ഏജന്റിനോട് കടം പറഞ്ഞ് മാറ്റി വെച്ച ടിക്കറ്റിന് ബംബര്‍ സമ്മാനം; ആലുവ സ്വദേശി ചന്ദ്രന് സമ്മർ ബംബര്‍ ഭാഗ്യക്കുറിയിലെ ആറുകോടി

ഏജന്റിനോട് കടം പറഞ്ഞ് മാറ്റിവെച്ച ടിക്കറ്റിനു ആറുകോടി സമ്മാനം. ആലുവ സ്വദേശി പി.കെ. ചന്ദ്രന്‍ ഞായറാഴ്ച ആയിരുന്നു 2021ലെ സമ്മര്‍ ബംബര്‍ ലോട്ടറി ടിക്കറ്റ് നറുക്കെടുക്കുന്നത്. ആറു കോടി രൂപയുടെ ഒന്നാം സമ്മാനം SD 316142 എന്ന നമ്പറിന് ആയിരുന്നു ഒന്നാം സമ്മാനം അടിച്ചത്.
ലോട്ടറി വില്‍ക്കുന്ന സ്മിജ കാണിച്ച സത്യസന്ധതയാണ് ആലുവ സ്വദേശിയായ ചന്ദ്രന് ആറുകോടി കിട്ടാൻ കാരണമായത്. പിന്നെ പണം തരാമെന്ന് പറഞ്ഞ് ചന്ദ്രന്‍ സ്മിജയോട് മാറ്റിവെക്കാന്‍ പറഞ്ഞ ടിക്കറ്റിനാണ് ലോട്ടറി അടിച്ചിരിയ്ക്കുന്നത്.
പട്ടിമറ്റം വലമ്പൂരില്‍ താമസിക്കുന്ന സ്മിജ കെ മോഹനനാണു ലോട്ടറി ടിക്കറ്റുകൾ വിൽക്കുന്നത്. ഇവരോടാണ് ചന്ദ്രന്‍ ഞായറാഴ്ച ലോട്ടറി ടിക്കറ്റ് പറഞ്ഞു വച്ചത്. പണം പിന്നീട് നല്‍കാമെന്ന് ചന്ദ്രൻ പറയുകയായിരുന്നു. പട്ടിമറ്റം കീഴ്മാട് സൊസൈറ്റിപ്പടിക്ക് മുന്‍പിലും രാജഗിരി ആശുപത്രിക്ക് മുന്‍പിലുമാണ് സ്മിജ ടിക്കറ്റുകള്‍ വിറ്റിരുന്നത്.
ചന്ദ്രൻ സ്ഥിരമായി സ്മിജയുടെ കൈയിൽ നിന്നായിരുന്നു ടിക്കറ്റുകൾ എടുത്തിരുന്നത്. ഞായറാഴ്ച സ്മിജയുടെ പക്കല്‍ 12 ബംബര്‍ ടിക്കറ്റുകളായിരുന്നു ബാക്കി വന്നത്. ഇതോടെ, സ്ഥിരമായി ടിക്കറ്റ് എടുക്കുന്ന ചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരെ ഫോണില്‍ വിളിച്ച് ടിക്കറ്റ് എടുക്കാന്‍ സ്മിജ പറയുകയായിരുന്നു. 6142 എന്ന ടിക്കറ്റ് മാറ്റി വെക്കാന്‍ പറഞ്ഞ ചന്ദ്രന്‍ പണം ഇനി കാണുമ്പോൾ നൽകാമെന്നും അറിയിക്കുകയായിരുന്നു.
ഞായറാഴ്ച വൈകുന്നേരമാണ് സ്മിജയ്ക്ക് താന്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നതെന്ന് ഏജന്‍സിയില്‍ നിന്ന് അറിയിക്കുന്നത്. ഇതോടെ, താന്‍ നല്‍കിയ ടിക്കറ്റുകള്‍ പരിശോധിച്ച സ്മിജയ്ക്ക് ടിക്കറ്റ് നമ്പര്‍ പറഞ്ഞതോടെ പൈസ പിന്നെ തരാമെന്നു പറഞ്ഞ് മാറ്റിവെച്ച ടിക്കറ്റിനാണ് ലോട്ടറി അടിച്ചിരിക്കുന്നതെന്ന് മനസിലാകുന്നത്.
ചന്ദ്രന്റെ ഭാര്യ ലീലയാണ്. ചലിത, അഞ്ജിത, അഞ്ജിത്ത് എന്നിവരാണ് മക്കള്‍. വിവാഹിതയായി മൂത്തമകളുടെ വീടു പണിക്ക് സഹായം നൽകണം. രണ്ടാമത്തെ മകളുടെ വിവാഹത്തിനും ബിടെക്കിന് പഠിക്കുന്ന മകന്റെ പഠന ആവശ്യങ്ങള്‍ക്കും ആയിരിക്കും പണം ചെലവഴിയ്ക്കുന്നത്.
വലിയ ഭാഗ്യവുമായി എത്തിയ ലോട്ടറി ടിക്കറ്റ് കുട്ടമശ്ശേരി എസ്.ബി.ഐയില്‍ എത്തി ചന്ദ്രന്‍ കൈമാറുകയായിരുന്നു. അതേസമയം, ലോട്ടറി ടിക്കറ്റ് കൈമാറി തന്റെ സത്യസന്ധത വെളിവാക്കിയ സ്മിജയെ കെ.പി.എം.എസ് ആദരിയ്ക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha






















