സഖാക്കള്‍ ഇത് പണ്ടേ ചിന്തിച്ചതാ... ഒന്നാംഘട്ട സര്‍വേയില്‍ 32ല്‍ 27ഉം എല്‍ഡിഎഫിന് മനോരമ നല്‍കിയതോടെ പരാതിയുമായി ഓടിയ രമേശ് ചെന്നിത്തലയ്ക്ക് ആശ്വാസം നല്‍കി അടുത്ത സര്‍വേ; മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി ജില്ലകളിലെ 46 മണ്ഡലങ്ങളില്‍ 32 ലും യു.ഡി.എഫിന് സാധ്യതയെന്നാണ് സര്‍വേ; അതെങ്ങനെ ശരിയാകുമെന്ന് സഖാക്കള്‍; എങ്കിലും 41ല്‍ എല്‍ഡിഎഫ് മുന്നില്‍

എല്ലാ സര്‍വേകളിലും തുടര്‍ഭരണം പ്രവചിച്ചതോടെ ചെന്നിത്തല ചെറിയ പരാതിയും പരിഭവവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മനോരമ കൂടി കാലുമാറിയതോടെ ചെന്നിത്തല പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നിലെത്തി.
എന്തോ അത്ഭുതം പോലെ എല്‍ഡിഎഫ് കോട്ടകളില്‍ പോലും യുഡിഎഫിന് മനോരമ പതിച്ച് നല്‍കുന്ന അപൂര്‍വ കാഴ്ചയാണ് കണ്ടത്. ഇതോടെ മനോരമയ്‌ക്കെതിരെ വലിയ കമന്റുകളാണ് ജനങ്ങള്‍ ഇടുന്നത്. ചെന്നിത്തലയുടെ പരാതി തീര്‍ത്തെന്നും, മനോരമയല്ലേ ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കരുതെന്നും എന്നതരത്തില്‍ കമന്റുകള്‍ കമന്റ് ബോക്‌സ് നിറയുകയാണ്.
മനോരമ ന്യൂസ് വിഎംആര്‍ അഭിപ്രായ സര്‍വേയുടെ രണ്ടാംഘട്ടത്തില്‍ യുഡിഎഫിന് മുന്നേറ്റമെന്നാണ് പ്രവചനം. മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി ജില്ലകളിലെ 46 മണ്ഡലങ്ങളില്‍ 32 ലും യു.ഡി.എഫിന് സാധ്യതയെന്നാണ് സര്‍വേഫലങ്ങള്‍ വ്യക്തമാക്കുന്നത്.
കടുത്ത രാഷ്ട്രീയപോരാട്ടം നടക്കുന്ന പലമണ്ഡലങ്ങളും അട്ടിമറിയിലൂടെ യു.ഡി.എഫിന് സ്വന്തമാകുമെന്നും സര്‍വേ ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. അതോടെ യുഡിഎഫിന് ആകെ 36 ഉം എല്‍ഡിഎഫിന് 41ഉം ബിജെപിക്ക് ഒന്നും ആയി.
അഭിപ്രായ സര്‍വേ ഫലങ്ങള്‍ തിരഞ്ഞെടുപ്പ് അട്ടിമറിയാണെന്ന് ആരോപിച്ച് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചദിവസത്തില്‍ യാദൃശ്ചികമായി അവരെ കാത്തിരുന്നത് ആശ്വാസത്തിന്റെ കണക്കുകളാണ്.
തിരഞ്ഞെടുപ്പ് പ്രവണതകളുടെ ദിശാസൂചിയാകും എന്ന് അനുഭവസാക്ഷ്യങ്ങള്‍ അടിവരയിടുന്ന നാലു ജില്ലകളിലെ 46 മണ്ഡലങ്ങളില്‍ 32 ലും യു.ഡി.എഫ് മുന്നിലെത്തുമെന്നാണ് മനോരമ ന്യൂസ് വി.എം.ആര്‍ അഭിപ്രായ സര്‍വേയുടെ രണ്ടാംഘട്ടം പ്രവചിക്കുന്നത്.
മലപ്പുറം ജില്ലയിലെ പതിനാറ് മണ്ഡലങ്ങളില്‍ പതിനഞ്ചും യു.ഡി.എഫിനെ തുണയ്ക്കും. നിലമ്പൂര്‍ അട്ടിമറിയിലൂടെ യു.ഡി.എഫ് തിരിച്ചുപിടിക്കും. കൊണ്ടോട്ടിയും ഏറനാടും വണ്ടൂരും കോട്ടയ്ക്കലും നിലനിര്‍ത്തും. പെരിന്തല്‍മണ്ണയും മങ്കടയും മലപ്പുറവും വേങ്ങരയും വള്ളിക്കുന്നും യു.ഡി.എഫിനെത്തന്നെ വരിക്കും. ലീഗ് ശക്തികേന്ദ്രമായ മഞ്ചേരിയില്‍ കടുത്ത മല്‍സരമാണ് യു.ഡി.എഫ് നേരിടുന്നത്.
സീറ്റ് നിലനിര്‍ത്തും എന്ന് അന്തിമഫലം വരുമ്പോഴും മഞ്ചേരിയില്‍ യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലുള്ള വോട്ടുവത്യാസം 3.9 മാത്രമാണ്.
വേനല്‍ച്ചൂടിനെ നിഷ്പ്രഭമാക്കുന്ന രാഷ്ട്രീയപോരാട്ടച്ചൂടാണ് പാലക്കാടിനെ കാത്തിരിക്കുന്നതെന്ന് അഭിപ്രായ സര്‍വെഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ജില്ലയിലെ പന്ത്രണ്ടില്‍ ഏഴിടത്ത് യു.ഡി.എഫിനും അഞ്ചിടത്ത് എല്‍.ഡി.എഫിനും അഭിപ്രായസര്‍വെ ജയസാധ്യത കല്‍പ്പിക്കുന്നു. ഇരുമുന്നണികളുടെയും പ്രബലര്‍ ഏറ്റുമുട്ടുന്ന തൃത്താല 5.5 ശതമാനത്തിന്റെ നേരിയ മേല്‍ക്കൈയോടെ യു.ഡി.എഫ് നിലനിര്‍ത്തുമെന്നാണ് സര്‍വെഫലങ്ങള്‍ വ്യക്തമാക്കുന്നത്.
തൃശൂരിലെ മല്‍സരക്കളത്തില്‍ കഴിഞ്ഞതവണയുണ്ടായിരുന്ന സമഗ്രാധിപത്യം ഇക്കുറി എല്‍.ഡി.എഫിനില്ലെന്നാണ് മനോരമ ന്യൂസ് വി.എം.ആര്‍ അഭിപ്രായ സര്‍വേയുടെ അന്തിമഫലം വ്യക്തമാക്കുന്നത്. ജില്ലയില്‍ എട്ടുസീറ്റുകള്‍ എല്‍.ഡി.എഫും അഞ്ചുസീറ്റുകള്‍ യു.ഡി.എഫും നേടുമെന്നാണ് സര്‍വെയുടെ പ്രവചനം. ചേലക്കര, കുന്നംകുളം, ഗുരുവായൂര്‍ മണ്ഡലങ്ങളില്‍ യു.ഡി.എഫിന്റെ അട്ടിമറിജയസാധ്യതയുണ്ടെന്നാണ് സര്‍വെയിലെ കണ്ടെത്തല്‍.
ഇടുക്കി ജില്ലയിലെ അഞ്ചുമണ്ഡലങ്ങളിലും യു.ഡി.എഫ് ശക്തമായ മേല്‍ക്കൈനേടുമെന്നാണ് അഭിപ്രായസര്‍വെ ഫലങ്ങള്‍ പ്രവചിക്കുന്നത്. ദേവികുളത്തും ഉടുമ്പന്‍ചോലയിലും യു.ഡി.എഫിന്റെ അട്ടിമറിജയത്തിനുള്ള സാധ്യതയിലേക്ക് സര്‍വെ വിരല്‍ചൂണ്ടുന്നു. മൃഗീയമേധാവിത്തത്തോടെ കഴിഞ്ഞതവണ വിജയിച്ച തൊടുപുഴയില്‍ കടുത്ത വെല്ലുവിളിയാണ് യു.ഡി.എഫ് നേരിടുന്നത്.
മണ്ഡലം നിലനിര്‍ത്തുമ്പോഴും എല്‍.ഡി.എഫുമായുള്ള വോട്ടുവ്യത്യാസം കേവലം 0.07 ശതമാനം മാത്രമാണ്. ഇടുക്കി പതിവുപോലെ യു.ഡി.എഫിനോട് ചേര്‍ന്നു നില്‍ക്കുമ്പോള്‍ പീരുമേട്ടില്‍ ഇടത് മേധാവിത്തം അട്ടിമറിയിലൂടെ യു.ഡി.എഫ് പിടിച്ചെടുക്കുമെന്നും സര്‍വെഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. അതായത് ഏറ്റവും തിളങ്ങി നില്‍ക്കുന്ന മണിയാശാനെ പോലും മനോരമ തോല്‍പ്പിച്ചു കളഞ്ഞു.
https://www.facebook.com/Malayalivartha






















