ആശാനിട്ട് തന്നെ വച്ചല്ലോ... മനോരമ സര്‍വേഫലത്തില്‍ എംഎം മണിയെ തോല്‍പ്പിച്ചതിനെതിരെ വ്യാപക പ്രതിഷേധം; ഉടുമ്പന്‍ ചോലയിലെത്തി മണിയാശാനെ തോല്‍പ്പിക്കാന്‍ ആര്‍ക്ക് പറ്റും എന്ന് നിഷ പുരുഷോത്തമന്‍ പറഞ്ഞ് തീരുന്നതിന് മുമ്പേ മനോരമയുടെ നീക്കത്തില്‍ കലിപ്പോടെ സഖാക്കള്‍; ഇടുക്കിയില്‍ അഞ്ചും യുഡിഎഫിനെന്ന് സര്‍വേ

ചെന്നിത്തലയുടെ സങ്കടത്തിന് പരാഹാരം കണ്ട ദിവസം മലയാളികള്‍ ഞെട്ടിയത് ഒരു മണ്ഡലത്തിലെ സര്‍വേ കണ്ടാണ്. മന്ത്രി എംഎം മണി മത്സരിക്കുന്ന ഉടുമ്പന്‍ചോലയില്‍ മണിയാശാന്‍ തോല്‍ക്കുമെന്ന്. കേരളത്തിലെ പ്രഗത്ഭ മന്ത്രിയായി എതിരാളികളുടെ പോലും അഭിമാനത്തിന് പാത്രമായ മണിയാശാന്‍ തോല്‍ക്കുമെന്നാണ് മനോരമ ഫലം പറയുന്നത്.
മനോരമ ന്യൂസ് വിഎംആര്‍ പ്രീപോള്‍ സര്‍വേയില്‍ ഇടുക്കിയുടെ ചിത്രം തെളിഞ്ഞപ്പോള്‍ യുഡിഎഫ് 5, എല്‍ഡിഎഫ്0, എന്‍ഡിഎ 0 എന്നിങ്ങനേയാണ്.
എന്തായാലും ഇതോടൊപ്പം മനോരമ റിപ്പോര്‍ട്ടര്‍ നിഷ പുരുഷോത്തമന്റെ സര്‍വേയും വീണ്ടും ചര്‍ച്ചയാകുകയാണ്. ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുമെന്ന് വ്യാപക പ്രചാരണം ഉണ്ടായിരുന്ന ഒരാളാണ് മാധ്യമ പ്രവര്‍ത്തകയാണ് നിഷ പുരുഷോത്തമന്‍.
നിഷ, ഉടുമ്പഞ്ചോലയില്‍ എംഎം മണിയ്‌ക്കെതിരെ സ്ഥാനാര്‍ത്ഥിയാകും എന്നായിരുന്നു പ്രചാരണം. എന്തായാലും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിഷയില്ല. അതിനിടെ, തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിങ്ങിന്റെ ഭാഗമായി അഭിമുഖം തയ്യാറാക്കാന്‍ എത്തിയ നിഷ പുരുഷോത്തമനോട് എംഎം മണി ചോദിച്ച ചോദ്യം നേരത്തെ തന്നെ വൈറല്‍ ആയി.
അല്ലാ, നിഷ സ്ഥാനാര്‍ത്ഥിയാണെന്ന് കേട്ടു എന്നാണ് മണിയാശാന്‍ പറഞ്ഞത്. തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിങ്ങിന്റെ ഭാഗമായി ജില്ലയില്‍ കൂടി ഒരു യാത്ര വന്നതാണെന്ന് പറഞ്ഞാണ് നിഷ പുരുഷോത്തമന്‍ തുടങ്ങിയത്. വളരെ സന്തോഷം എന്ന് പറഞ്ഞ് മണിയാശാനും തുടങ്ങി. ഉടനെ അടുത്ത വെടിയും പൊട്ടിച്ചു ' അല്ലാ, നിഷ സ്ഥാനാര്‍ത്ഥിയാണെന്ന് കേട്ടു'!
പൊട്ടിരിച്ചുകൊണ്ടാണ് നിഷ പുരുഷോത്തമന്‍ ഇതിനോട് പ്രതികരിച്ചത്. ഈ തമാശയൊക്കെ ആശാനും വിശ്വസിച്ചോ എന്നൊരു മറു ചോദ്യവും നിഷ ചിരിച്ചുകൊണ്ട് ഉന്നയിച്ചു. പക്ഷേ, അതുകൊണ്ടൊന്നും വിട്ടുകൊടുക്കാന്‍ മണിശായാന്‍ തയ്യാറായിരുന്നില്ല.
അതൊരു തമാശ ആയാലും അല്ലെങ്കിലും വിശ്വസിക്കാതിരിക്കേണ്ട കാര്യമൊന്നും ഇല്ലല്ലോ എന്നായിരുന്നു എംഎം മണിയുടെ അടുത്ത പ്രതികരണം. വരുന്നെങ്കില്‍ മത്സരിക്കട്ടേ, സന്തോഷം എന്ന് കൂടി കൂട്ടിച്ചേര്‍ത്തു എംഎം മണി. ചുമ്മാ പറയുവാന്നേ ഇടുക്കി ഭാഷയില്‍ നിഷയും പ്രതികരിച്ചു.
അഭിമുഖത്തിന് സമയം ചോദിച്ച് വിളിച്ചപ്പോള്‍ ആണ് ഈ പ്രചാരണം എല്ലാം വെറുതെയാണെന്ന് മനസ്സിലായത് എന്നും എംഎം മണി പറഞ്ഞു. ഏതിര്‍ സ്ഥാനാര്‍ത്ഥി ഇന്റര്‍വ്യൂ ചെയ്യാന്‍ വരുന്നോ എന്ന് ചോദിച്ചോ എന്നും നിഷ ചിരിച്ചുകൊണ്ട് പറഞ്ഞു.
ഉടുമ്പഞ്ചോലയില്‍ വന്നിട്ട് മണിയാശോനോട് മത്സരിക്കാനുള്ള സാഹസികതയൊക്കെ താന്‍ കാണിക്കുമെന്ന് തോന്നുന്നുണ്ടോ എന്നായി നിഷ. അല്ല, അങ്ങനെ പറയാന്‍ പറ്റുകേലല്ലോ എന്ന് പതിവ് ശൈലിയില്‍ കൈകള്‍ തിരുമ്മിക്കൊണ്ട് മണിയാശാനും മറുപടി കൊടുത്തു.
മണ്ഡലത്തിലെ യാത്രക്കിടെ എല്ലാവരും പറയുന്നത് മണിയാശാന്‍ തന്നെ ജയിക്കുമെന്നാണ് എന്നും നിഷ പറഞ്ഞു. ഏത് പാര്‍ട്ടിക്കാരോട് ചോദിച്ചാലും ഇതാണ് അഭിപ്രായം എന്നും പറഞ്ഞു. അഭിപ്രായമെല്ലാം നല്ലത് തന്നെ... നാവെല്ലാം പൊന്നാവട്ടേ എന്നാണ് മണിയാശാന്‍ ഇതിനോട് പ്രതികരിച്ചത്.
ഇങ്ങനെ മനോരമയുടെ സ്വന്തം നിഷ നേരിട്ട് നടത്തിയ സര്‍വേയില്‍ ജയിപ്പിച്ച മണിയാശാനേയാണ് ഏജന്റിനെ വച്ച് സര്‍വേ നടത്തിയ മനോരമ തോല്‍പ്പിച്ചത്. ഇതിന്റെ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.
"
https://www.facebook.com/Malayalivartha






















