അമ്പലപ്പുഴയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി അനൂപ് ആന്റണി ജോസഫിന് നേരെ ആക്രമണം; സിപിഎം കൗണ്‍സിലറുടെ നേതൃത്വത്തിലുള്ള സംഘം കാറുതടഞ്ഞ് പിടിച്ചിറക്കി ഉപദ്രവിക്കുകയായിരുന്നുവെന്ന് അനൂപ്; സംഭവത്തില്‍ പ്രതിഷേധവുമായി ബിജെപി

അമ്പലപ്പുഴയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി അനൂപ് ആന്റണി ജോസഫിന് നേരെ സിപിഎം കൈയേറ്റമെന്ന് പരാതി. സിപിഎം കൗണ്‍സിലറുടെ നേതൃത്വത്തിലുള്ള സംഘം കാറുതടഞ്ഞ് പിടിച്ചിറക്കി ഉപദ്രവിക്കുകയായിരുന്നുവെന്ന് അനൂപ് ആരോപിക്കുന്നു. അനൂപിനെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വലിയചുടുകാട് പുന്നപ്ര-വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ ആലപ്പുഴ മണ്ഡലം സ്ഥാനാര്‍ഥി സന്ദീപ് വാചസ്പതി പുഷ്പാര്‍ച്ചന നടത്തിയതില്‍ പ്രതിഷേധിച്ചുള്ള എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ പ്രകടനം കടന്നു പോകുന്നതിനിടെയാണ് സംഭവം. അതുവഴി കാറിലെത്തിയ അനൂപിനു നേരെ മുല്ലയ്ക്കല് ക്ഷേത്രത്തിനു സമീപം വച്ചാണു കൈയേറ്റമുണ്ടാകുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ചു ബിജെപി പ്രവര്‍ത്തകര്‍ ജനറല്‍ ആശുപത്രി ജംക്ഷനില്‍ റോഡ് ഉപരോധിക്കുകയാണ്.
https://www.facebook.com/Malayalivartha


























