Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശബരിമലയില്‍ ഇപ്പോള്‍ യാതൊരു പ്രശ്നവുമില്ല; എല്‍.ഡി.എഫിന് ഒരു വര്‍ഗീയശക്തികളുടെയും പിന്തുണ ആവശ്യമില്ല; നിലവിലുള്ളതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടി അധികാരത്തില്‍ തിരിച്ചുവരുമെന്ന് പിണറായി വിജയന്‍

19 MARCH 2021 10:43 PM IST
മലയാളി വാര്‍ത്ത

എല്‍.ഡി.എഫ് നിലവിലുള്ളതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടി അധികാരത്തില്‍ തിരിച്ചുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പട്ടാമ്ബിയില്‍ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്താന്‍ കോണ്‍ഗ്രസ്സും ലീഗും ബി.ജെ.പിയും ശ്രമിച്ചുവരുകയാണ്. സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ കോണ്‍ഗ്രസ്​-ലീഗ്-ബി.ജെ.പി ധാരണയാണ്. ബി.ജെ.പി വോട്ടുകള്‍ കിട്ടിയതായി ഒരു കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി തന്നെ വ്യക്തമാക്കിയിട്ടുണ്ടല്ലോ. അതാരാണെന്ന് ഞാന്‍ പറയുന്നില്ല. കൂട്ടായ്മ ബി.ജെ.പിക്ക് ഗുണം ചെയ്തിട്ടുണ്ടെന്ന്​ ഒ. രാജഗോപാലും പറഞ്ഞിട്ടുണ്ട്. നേതൃതലത്തിലാണ് ആലോചന നടന്നത്. അതേ തന്ത്രം ഈ തെരഞ്ഞടുപ്പിലും തുടരാനാണ് ശ്രമം. അതില്‍ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്‍.ഡി.എഫിന് ഒരു വര്‍ഗീയശക്തികളുടെയും പിന്തുണ ആവശ്യമില്ല. ശബരിമലയില്‍ ഇപ്പോള്‍ യാതൊരു പ്രശ്നവുമില്ല. എല്ലാം പതിവുപോലെ നടക്കുന്നു. പ്രശ്നങ്ങളുണ്ടാവുക കോടതി വിധി വരുമ്ബോഴാണ്. അപ്പോള്‍ എല്ലാവരുമായും ചര്‍ച്ച ചെയ്തു നടപ്പാക്കും. ഇക്കാര്യം ഇപ്പോള്‍ പറയുന്നതല്ല, നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. വര്‍ഗീയതക്കെതിരെ ഉറച്ച നിലപാടുള്ള മതനിരപേക്ഷതയും ഭരണഘടനാ മൂല്യങ്ങളും സംരക്ഷിക്കുന്ന ബദല്‍ നയമാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ മുന്നോട്ടു വെക്കുന്നത്. രാജ്യത്താകെ ഇതിനായി നിലനില്‍ക്കുന്ന ഒരേയൊരു സര്‍ക്കാറെയുള്ളൂ, അത് കേരളത്തിലാണെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കുമ്ബോള്‍ അതിനെതിരെ കോണ്‍ഗ്രസിന് ശബ്​ദിക്കാന്‍ കഴിയുന്നില്ല. ബി.ജെ.പിയാണ് നടപ്പാക്കുന്നതെങ്കിലും കോണ്‍ഗ്രസാണ് ഈ നയ൦ കൊണ്ടുവന്നത്. തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൊടുത്തപ്പോള്‍ പിന്താങ്ങുകയാണ് കോണ്‍ഗ്രസി​െന്‍റ ലോക്സഭാംഗം ചെയ്തത്. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (40 minutes ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (2 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (2 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (2 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (2 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (2 hours ago)

വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക്  (2 hours ago)

പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു  (3 hours ago)

ഇറാൻ യുറേനിയം ഒളിപ്പിച്ചു ഭൂമിക്കടിയിലെ ആ രഹസ്യ ആണവ നഗരം... അമേരിക്ക പോലും ഭയപ്പെടുന്നു  (3 hours ago)

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ  (3 hours ago)

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ഫിറോസ  (3 hours ago)

യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം....! പൊട്ടിക്കരഞ്ഞ് യദു...! ഞെട്ടി ആര്യ..കാത്തിരുന്ന ദിവസം  (3 hours ago)

ആശുപത്രി കിടക്കയിൽ മുരാരി അവസാനമായി പറഞ്ഞത് ഇത് മാത്രം..' തേക്ക് കൊട്ടാരം മരണ വീടായി രക്തം ഛർദിച്ച് മുരാരി അവസാനം  (3 hours ago)

വയോജനങ്ങളുടെ ഉന്നമനവും ആരോഗ്യകരമായ വാർദ്ധക്യവും ലക്ഷ്യം ; മുതിർന്ന പൗരരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽകരണ ദിനാചരണം മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദഘാടനം ചെയ്യും  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന വ്യാപക റെയ്ഡ് നടത്തി; 197 പേർ അറസ്റ്റിൽ  (3 hours ago)

Malayali Vartha Recommends