അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് എതിരായ ക്രൈംബ്രാഞ്ച് കേസ് റദ്ദാക്കണമെന്ന ഇ.ഡി.... സര്‍ക്കാരിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍...

സര്‍ക്കാരിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് എതിരായ ക്രൈംബ്രാഞ്ച് കേസ് റദ്ദാക്കണമെന്നാണ് ഇ ഡിയുടെ ആവശ്യം.
സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ രാഷ്ട്രീയ, ഉദ്യോഗസ്ഥ തലത്തില്‍ ഗൂഢാലോചന നടക്കുന്നുണ്ട്. നിഷ്പക്ഷ അന്വേഷണത്തിനായി കേസ് സി ബി ഐയ്ക്ക് കൈമാറണമെന്നും ക്രൈംബ്രാഞ്ച് എഫ് ഐ ആര്‍ റദ്ദാക്കണമെന്നും ഇ ഡി ആവശ്യപ്പെടുന്നു.
കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഉപയോഗിച്ച രേഖകള്‍ വിളിച്ച് വരുത്തണമെന്നും ഇ ഡി കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇ ഡി ഫയല്‍ ചെയ്ത ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. മുഖ്യമന്ത്രിയുടെ പേര് പറയാന്‍ കേസിലെ പ്രതിയെ ഇ ഡി നിര്‍ബന്ധിച്ചുവെന്ന് കാണിച്ച് ക്രൈംബ്രാഞ്ച്, ഇ ഡിക്കെതിരെ കേസെടുത്തിരുന്നു. ഇതിന് മറുപടിയായാണ് ഇ ഡി ക്രൈംബ്രാഞ്ചിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
"
https://www.facebook.com/Malayalivartha






















