ഇത്രയൊക്കെ പോണോ ആശാനെ... സ്വന്തം ചെലവില്‍ രാഹുല്‍ ഗാന്ധിയെ വളര്‍ത്തേണ്ടെന്ന് സഖാക്കളുടെ തീരുമാനം; രാഹുല്‍ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ കേരളത്തെ എടുത്ത് മറിച്ചാലും മിണ്ടേണ്ടെന്ന് നിര്‍ദേശം; രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കേരളത്തില്‍ എത്തിയാല്‍ തിരിഞ്ഞു പോലും നോക്കരുത്

നെഗറ്റീവായിരുന്നാലും പോസിറ്റീവായിരുന്നാലും സോഷ്യല്‍ മീഡിയയില്‍ കിട്ടുന്നത് റേറ്റിങ്ങാണ്. ഇത് തിരിച്ചറിഞ്ഞ സൈബര്‍ സഖാക്കള്‍ തന്നെ അവരുടെ അണികളെ കൂച്ചുവിലങ്ങിടുകയാണ്.
രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കേരളത്തില്‍ എത്തിയാല്‍ തിരിഞ്ഞു പോലും നോക്കരുതെന്ന് സൈബര്‍ സഖാക്കള്‍ക്കു സിപിഎം ഗ്രൂപ്പുകളില്‍ നിര്‍ദേശം.
രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കേരളത്തില്‍ എത്തിയാല്‍ ഇവരുമായി ബന്ധപ്പെട്ട ഫോട്ടോ, വിഡിയോ, ട്രോളുകള്‍ ഒന്നും ഷെയര്‍ ചെയ്യരുതെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇവരുടെ പരിപാടികളുടെ വിവരങ്ങള്‍ വരുന്ന ചാനലുകളുടെ വാര്‍ത്താ ലിങ്കുകളില്‍ അനാവശ്യമായി കമന്റ് ഇടരുത്. എന്തു വന്നാലും ആ വിഷയമേ തിരിഞ്ഞു നോക്കരുത്.
വികസനവും ക്ഷേമവും വേണം ചൊവ്വാഴ്ച മുതല്‍ തുടര്‍ച്ചയായി സമുഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാന്‍. കോണ്‍ഗ്രസ് ലീഗ് ബിജെപി സഖ്യത്തെക്കുറിച്ചു പരമാവധി പോസ്റ്റുകള്‍ ഇടണം. പിണറായി വിജയന്റെ ഫോട്ടോകളും വിഡിയോയും കൊണ്ട് പരമാവധി സോഷ്യല്‍ മീഡിയ നിറയ്ക്കാനും ആഹ്വാനം നല്‍കിയിട്ടുണ്ട്.
തിരഞ്ഞെടുപ്പിന് ഇനി ഒരാഴ്ചയേ ഉള്ളൂ എന്നും എതിരാളികള്‍ക്കു വേണ്ടി നമ്മള്‍ പബ്ലിസിറ്റി ഉണ്ടാക്കിക്കൊടുക്കരുതെന്നുമാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
രാഹുല്‍ഗാന്ധി കടലില്‍ ചാടിയതിനേയും കസര്‍ത്ത് നടത്തിയതിനേയും തൈറ്റ് സാദം ഉണ്ടാക്കിയതിനേയും സഖാക്കള്‍ ട്രോളി ഒന്നാമതെത്തിച്ചിരുന്നു. അതിനി തെരഞ്ഞെടുപ്പ് തീരുന്നതുവരെ വേണ്ടയെന്നാണ് സൈബര്‍ സഖാക്കളുടെ തീരുമാനം.
അതേസമയം ഇന്നലെ കേരളത്തിലെത്തിയ രാഹുല്‍ ഗാന്ധി പ്രചാരണം തുടങ്ങി കഴിഞ്ഞു. ഒറ്റ ദിവസം 2 ജില്ലകളിലെ പ്രചാരണത്തിന് ഇന്നലെ എറണാകുളത്തും ആലപ്പുഴയിലും എത്തിയ രാഹുല്‍ അവശേഷിപ്പിച്ചത് കണ്ടുപരിചയിച്ച രീതിയായിരുന്നില്ല. പക്ഷേ, പറയേണ്ടതു പറയാതിരുന്നില്ല.
ഉച്ചയ്ക്ക് എറണാകുളം സെന്റ് തെരേസാസ് കോളജില്‍ വിദ്യാര്‍ഥിനികളുമായുള്ള മുഖാമുഖമായിരുന്നു ജില്ലയില്‍ ആദ്യ പരിപാടി. അവിടെ കക്ഷിരാഷ്ട്രീയമില്ല. രാഹുലിന് പരിചിതമായ ജാപ്പനീസ് ആയോധനകല ഐകീഡോയിലെ സ്വയം പ്രതിരോധത്തിന് പ്രയോജനപ്പെടുന്ന ഒരു ടെക്‌നിക് കാണിച്ചുതരാമോ എന്ന് ഒരു പെണ്‍കുട്ടി ചോദിച്ചു.
നാലഞ്ചുപേരെ വേദിയിലേക്കു വിളിച്ച് ചെറിയൊരു ഡെമോണ്‍സ്‌ട്രേഷന്‍. സ്‌റ്റേജിലെത്തിയ ഒരു പെണ്‍കുട്ടി ഊരിവച്ച ഷൂസ് കൈ കൊണ്ടെടുത്ത് അരികിലേക്കു നീക്കിവച്ചു. പരിഭ്രമിച്ചു തടഞ്ഞ പെണ്‍കുട്ടിയോട് പുഞ്ചിരിയോടെ പറഞ്ഞു 'നോ പ്രോബ്ലം. ഐ ക്യാന്‍ ടച്ച് യുവര്‍ ഷൂസ്'. അരികിലേക്കു മാറ്റിനിര്‍ത്തപ്പെടുന്ന പെണ്‍ജീവിതത്തെക്കുറിച്ച് രാഹുല്‍ അവരോടു പറഞ്ഞു.
ആദ്യ യോഗം ഗോശ്രീ ജംക്ഷനിലായിരുന്നു. വൈപ്പിനിലെ യുഡിഎഫ് സ്ഥാനാര്‍ഥി ദീപക് ജോയിയുടെ ചിത്രം പതിച്ച വിശറികള്‍ ആഞ്ഞുവീശി ആള്‍ക്കൂട്ടം ചൂടകറ്റാന്‍ ശ്രമിച്ചു. രാഹുലിന്റെ വാക്കുകള്‍ക്ക് ഹൈബി ഈഡന്‍ എംപി പരിഭാഷകനായി. യാത്രയ്ക്കിടെ കാളമുക്ക് ഹാര്‍ബറിനു സമീപത്തെ മീന്‍വില്‍പന രാഹുല്‍ ശ്രദ്ധിച്ചു. അതിനെക്കുറിച്ച് പറഞ്ഞ് ആഴക്കടല്‍ മത്സ്യബന്ധന ഇടപാടില്‍ സംസ്ഥാന സര്‍ക്കാരിന് കടുത്ത വിമര്‍ശനം.
ആലപ്പുഴ ജില്ലയിലെ അരൂരിലും രാഹുല്‍ ഗാന്ധി പങ്കെടുത്തു. വഴിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പി.എസ്. ധനഞ്ജയന്റെ ബേക്കറിയില്‍ കയറി. ബിസ്‌കറ്റും ജിലേബിയും രുചിച്ചു.
വയലാര്‍ കവലയില്‍ യോഗം. അരൂരിന്റെ വിശ്വാസം വീണ്ടും തേടുന്ന ഷാനിമോള്‍ ഉസ്മാനും ചേര്‍ത്തലയില്‍ ആത്മവിശ്വാസത്തോടെ രണ്ടാമങ്കം കുറിച്ച എസ്.ശരത്തും ഒപ്പം വേദിയില്‍. വേദി വിട്ട രാഹുല്‍ എതിര്‍വശത്തെ കയര്‍സംഘത്തില്‍ കയറി തൊഴിലാളികളോടു സംസാരിച്ചു. പിന്നെ ആലപ്പുഴയിലേക്ക്. ഇങ്ങനെ ചരിത്ര സംഭവമാകേണ്ടതാണ് സൈബര്‍ സഖാക്കള്‍ തിരിഞ്ഞ് നോക്കാത്തതില്‍ ആരും അറിയാതെ പോയത്.
https://www.facebook.com/Malayalivartha






















