നെയ്യാറ്റിന്‍കരയിൽ എല്‍ഡിഎഫ്-യുഡിഎഫ് സംഘര്‍ഷം; സമാധാനപരമായി നടന്ന പ്രതിഷേധ പ്രകടനത്തിന് നേരെ പോലീസ് അക്രമം അഴിച്ച് വിടുകയായിരുന്നുവെന്ന് യുഡിഎഫ്

നെയ്യാറ്റിന്‍കര ധനുവച്ചപുരത്ത് എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ക്കിടയില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് റോഡ് ഉപരോധിക്കാനുളള യുഡിഎഫ് പ്രവര്‍ത്തകരുടെ ശ്രമം പോലീസ് തടഞ്ഞു. തുടര്‍ന്ന് പോലീസ് യുഡിഎഫ് പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവുമുണ്ടായി.
ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ മഞ്ചവിളാകം ജയനും ബൂത്ത് പ്രസിഡന്റ് പത്മകുമാറിനും സംഘര്‍ഷത്തില്‍ പരിക്കേറ്റു. സമാധാനപരമായി നടന്ന പ്രതിഷേധ പ്രകടനത്തിന് നേരെ പോലീസ് അക്രമം അഴിച്ച് വിടുകയായിരുന്നുവെന്ന് യുഡിഎഫ് ആരോപിക്കുന്നു.
https://www.facebook.com/Malayalivartha


























