തോട്ടിലേക്ക് മറിഞ്ഞ കാറിനടിയില്‍പ്പെട്ട് യുവാന് മരിച്ചു

തോട്ടിലേക്ക് മറിഞ്ഞ കാറിനടിയില്‍പ്പെട്ട് യുവാവ് മരിച്ചു. ബാലരാമപുരം ആറാലുംമൂട് മേക്കുംകര അഴകറത്തല എച്ച്.എസ്.മന്‍സിലില്‍ അബ്ദുള്‍ സലാമിന്റെയും താജുനിസയുടെയും മകന്‍ ഷെഫീഖ്(34)അണ് മരിച്ചത്. ഞായര്‍ രാത്രി ഒന്‍പതരയോടെ ആമച്ചലിലാണ് സംഭവം നടന്നത്.
വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഷെഫീഖ് ഇടുങ്ങിയ വഴിയിലേക്ക് കടന്ന കാര്‍ പിന്നോട്ട് വരുന്നതിന് സൈഡ് പറഞ്ഞുകൊടുക്കയായിരുന്നുവെന്നാണ് വിവരം.
പിന്നിലേക്ക് വന്ന കാര്‍ ഷെഫീഖിനെ ഇടിച്ച് തോട്ടിലേക്ക് മറിയുകയായിരുന്നു. കാറിനടയില്‍പ്പെട്ട് പരുക്കേറ്റ ഷഫീഖിനെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്ഡ രക്ഷിക്കാനായില്ല.
വാഹനത്തിന്റെ ഡ്രൈവര്‍ സംഭവ സ്ഥലത്തു നിന്ന് രക്ഷപ്പെട്ടു. ഡ്രൈവറെ കണ്ടെത്തിയാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുവെന്ന് പൊലീസ് അറിയിച്ചു.
ഷെഫീഖ് ചാല ഹാര്‍ഡ്വെയര്‍ സ്ഥാപനത്തില്‍ ജീവനക്കാരനാണ്. ഭാര്യ റസിയ. ഇസാന, ഇസ്താന്‍ മക്കളാണ്.
https://www.facebook.com/Malayalivartha






















