നിങ്ങള്‍ക്ക് സൗകര്യമുണ്ടെങ്കില്‍ വോട്ട് ചെയ്താല്‍ മതി ഇല്ലെങ്കിലും കുഴപ്പമില്ല .... ഈരാറ്റുപേട്ടയില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കൂവിയ നാട്ടുകാരോട് ക്ഷുഭിതനായി പൂഞ്ഞാര്‍ സിറ്റിങ് എംഎല്‍എയും ജനപക്ഷം പാര്‍ട്ടി സ്ഥാനാര്‍ഥിയുമായ പിസി ജോര്‍ജ്

നിങ്ങള്‍ക്ക് സൗകര്യമുണ്ടെങ്കില്‍ വോട്ട് ചെയ്താല്‍ മതി ഇല്ലെങ്കിലും കുഴപ്പമില്ല. ഈരാറ്റുപേട്ടയില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കൂവിയ നാട്ടുകാരോട് ക്ഷുഭിതനായി പൂഞ്ഞാര്‍ സിറ്റിങ് എംഎല്‍എയും ജനപക്ഷം പാര്‍ട്ടി സ്ഥാനാര്‍ഥിയുമായ പിസി ജോര്‍ജ്. തീക്കോയി പഞ്ചായത്തില്‍ പ്രചാരണത്തിനെത്തിയപ്പോഴാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
തിരഞ്ഞെടുപ്പ് പ്രചാരണ വാഹനത്തില്‍ നിന്ന് പ്രസംഗിക്കുന്നതിനിടെയാണ് ഒരു സംഘം ആളുകള്‍ കൂവിയത്. ഒച്ചവെച്ച് പ്രതിഷേധിച്ചവരോട് നിങ്ങള്‍ക്ക് സൗകര്യമുണ്ടെങ്കില്‍ വോട്ട് ചെയ്താല്‍ മതിയെന്നാണ് പിസി ജോര്‍ജ് പറഞ്ഞത്. കൂവല്‍ രൂക്ഷമായതോടെ പിസി ജോര്‍ജ് ക്ഷുഭിതനായി.
പിന്നീട് ഭീഷണിയുടെ സ്വരത്തിലായി പ്രസംഗം. കൂവുന്നവരുടെ വോട്ട് ഇല്ലാതെ തന്നെ എം.എല്‍.എ ആയി വരുമെന്നും അപ്പോള്‍ കാണിച്ചു തരാമെന്നുമായി പ്രസംഗം.
പ്രതിഷേധിച്ചവരോട് പി.സി ജോര്‍ജ് പറഞ്ഞതിങ്ങനെ: ''നിങ്ങളില്‍ സൗകര്യമുള്ളവര്‍ എനിക്ക് വോട്ടുചെയ്യുക. ഇല്ലെങ്കിലും കുഴപ്പമില്ല. നിന്റെയൊക്കെ വീട്ടില്‍ കാരണവന്‍മാര്‍ ഇങ്ങനെയാണോ പഠിപ്പിച്ചത്. കാരണവന്‍മാര്‍ നന്നായാലേ മക്കള്‍ നന്നാകൂ. അതിനായി അല്ലാഹുവിനോട് പ്രാര്‍ഥിക്കാം. ഞാന്‍ തെരഞ്ഞെടുപ്പ് കമീഷനില്‍ പരാതി കൊടുത്താല്‍ നിങ്ങളൊക്കെ അകത്തുപോകും. ഞാന്‍ ഈരാറ്റുപേട്ടയില്‍ തന്നെ കാണും''
.
ഒപ്പം സഭ്യമല്ലാത്ത പ്രയോഗങ്ങളും പിസി ജോര്‍ജിന്റെ ഭാഗത്ത് നിന്നുണ്ടായി. നാട്ടുകാരുടെ ഭാഗത്ത് നിന്നും വലിയ കൂവലുകളും പ്രതിഷേധവും ഉണ്ടായിരുന്നു.
അതേസമയം കഴിഞ്ഞ തവണ തനിച്ച് മത്സരിച്ച് വിജയിച്ച പി.സി ജോര്‍ജ് എല്‍.ഡി.എഫ്, യു.ഡി.എഫ് മുന്നണികള്‍ സ്വീകരിക്കാത്തതിനാല്‍ ബി.ജെ.പിക്കൊപ്പം ചേക്കേറിയിരുന്നു. മുസ്‌ലിം, ദലിത് വിഭാഗങ്ങള്‍ക്കെതിരായ പി.സി ജോര്‍ജ്ജിന്റെ പരാമര്‍ശങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതിഷേധമുണ്ടാക്കിയിരുന്നു.
"
https://www.facebook.com/Malayalivartha






















