പ്രമുഖ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് കമന്റേറ്റര്‍ ടോണി കൂസിയര്‍ അന്തരിച്ചു
പ്രമുഖ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് കമന്റേറ്ററായ ടോണി കൂസിയര്‍ (75) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ചയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 1940 ല്‍ ബ്രിഡ്ജ്ടൗണിലാണ് ടോണി ജനിച്ചത്. 1966 ല്‍ കമന്റേറ്ററായി അരങ്ങേറ്റം കുറിച്ചു.
ടിവി, റേഡിയോ കമന്ററികളില്‍ അഗ്രഗണ്യനായ അദ്ദേഹം വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റിന്റെ ശബ്ദം എന്നാണ് അറിയപ്പെട്ടിരുന്നത്. നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha