ആയൂരില്‍ ബൈക്ക് മതിലില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു

ആയൂരില്‍ ബൈക്ക് മതിലില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റു ചോരവാര്‍ന്നു യുവാക്കള്‍ റോഡരികില്‍ കിടന്നത് ആരും അറിഞ്ഞില്ല. ഏറെ നേരത്തിനു ശേഷം ഇവരെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ഒരാള്‍ മരിച്ചു.
പൊടിയാട്ടുവിള വിഷ്ണുഭവനില്‍ ഗിരിജയുടെ ഏകമകന്‍ വിഷ്ണു(24)വാണു മരിച്ചത്. ഒപ്പം യാത്ര ചെയ്തിരുന്ന സുഹൃത്ത് കിരണ്‍ (21) കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം രാത്രി പുന്നക്കാട് - അമ്ബലത്തുംവിള റോഡില്‍ മുട്ടുകോണം ഭാഗത്തായിരുന്നു അപകടം. ഇതുവഴി യാത്രക്കാര്‍ കുറവായതിനാല്‍ അപകടം നടന്ന വിവരം ഏറെ നേരം കഴിഞ്ഞാണ് അറിഞ്ഞത്.
പിന്നീട് ഇവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഷ്ണുവിനെ പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടു പോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.. കൊട്ടാരക്കര പൊലീസ് കേസെടുത്തു.
"
https://www.facebook.com/Malayalivartha






















