'ഞാന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും അഹങ്കാരിയായ സ്ഥാനാര്‍ഥിയാണ് ഉമ്മന്‍ചാണ്ടി';സ്വതന്ത്രചിന്തകയും പ്രഭാഷകയുമായ മനൂജാ മൈത്രിയുടെ ഫേസ്ബുക് പോസ്റ്റ് വൈറൽ
ഉമ്മൻ ചാണ്ടി രാഷ്ട്രീയത്തിനപ്പുറത്ത് പ്രതിച്ഛായയുള്ള നേതാവാണ് എന്നാണ് പൊതുവെ വിലയിരുത്തുന്നത് .അതുകൊണ്ട് തന്നെ ഇക്കുറി കോൺഗ്രസ് ഉമ്മൻ ചാണ്ടിയെ മുന്നിൽ നിർത്തിയാണ് തിരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങന്നതും.വീണ്ടും തെരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങുകയാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എന്നാല്‍ പുതുപ്പള്ളിയില്‍ ഇത്ര വര്‍ഷം പ്രതിനിധീകരിച്ചിട്ടും ഉമ്മന്‍ചാണ്ടി എന്ത് വികസനമാണ് ഉണ്ടാക്കിയതെന്നും, കൃത്യമായ മത ധ്രുവീകരണം വഴിയാണ് അദ്ദേഹം വിജയിക്കുന്നത് എന്നും ചൂണ്ടിക്കാട്ടുകയാണ് സ്വതന്ത്രചിന്തകയും പ്രഭാഷകയുമായ മനൂജാ മൈത്രി. ‘ഞാന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും അഹങ്കാരിയായ സ്ഥാനാര്‍ഥിയാണ് ഉമ്മന്‍ചാണ്ടി’ എന്ന് പറഞ്ഞുകൊണ്ടുള്ള മനൂജയുടെ ഫേസ്ബുക്ക് പോസ്റ്റ് വളരെ പൈട്ടന്നാണ് വൈറലായത്. പുതുപ്പള്ളി ബസ്സ്റ്റാന്‍ഡില്‍നല്ല ഒരു മൂത്രപ്പുര പോലും ഉണ്ടാക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിഞ്ഞിട്ടില്ലെന്ന് മണ്ഡലത്തിലെ വോട്ടര്‍ കൂടിയായ മനൂജാ മൈത്രി ചൂണ്ടിക്കാട്ടുന്നു.
മനൂജയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെയാണ് .
ഞാന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും അഹങ്കാരിയായ സ്ഥാനാര്‍ഥിയാണ് ഉമ്മന്‍ചാണ്ടി. എന്തെന്നാല്‍ ജയിച്ചു നിയമസഭയില്‍ എത്തിയാലും പിന്നെ മണ്ഡലത്തില്‍ തിരിഞ്ഞു നോക്കിയില്ലെങ്കിലും അടുത്ത വര്‍ഷവും നാട്ടുകാര്‍ വോട്ട് ചെയ്ത് വിജയിപ്പിക്കുമെന്ന ഉറപ്പിന്മേലുള്ള അഹങ്കാരമാണ് ഉമ്മന്‍ചാണ്ടിയുടെത്. ആ അഹങ്കാരം ഉമ്മന്‍ചാണ്ടിക്കു ഉണ്ടാവാന്‍ കാരണം ഉമ്മന്‍ ഒരു തനി ക്രിസ്ത്യാനി ആണെന്നും ആ മത വോട്ടൊക്കെ എങ്ങും ചോരാതെ ചാണ്ടിയുടെ കൈയില്‍ തന്നെയെത്തുമെന്നതുമാണ്. പുതുപ്പള്ളി ഓര്‍ത്തഡോക്സ് പള്ളിയിലേക്കുള്ള റോഡ് ഉണ്ടാക്കികൊടുത്തല്ലാതെ ഉമ്മന്‍ചാണ്ടി എന്നയാളുടെ മൂക്കിന്‍ തുമ്പിനു താഴെയുള്ള പുതുപ്പള്ളി ബസ് സ്റ്റാന്‍ഡില്‍ ഒരു വൃത്തിയുള്ള മൂത്രപ്പുര പോലുമുണ്ടാക്കാന്‍ ഇദ്ദേഹത്തിനായിട്ടില്ല.വീണ്ടും ഉമ്മന്‍ ഇലക്ഷന് നില്‍ക്കുകയാണ്. ഒരു പ്രയോജനവുമില്ലെങ്കിലും മത വോട്ട് ഇടയലേഖനം വായിപ്പിച്ചും, ബാവമാരുടെ കൈ മുത്തിയും ഇങ്ങേരോപ്പിച്ചെടുക്കും.പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ വോട്ടര്‍ ആണ് ഞാന്‍ (വാകത്താനം ഗ്രാമപഞ്ചായത്ത് ). ഇത്രയും വര്‍ഷങ്ങളായി പുതുപ്പള്ളിയിലെ ജനപ്രതിനിധി എന്ന നിലയില്‍ എന്തെങ്കിലും പ്രയോജനം ഇദ്ദേഹത്തെ കൊണ്ടുണ്ടായതായി അറിവുള്ളവര്‍ പറയുക. ഒരാളുടെ മതവും, ആര്‍ക്കും വിട്ടുകൊടുക്കാതെ മണ്ഡലം കെട്ടിപ്പിടിച്ചു നില്‍ക്കുന്നതുമാകരുത് ഒരാളുടെ യോഗ്യത. എത്ര ഫണ്ട് വിനിയോഗിച്ചു, എന്തൊക്കെ പ്രവര്‍ത്തനം ചെയ്തു, ഇനിയെന്തൊക്കെ ചെയ്യും എന്നൊക്കെ എണ്ണി പറഞ്ഞു മെറിറ്റ് അടിസ്ഥാനത്തില്‍ വേണം വോട്ട് വാങ്ങി വിജയിക്കാന്‍.. അല്ലാതെ എല്ലാത്തവണയും ജയിച്ചതുകൊണ്ട് എന്നെ നിങ്ങള്‍ ജയിപ്പിച്ചോണം എന്ന പതിവ് പല്ലവികള്‍ പുതുപ്പള്ളിക്ക് പ്രയോജനം ഉണ്ടാക്കില്ലെന്നും പ്രയോജനം ഉമ്മന്‍ച്ചാണ്ടിക്കും മകന്‍ ചാണ്ടി ഉമ്മനും ഒക്കെ ഉണ്ടാവുകയുള്ളൂ എന്നും ഇടക്കൊന്നു പുതുപ്പള്ളി നിയോജകമണ്ഡലം നിവാസികള്‍ ഒന്നോര്‍ത്തോണം…
https://www.facebook.com/Malayalivartha






















