്‍ഗീയത വാനോളമുണ്ടല്ലോ... പിന്നെന്തുവേണം', 'വീട്ടുകാര്‍ക്കോ നാട്ടുകാര്‍ക്കോ വല്ല ഉപയോഗവുമുണ്ടോ? ഇല്ല...', ഇങ്ങനെ പോകുന്നു കമന്റുകള്‍.
കമന്റുകളും ട്രോളുകളുമല്ലാതെ ഫേസ്ബുക്ക് പോസ്റ്റുകളും കുമ്മനത്തിന്റെ സത്യവാങ്മൂലത്തെ അടിസ്ഥാനമാക്കി വന്നിട്ടുണ്ട്. ഇല്ലായ്മകളുടെ മറ്റൊരു രൂപമായിരുന്നു കണ്ഡമാലിലെ ക്രിസ്ത്യന്‍ സമൂഹത്തെ തീയിട്ടുകൊന്ന കേസിലെ പ്രതിയായ പ്രതാപ് ചന്ദ്ര സാരംഗി. അദ്ദേഹത്തിന് അതിനു ലഭിച്ച പ്രത്യുപകാരമായിരുന്നു കേന്ദ്ര സഹമന്ത്രി പദവിയെന്നും ആരോപിച്ചുളള പോസ്റ്റാണ് ഇക്കൂട്ടത്തില്‍ ഏറെ ശ്രദ്ധ പിടിച്ച് പറ്റിയിട്ടുളളത്.
സ്വന്തമായി വീടില്ലാത്ത കുമ്മനം ബി.ജെ.പി സംസ്ഥാന ഓഫീസിന്റെ മേല്‍വിലാസമാണ് നല്‍കിയിരിക്കുന്നത്. മിസോറാം ഗവര്‍ണറായിരിക്കെ നല്‍കിയ മുഴുവന്‍ ശമ്ബളവും സേവനപ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയെന്നാണ് കുമ്മനത്തിന്റെ വിശദീകരണം. കുമ്മനം രാജശേഖരന്റെ കൈയില്‍ ആകെ ആയിരം രൂപയും രണ്ട് ബാങ്ക് അക്കൗണ്ടുകളിലുമായി 46,584 രൂപയുമാണുളളത്. ഇതിനു പുറമേ ജന്മഭൂമി പത്രത്തില്‍ അയ്യായിരം രൂപയുടെ ഓഹരിയുമുണ്ട്. മുന്‍ ഫുഡ് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യ ഉദ്യോഗസ്ഥനായും പത്രപ്രവര്‍ത്തകനായും കുമ്മനം പ്രവര്‍ത്തിച്ചിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (39 minutes ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (2 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (2 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (2 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (2 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (2 hours ago)

വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക്  (2 hours ago)

പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു  (3 hours ago)

ഇറാൻ യുറേനിയം ഒളിപ്പിച്ചു ഭൂമിക്കടിയിലെ ആ രഹസ്യ ആണവ നഗരം... അമേരിക്ക പോലും ഭയപ്പെടുന്നു  (3 hours ago)

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ  (3 hours ago)

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ഫിറോസ  (3 hours ago)

യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം....! പൊട്ടിക്കരഞ്ഞ് യദു...! ഞെട്ടി ആര്യ..കാത്തിരുന്ന ദിവസം  (3 hours ago)

ആശുപത്രി കിടക്കയിൽ മുരാരി അവസാനമായി പറഞ്ഞത് ഇത് മാത്രം..' തേക്ക് കൊട്ടാരം മരണ വീടായി രക്തം ഛർദിച്ച് മുരാരി അവസാനം  (3 hours ago)

വയോജനങ്ങളുടെ ഉന്നമനവും ആരോഗ്യകരമായ വാർദ്ധക്യവും ലക്ഷ്യം ; മുതിർന്ന പൗരരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽകരണ ദിനാചരണം മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദഘാടനം ചെയ്യും  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന വ്യാപക റെയ്ഡ് നടത്തി; 197 പേർ അറസ്റ്റിൽ  (3 hours ago)

Malayali Vartha Recommends