Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

കരിമണലിന്റെ നാട്ടിലെ കരുത്താനാര്? ചവറയിൽ ഇത്തവണ വിജയം ആർക്കൊപ്പം?

24 MARCH 2021 03:44 PM IST
മലയാളി വാര്‍ത്ത

ആർ.എസ്.പിയുടെ കുത്തക മണ്ഡലമാണ് കരിമണലിന്റെ നാടായ ചവറ. കേരള രാഷ്ട്രീയ ചരിത്രത്തിലെ അതികായനായ ബേബി ജോണിന്റെ തട്ടകം. ചെങ്കൊടി വിട്ട് യു.ഡി.എഫ് പാളയത്തിലെത്തിയിട്ടും ബേബി ജോണിന്റെ മകൻ ഷിബു ബേബി ജോണിനെ രണ്ടുതവണ വിജയിപ്പിച്ച മണ്ഡലം.

1977 മുതൽ ഇവിടെ നടന്ന പത്ത് തിരഞ്ഞെടുപ്പുകളിൽ ഒരു തവണ മാത്രമാണ് ചവറയിലെ വോട്ടർമാർ ആർ.എസ്.പിയെ കൈവിട്ടത്. ഒമ്പത് തിരഞ്ഞെടുപ്പുകളിലും ആർ.എസ്.പി സ്ഥാനാർത്ഥികൾ മാത്രമേ ചവറയിൽ വിജയിച്ചിട്ടുള്ളൂ.

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കൈവിട്ടുപോയ ചവറ തിരിച്ചുപിടിക്കുകയെന്നത് വരുന്നതിരഞ്ഞെടുപ്പിൽ ആർ.എസ്.പിയെയും ഷിബു ബേബി ജോണിനെയും സംബന്ധിച്ചിടത്തോളം അഭിമാനപ്രശ്‌നമാണ്. മണ്ഡലത്തിലെ പ്രശ്‌നങ്ങളിൽ സജീവമായി ഇടപെട്ടും നേതൃപാടവം തെളിയിച്ചും നഷ്ടപ്രതാപം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ഷിബു. അതേസമയം, അപ്രതീക്ഷിതമായെങ്കിലും ആർ.എസ്.പിയെ തോൽപ്പിച്ച് മണ്ഡലത്തിൽ നേടിയ സ്വാധീനം നിലനിർത്താനുള്ള പോരാട്ടത്തിലാണ് സി.പി.എം.

ആർ.എസ്.പിയിൽ നിന്ന് മണ്ഡലം തിരിച്ചുപിടിച്ച് ഇടതുമുന്നണിയ്ക്ക് അഭിമാന വിജയം സമ്മാനിച്ച എൻ. വിജയൻപിള്ളയുടെ മകൻ ഡോ.സുജിത് വിയൻപിള്ളയെയാണ് ഷിബുബേബിജോണിനെ നേരിടാൻ സി.പി.എം രംഗത്തിറക്കിയിരിക്കുന്നത്.

 

വിജയൻപിള്ളയുടെ ആകസ്മിക നിര്യാണത്തെ തുടർന്നുള്ള സഹതാപവും ചവറയിലെ സ്വകാര്യ ആശുപത്രിയിൽ ദീ‍ർഘകാലമായി ഡോക്ടറെന്ന നിലയിൽ സേവനം അനുഷ്ഠിച്ചതിലൂടെ നാട്ടുകാരുമായുള്ള അടുത്ത ബന്ധവും ബന്ധുബലവും സുജിത്ത് വിജയന് അനുകൂല ഘടകമാണ്. ഭരണനേട്ടത്തിനൊപ്പം പാർട്ടി വോട്ടുകളും സുജിത്തിന് തുണയാകുമെന്നാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ.

സീരിയൽ നടനായ വിവേക് ഗോപനെയാണ് ബി.ജെ.പി ഇത്തവണ രംഗത്തിറക്കിയിരിക്കുന്നത്. നടനെന്ന നിലയിൽ വിവേക് നാട്ടുകാർക്കിടയിൽ സുപരിചിതനായതും ഇരുമുന്നണികളോടും ജനങ്ങളുടെ എതി‌ർപ്പും ശബരിമല പ്രശ്നമുൾപ്പെടെയുള്ള വിഷയങ്ങളും വിവേകിന് അനുകൂലമായ വോട്ടുകളാകുമെന്നാണ് ബി.ജെ.പി പ്രതീക്ഷിക്കുന്നത്. ശക്തരായ മൂന്ന് സ്ഥാനാർത്ഥികൾ കളം നിറഞ്ഞതോടെ ചവറ ഇക്കുറി ആര്‍ക്കൊപ്പം നില്‍ക്കും എന്ന് കണ്ടുതന്നെ അറിയണം.

ചവറയുടെ ഹൃദയത്തുടിപ്പായിരുന്ന ബേബിജോൺ പോലും പല തിരഞ്ഞെടുപ്പുകളിലും വലിയ വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടുണ്ട്. എൻ. വിജയൻപിള്ള അന്തരിച്ചതിനെ തുടർന്ന് മാസങ്ങൾക്ക് മുമ്പേ ഉപതിരഞ്ഞെടുപ്പിന് ഇവിടെ കളമൊരുങ്ങിയിരുന്നു. കൊവിഡും നിയമസഭാ കാലാവധി ആറുമാസം മാത്രമായിരുന്നെന്ന സവിശേഷ സാഹചര്യവും പരിഗണിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ ഇലക്ഷൻ ഒഴിവാക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (4 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (5 hours ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (5 hours ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (5 hours ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (5 hours ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (5 hours ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (5 hours ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (6 hours ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (6 hours ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (10 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (10 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (10 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (10 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (10 hours ago)

Malayali Vartha Recommends