ഒരു ലിറ്റർ വെളിച്ചെണ്ണ 46 രൂപ, പാല് അഞ്ചുരൂപ, 6 മുട്ട 9രൂപ ; പരിപ്പ് കടല പയർ തുടങ്ങിയ അവശ്യവസ്തുക്കൾക്ക് 80 ശതമാനം ഡിസ്കൗണ്ട്; സ്വർഗം പോലത്തെ ഗോഡ്സ് വില്ല; സാബു ജേക്കബ് കിഴക്കമ്പലത്തെ ജനങ്ങളുടെ കണ്ണിലുണ്ണിയായത് ഇങ്ങനെ

കൊച്ചിയിലെ കിഴക്കമ്പലം എന്ന സ്ഥലത്തെ ശ്രീ സാബു ജേക്കബ് അവിടുത്തെ ജനങ്ങൾക്ക് ദൈവം പോലെയാണ്. ദൈവം മുന്നിൽ വന്നു നിൽക്കുന്നത് പോലെയാണ് അദ്ദേഹത്തെ കാണുമ്പോൾ അവർക്ക് തോന്നുന്നത്. 20/ 20 അവിടുത്തെ ജനങ്ങളുടെ മനസ്സ് കവർന്നെടുക്കുകയും ചെയ്തു. അതിന് പിന്നിൽ നിരവധി കാരണങ്ങൾ ഉണ്ട്. കിഴക്കമ്പലത്ത് ഗോഡ്സ് വില്ല എന്ന പദ്ധതി അത്രയോളം മനോഹരമായിട്ടാണ് പണിതിരിക്കുന്നത്.
അവിടെ പോയാൽ എന്തുകൊണ്ടാണ് ജനങ്ങൾ അദ്ദേഹത്തെ ഒരു ദൈവത്തെ പോലെ കാണുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കും. കോളനികൾ പോലെ കഴിയേണ്ട ഇടത്ത് ആൾക്കാർക്ക് വില്ലകൾ വച്ച് കൊടുത്തിരിക്കുകയാണ് അദ്ദേഹം അതും മനോഹരമായ വില്ലകൾ.
കെട്ടുറപ്പുള്ള മതിലുകളും വീടിന് മുന്നിൽ മനോഹരമായ ടൈൽസും വീടുകൾക്കുമുന്നിൽ കളിക്കുവാൻ വലിയൊരു ഗ്രൗണ്ട് ഒക്കെയായി ആകെ മൊത്തം അടിപൊളിയാണ് ഗോഡ്സ് വില്ല.കിഴക്കമ്പലം പഞ്ചായത്ത് ഓഫീസിലെത്തിയ വേറിട്ട കാഴ്ചകളാണ് കാണുവാൻ സാധിക്കുന്നത്.
കേരളത്തിലെ പഞ്ചായത്തുകളിൽ വച്ച് കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് മികച്ച നിൽക്കുവാൻ കാരണവും അതിന്റെ പിന്നിലുള്ള അവരുടെ സഹകരണത്തിന്റെയും മാന്യമായ പെരുമാറ്റത്തിന്റെയും ഒക്കെ ഫലമാണ്. കിഴക്കമ്പലം പഞ്ചായത്തിലെ ട്വന്റി ട്വന്റിയുടെ ഭക്ഷ്യ സുരക്ഷ മാർക്കറ്റിൽ അതിശയിപ്പിക്കുന്ന തരത്തിലുള്ള വില കുറവാണുള്ളത്.
ഭയങ്കര വിലക്കുറവാണ് ഇവിടുത്തെ സാധനങ്ങൾക്ക്. ഇവിടുത്തെ ആൾക്കാർക്ക് കാർഡ് വിതരണം ചെയ്തിട്ടുണ്ട്. ആ കാർഡ് ഉള്ള ആൾക്കാരാണ് സാധനങ്ങൾ വാങ്ങിക്കുക . അവിടുത്തെ സാധനങ്ങളുടെ വില ഒന്നു നോക്കാം.80 ശതമാനത്തോളം വില കുറവാണ് ഇവിടെയുള്ളത് മട്ട അരിക്ക് 116 രൂപ,ഒരു ലിറ്റർ വെളിച്ചെണ്ണ 46 രൂപ,പാല് അഞ്ചുരൂപ, 6 മുട്ട 9രൂപ, 9000 കുടുംബം ഉള്ള കിഴക്കമ്പലത്തിലെ ആൾക്കാർക്ക് 5 രൂപയ്ക്കാണ് ഈ മാർക്കറ്റിൽ നിന്നും പാല് കൊടുക്കുന്നത് എന്നത് ശ്രദ്ധേയമായ കാര്യം.
പരിപ്പ് കടല പയർ തുടങ്ങിയ അവശ്യവസ്തുക്കൾ എല്ലാം തന്നെ 80 ശതമാനം ഡിസ്കൗണ്ട് ആണ് ഇവിടത്തെ ഈ സൂപ്പർമാർക്കറ്റ് നൽകുന്നത് എന്നത് അതിശയകരമായ കാര്യം തന്നെയാണ്.വളരെ മനോഹരമായ സാധനങ്ങളെല്ലാം അടുക്കിവെച്ചിരിക്കുന്ന ഈ മാർക്കറ്റ് തന്നെയാണ് കിഴക്കമ്പലത്തിലെ ഏറ്റവും വലിയ ആകർഷണം .
ഒരു കിലോ ഉള്ളിക്ക് സവാളയ്ക്കും എട്ടു രൂപയാണ് ഇവിടെ ഈടാക്കുന്നത്. 25 രൂപയ്ക്ക് പുറത്ത് വിൽക്കുന്ന പഫ്‌സ് ഇവിടെ ലഭിക്കുന്നത് 3 രൂപയ്ക്കാണ്. ദിവസവും 500 600 ആൾക്കാർ ഇവിടെ ഷോപ്പിങ്ങിന് എത്താറുണ്ട്. കിഴക്കമ്പലം പഞ്ചായത്തിലെ ട്വന്റി20 യുടെ നേതൃത്വത്തിൽ നടന്ന ഗോഡ്സ് വില്ല പദവി വളരെയധികം വിജയകരമായി പൂർത്തീകരിച്ചിരിക്കുകയാണ്.
ഈ പ്രദേശത്തെ ആൾക്കാർ വളരെയധികം കഷ്ടപ്പെട്ടപ്പോൾ സാബു ജേക്കബ് അവർക്ക് അരികിൽ എത്രയും അവർക്ക് വേണ്ട സഹായങ്ങൾ ചെയ്യുകയും ചെയ്തു മാത്രമല്ല ഇവിടേയ്ക്ക് വരുന്ന റോഡുകൾ വരെ വളരെയധികം മനോഹരമായിട്ടാണ് പണിതിരിക്കുന്നത്. അങ്ങനെയാണ് കിഴക്കമ്പലം ഒരു വെനീസ് ആയി മാറുന്നത്.
https://www.facebook.com/Malayalivartha


























