സി പി എമ്മിനെ വട്ടം കറക്കി മനോരമ... മനോരമയും ഇങ്ക്വിലാബ് വിളിച്ചതോടെ സി പി എം പരിഭ്രാന്തിയിൽ നെട്ടോട്ടമോടുന്നു

മനോരമ ചാനലും സി പി എമ്മിന് അനുകൂലമായ സര്‍വേ റിപ്പോര്‍ട്ട് പുറത്തുവിട്ടതോടെ പരിഭ്രാന്തരായി സി പി എം. സര്‍വേ റിപ്പോര്‍ട്ടുകളുടെ ആലസ്യത്തില്‍ പ്രവര്‍ത്തകര്‍ മയങ്ങി കിടക്കുകയാണെന്ന പരാതി വിവിധ അസംബ്ലി മണ്ഡലങ്ങളില്‍ നിന്നും മുഖ്യമന്ത്രിക്ക് ലഭിച്ചതോടെയാണ് ആലസ്യത്തില്‍ നിന്നും ഉണരാന്‍ അദ്ദേഹം പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.
രണ്ട് സൂചന കളാണ് മുഖ്യമന്ത്രിക്ക് ലഭിച്ചിരിക്കുന്നത്. സര്‍വേകള്‍ കണ്ട് കോണ്‍ഗ്രസ്സ് പ്രവര്‍ത്തനം ശക്തമാക്കിയിട്ടുണ്ട്. പരും ദിവസങ്ങളില്‍ രാഹുല്‍ ഗാന്ധിയെയും പ്രിയങ്കയെയും കേരളത്തിലിറക്കി കളിക്കാനാണ് തീരുമാനം. ഇവരുടെ ഭവന സന്ദര്‍ശനം വരെ ആസൂത്രണം ചെയ്യുന്നുണ്ട്. ഡല്‍ഹിയിലെ മലയാളികളായ കോണ്‍ഗ്രസ് നേതാക്കളെയും കേരളത്തിലെത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കെ.സി. വേണുഗോപാലും എ. കെ. ആന്റണിയും കേരളം മുഴുവന്‍ സന്ദര്‍ശിക്കും.
സാമ്പത്തിക ഭാരിദ്ര്യമാണ് കോണ്‍ഗ്രസ് നേരിടുന്ന പ്രധാന വെല്ലു വിളി . ഇതിനെ പ്രതിരോധിക്കാന്‍ ഏതു വിധേനയും സംസ്ഥാനത്ത് പണം എത്തിക്കാന്‍ ശ്രമം നടത്തുന്നുണ്ട്.
കേശീയ തലത്തിലാണ് ഇതിനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. മാധ്യമങ്ങള്‍ കോണ്‍ഗ്രസിനെ സഹായിക്കാത്ത സാഹചര്യത്തില്‍ അവര്‍ക്കെതിരെ കാമ്പയിന്‍ നടത്താനും അവരുടെ പൊള്ളഅരങ്ങള്‍ പൊളിക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചു. ഇതിനവര്‍ മാത്യയാക്കുന്നത് സി പി എമ്മിനെയും പിണറായി വിജയനെയുമാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞടുപ്പില്‍ മാധ്യമങ്ങള്‍ പിണറായിക്ക് എതിരായിരുന്നു. പ്രചാരണം നടത്താന്‍ പിണറായി മടിക്കുന്നു എന്നും വാര്‍ത്തകള്‍ വന്നു. എന്നിട്ടും പിണറായിയും സി പി എമ്മുമാണ് ജയിച്ചത്. തെരഞ്ഞടുപ്പില്‍ ജയിക്കാന്‍ മാധ്യമങ്ങള്‍ വിചാരിച്ചിട്ട് കാര്യമില്ലെന്ന യാഥാര്‍ത്ഥ്യം കോണ്‍ഗ്രസ് മനസിലാക്കിയിട്ടുണ്ട്.
മാധ്യമങ്ങള്‍ തങ്ങളെ സ്‌നേഹിക്കുന്നതായി അഭിനയിക്കുകയാണോ എന്ന സംശയം സി പി എമ്മിനുണ്ട്.കാരണം സര്‍വേ പുറത്തുവിട്ട് കെട്ടിപിടിക്കുമ്പോഴും അവര്‍ ശബരിമല വിവാദം ആളി കത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇത് കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്,നേമം പോലുള്ള മണ്ഡലങ്ങളിലെ തങ്ങളുടെ സാധ്യത ഇല്ലാതാക്കുന്നതായി സിപിഎം കരുതുന്നു. ഇതില്‍ കൃത്യമായ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സര്‍വേ റിപ്പോര്‍ട്ടുകള്‍ അഭിപ്രായ പ്രകടനങ്ങള്‍ മാത്രമാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. സര്‍വേ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഒന്നിലും അലംഭാവം പാടില്ല. വസ്തുത തുറന്ന് പറയേണ്ടി വരുന്നത് സര്‍വേ റിപ്പോര്‍ട്ടിന്റെ ഭാഗമാണ്. പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങള്‍ പലതും വ്യാജമായി സൃഷ്ടിച്ചതാണ്. നിരവധി പ്രതിസന്ധികള്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ സര്‍ക്കാര്‍ നേരിട്ടു. ഇതൊക്കെയുണ്ടായിട്ടും വികസനം മുറ പോലെ നടന്നു എന്നും പിണറായി വിജയന്‍ പറഞ്ഞു.
വരും ദിവസങ്ങളില്‍ യു ഡി എഫ് ഘടകകക്ഷികള്‍ മാധ്യങ്ങള്‍ക്കെതിരെ രംഗത്തെത്തും.കുഞ്ഞാലിക്കുട്ടിയാണ് അത് തുടങ്ങിവച്ചത്. രാഹുലും പ്രിയങ്കയും അത് ഏറ്റു പിടിക്കും. ദേശീയ തലത്തില്‍ മാധ്യമങ്ങള്‍ നടത്തുന്ന ബിജെപി സ്തുതിക്ക് സമാനമായി കേരളത്തിലെ സി പിഎം സതുതിയെ ദേശീയ നേതാക്കള്‍ വ്യാഖ്യാനിക്കുന്നു.
സര്‍വേകള്‍ യാഥാര്‍ത്ഥ്യബോധമില്ലാത്തതാണെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. ഇപ്പോള്‍ നടക്കുന്നത് വ്യാജസര്‍വ്വേകളാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന ആക്റ്റിങ് ജനറല്‍ സെക്രട്ടറി പി എം എ സലാം പറഞ്ഞു.
നിലവിലെ സര്‍വ്വേകള്‍ യുഡിഎഫ് പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാ?ഗമാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇത് വിലപ്പോവില്ല. സര്‍വ്വേകള്‍ക്ക് പിന്നില്‍ ബോധപൂര്‍വ്വമായ ഗൂഡാലോചനയുണ്ടെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.
സര്‍ക്കാരിന്റെ സ്‌പോണ്‍സേഡ് സര്‍വ്വേകളാണ് ഇതെന്ന് പി എം എ സലാം പറഞ്ഞു. രമേശ് ചെന്നിത്തലയ്ക്ക് സര്‍വ്വേകള്‍ കൊടുക്കുന്ന റേറ്റിംഗ് യാഥാര്‍ത്ഥ്യമല്ലാത്തതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനെതിരെ എറ്റവും അധികം ആരോപണങ്ങള്‍ ഉയര്‍ത്തിയത് പ്രതിപക്ഷ നേതാവാണെന്നും ചെന്നിത്തലയുടെ ഈ ആരോപണങ്ങള്‍ വിലപ്പോകില്ലെന്ന് ചൂണ്ടിക്കാണിക്കാനാണ് വില കുറച്ച് കാണിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു. സര്‍വ്വേകള്‍ എല്ലാം യുഡിഎഫിന് എതിരാണെങ്കിലും ഇത് കൊണ്ടൊന്നും യുഡിഎഫ് തകരില്ലെന്നാണ് മുന്‍ മുഖ്യമന്ത്രി പറയുന്നത്.
മികച്ച പ്രകടന പത്രിക ഇറക്കിയിട്ടുണ്ടെന്നും യുഡിഎഫിന്റേത് ജനങ്ങളുടെ പ്രകടന പത്രികയാണെന്നും ഉമ്മന്‍ചാണ്ടി ആത്മവിശ്വാസം പ്രകടിപ്പിച്ചു. സര്‍വ്വേകളും പി ആര്‍ വര്‍ക്കിന്റെ ഭാഗമാണെന്നാണ് ഉമ്മന്‍ചാണ്ടിയുടെ ആരോപണം. യുഡിഎഫിന്റെ സൗജന്യ അരി നിര്‍ത്തലാക്കിയിട്ടാണ് കിറ്റ് വിതരണം നടക്കുന്നതെന്നും പാവങ്ങളുടെ അരിക്ക് പണം വാങ്ങിയ സര്‍ക്കാരാണ് ഇതെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആരോപിച്ചു.
https://www.facebook.com/Malayalivartha






















