Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

'ഞാനും ഡോക്ടർ ലാലും ഒരേ സമയം പത്തു വർഷത്തിലേറെ ജനീവയിൽ ഉണ്ടായിരുന്നെങ്കിലും പരസ്പരം പരിചയപ്പെട്ടത് നാലു വർഷം മുൻപാണ്. അന്ന് തൊട്ട് അടുത്ത സൗഹൃദമാണ്, സഹോദര തുല്യനാണ്...' മുരളി തുമ്മാരുകുടി കുറിക്കുന്നു

24 MARCH 2021 03:15 PM IST
മലയാളി വാര്‍ത്ത

കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി കഴക്കൂട്ടത്ത് മത്സരിക്കുന്ന എസ്.എസ് ലാലിനെക്കുറിച്ച് മനസ്സ് തുറന്ന് മുരളി തുമ്മാരുകുടി. കോൺഗ്രസ്സിന്റെ മുൻ നിരയിലുള്ള നേതാക്കളൊക്കെ പരിചയക്കാരാണ്, ഇപ്പോഴത്തെ മധ്യ നിര നേതാക്കൾ പലരും ലാലിനേക്കാൾ പാർട്ടിയിൽ ജൂനിയർ ആണ്. രാഷ്ട്രീയം പോലെതന്നെ പ്രൊഫഷണൽ രംഗത്തും തിളങ്ങിയതിനാൽ ലാൽ ലോകാരോഗ്യ സംഘടനയിൽ ഉദ്യോഗസ്ഥനായി ഇന്ത്യയിൽ നിന്നും പുറത്തു വന്നു എന്നും കുറിക്കുകയുണ്ടായി.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

ലാൽ (വീണ്ടും) രാഷ്ട്രീയത്തിൽ ഇറങ്ങുന്പോൾ...
കാര്യം ഞാനും ഡോക്ടർ ലാലും ഒരേ സമയം പത്തു വർഷത്തിലേറെ ജനീവയിൽ ഉണ്ടായിരുന്നെങ്കിലും പരസ്പരം പരിചയപ്പെട്ടത് നാലു വർഷം മുൻപാണ്. അന്ന് തൊട്ട് അടുത്ത സൗഹൃദമാണ്, സഹോദര തുല്യനാണ്. കോവിഡ് തുടങ്ങുന്നത് വരെ വർഷത്തിൽ രണ്ടോ മൂന്നോ തവണ അദ്ദേഹം ജനീവയിൽ വരും. ഞങ്ങൾ കണ്ടുമുട്ടിയാൽ രണ്ടോ മൂന്നോ മണിക്കൂർ സംസാരിക്കും. പൊതുജനാരോഗ്യത്തിൽ തുടങ്ങുന്ന സംസാരം എപ്പോഴും അവസാനിക്കുന്നത് കേരളത്തെ പറ്റിയുള്ള സംസാരത്തിൽ ആയിരിക്കും.
കേരളത്തിൽ രാഷ്ട്രീയ രംഗത്ത് പ്രവർത്തിച്ച് പരിചയമുള്ള ആളാണ് ലാൽ. കെ എസ് യു പ്രവർത്തകനായിരുന്നു, യൂണിവേഴ്സിറ്റി കോളേജിൽ ചെയർമാൻ ആയി, മെഡിക്കൽ വിദ്യാർത്ഥി ആയപ്പോൾ സമരങ്ങൾ നയിച്ചു.

കോൺഗ്രസ്സിന്റെ മുൻ നിരയിലുള്ള നേതാക്കളൊക്കെ പരിചയക്കാരാണ്, ഇപ്പോഴത്തെ മധ്യ നിര നേതാക്കൾ പലരും ലാലിനേക്കാൾ പാർട്ടിയിൽ ജൂനിയർ ആണ്. രാഷ്ട്രീയം പോലെതന്നെ പ്രൊഫഷണൽ രംഗത്തും തിളങ്ങിയതിനാൽ ലാൽ ലോകാരോഗ്യ സംഘടനയിൽ ഉദ്യോഗസ്ഥനായി ഇന്ത്യയിൽ നിന്നും പുറത്തു വന്നു. പിന്നെ അനവധി സ്ഥാപനങ്ങളിൽ ജോലി ചെയ്തു."ഇനി കേരള രാഷ്ട്രീയത്തിലേക്ക് ഉണ്ടോ?"

സാധാരണ ഗതിയിൽ രാഷ്ട്രീയത്തിൽ താല്പര്യമുള്ളവർ പോലും "ഓ, ഇല്ല" എന്ന മറുപടിയാണ് നൽകാറുള്ളത്. തിരഞ്ഞെടുപ്പ് ആകുന്പോൾ സീറ്റിന് വേണ്ടി ശ്രമിക്കുകയും പലപ്പോഴും നിൽക്കുകയും ചെയ്യും (അതൊരു തെറ്റല്ല, പക്ഷെ രാഷ്ട്രീയത്തിൽ ഇറങ്ങുന്നു എന്ന് പറയാൻ ആളുകൾക്ക് ഒരു മടിയുണ്ട് എന്ന് പറഞ്ഞുവെന്നേ ഉള്ളൂ)."തീർച്ചയായും താല്പര്യമുണ്ട്, സമയവും സാഹചര്യവും ഒത്തുവന്നില്ല എന്ന് മാത്രം."ലാൽ സത്യസന്ധമായി പറഞ്ഞു.

ഇപ്പോൾ ആ സമയവും സാഹചര്യവും ഒത്തു വന്നിരിക്കുകയാണ്. ഓൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസിന്റെ കേരളാ ചാപ്റ്റർ പ്രസിഡന്റ് ആയി ഒരു വർഷമായി ലാൽ കേരളത്തിൽ തന്നെ ഉണ്ട്. ഇപ്പോൾ തിരഞ്ഞെടുപ്പായി, കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി കഴക്കൂട്ടത്ത് മത്സരിക്കുന്നു. അവരവരുടെ പ്രൊഫഷനുകളിൽ മികവ് തെളിയിച്ചവരും, കേരളത്തിന് പുറത്തു ജോലി ചെയ്ത അനുഭവങ്ങളും കാഴ്ചപ്പാടുകളും ഉള്ളവരുമായ കൂടുതൽ ആളുകൾ നമ്മുടെ രാഷ്ട്രീയ രംഗത്ത് ഉണ്ടാകണം. വർക്ക് ഫ്രം ഹോമിന്റെ കാലഘട്ടം അത് കൂടുതൽ സാധ്യമാക്കും.

ആശസകൾ, ലാൽ!
മുരളി തുമ്മാരുകുടി

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (4 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (5 hours ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (5 hours ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (5 hours ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (5 hours ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (5 hours ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (5 hours ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (6 hours ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (6 hours ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (10 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (10 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (10 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (10 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (10 hours ago)

Malayali Vartha Recommends