Widgets Magazine
19
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാനും അമേരിക്കയും തമ്മിലുള്ള വ്യോമാക്രമണം..രുരാജ്യങ്ങളും പരസ്പരം മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി..കുവൈറ്റ് സൈനികര്‍ക്ക് പരിക്കേറ്റു...


കിളിമാനൂരിലെ സിനിമ സ്റ്റെല്‍ തട്ടിക്കൊണ്ടുപോകല്‍.. പ്രതികള്‍ക്കായി തിരച്ചില്‍.. മകളെ വിവാഹം കഴിച്ചു കൊടുക്കാത്തത്തിലെ പക..ഒരു മുറിയിൽ ഗ്ലാസുകൾ കൊണ്ട് സൗണ്ട് പ്രൂഫ് സംവിധാനവും ഒരുക്കി..


മാസപ്പടി കോടികള്‍ അപ്പാടെ കണ്ടുകെട്ടാന്‍ ഇഡി..കോടിക്കണക്കിന് രൂപ വീണാ വിജയന്‍ പല വഴി ചെലവഴിച്ചതായും ഇതൊക്കെ ഏതു വഴി വന്നതാണെന്നും ഇഡി തെളിവടക്കം കണ്ടെത്തി..


ആലപ്പുഴ രക്ഷാപ്രവർത്തനം.. എം. ആർ അജിത് കുമാറിനെതിരെ അച്ചടക്ക നടപടിയെടുക്കാൻ കഴിയാതെ സർക്കാർ തലപുകയ്ക്കുന്നു... കോടതിയിൽ തിരിച്ചടിയുണ്ടാകുമെന്ന് ഡിജിപിക്ക് നിയമോപദേശം..


മുൻകരുതലോടെ വി ഡി സതീശൻ..കെഎസ്യുവിനെ പുകഴ്ത്തി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍..അലോഷ്യസിന് വേണ്ടി കെ സി.. പോസ്റ്റ് യുദ്ധവുമായി കെ എസ് യു..

പൂര്‍ണത്രയീശന്റെ മണ്ണില്‍ അമിത്ഷാ വന്നത് വെറുതെയല്ല എന്ന് എല്ലാവര്‍ക്കും അറിയാം. കേന്ദ്ര ഏജന്‍സികള്‍ക്കും അമിത്ഷായ്ക്കും നേരെ വിമര്‍ശനശരങ്ങള്‍ ഉയര്‍ത്തുന്നവര്‍ക്കുള്ള മറുപടിയുമായാണ് അമിത്ഷാ വന്നത് എന്നു മാത്രമല്ല ഇനിയും കടമ്പകള്‍ പിണറായിക്ക് ഏറെയുണ്ട് എന്ന് ഓര്‍മിപ്പിച്ചിരിക്കുകയാണ് അമിത്ഷാ

24 MARCH 2021 03:56 PM IST
മലയാളി വാര്‍ത്ത
പൂര്‍ണത്രയീശന്റെ മണ്ണില്‍ തൃപ്പൂണിത്തുറയില്‍ അമിത്ഷാ വന്നത് വെറുതെയല്ല എന്ന് എല്ലാവര്‍ക്കും അറിയാം. കേന്ദ്ര ഏജന്‍സികള്‍ക്കും അമിത്ഷായ്ക്കും നേരെ വിമര്‍ശനശരങ്ങള്‍ ഉയര്‍ത്തുന്നവര്‍ക്കുള്ള മറുപടിയുമായാണ് അമിത്ഷാ വന്നത് എന്നു മാത്രമല്ല ഇനിയും കടമ്പകള്‍ പിണറായിക്ക് ഏറെയുണ്ട് എന്ന് ഓര്‍മിപ്പിച്ചിരിക്കുകയാണ് അമിത്ഷാ. രാജ്യത്ത് കുറ്റകൃത്യം നടന്നാല്‍ യുഎന്‍ ഏജന്‍സികളല്ല രാജ്യത്തെ ഏജന്‍സികള്‍ അന്വേഷിക്കുമെന്നുളള ഒറ്റ വരിയില്‍ തന്നെ  പിണറായിക്ക് മറുപടിയുമായി അമിത് ഷാ നേരിട്ടിറങ്ങി എന്ന് വ്യക്തം.   കേരള സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുന്നെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണത്തിന് മറുപടി മാത്രമല്ല വരും നാളുകളില്‍ തീക്കനലില്‍ ചവിട്ടി സംസ്ഥാനത്തിന്റെ ഉഇടതുപക്ഷത്തിന് നടക്കേണ്ടി വരുമെന്ന് പറയാതെ പറഞ്ഞിരിക്കുന്നു കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ. രാജ്യത്ത് ഒരു കുറ്റകൃത്യം നടന്നാല്‍ യുഎന്‍ ഏജന്‍സികള്‍ അന്വേഷിക്കണമെന്നാണ് പിണറായി പറയുന്നത്. ഇവിടെ കുറ്റകൃത്യം നടന്നാല്‍ അന്വേഷിക്കുക രാജ്യത്തെ ഏജന്‍സികള്‍ ആകും.   സ്വര്‍ണക്കടത്തില്‍ അറസ്റ്റിലായ ഉദ്യോഗസ്ഥന്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്നോ എന്നു പിണറായി വ്യക്തമാക്കണം. അയാളെ നിയമിച്ചത് ആരെന്നും വ്യക്തമാക്കണം. കേരളത്തില്‍ തുടര്‍ഭരണം എന്നത് മാധ്യമസൃഷ്ടി മാത്രമാണ്. ശബരിമലയും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും. ബിജെപി മികച്ച പ്രകടനമാകും ഇത്തവണ കാഴ്ചവയ്ക്കുകയെന്നും അമിത് ഷാ കൂട്ടിചേര്‍ത്തിട്ടുണ്ട്. കേരളത്തില്‍ ഇത്തവണ ബിജെപി കൂടുതല്‍ സീറ്റുകള്‍ നേടി നിയമസഭയിലെ സാന്നിധ്യം കൂട്ടുമെന്നുള്ള തികഞ്ഞ പ്രതീക്ഷയിലാണ് ആഭ്യന്തരമന്ത്രി അമിത് ഷാ. സംസ്ഥാനത്ത് രണ്ട് സീറ്റുകളില്‍ സ്ഥാനാര്‍ത്ഥി ഇല്ലാത്തത് പാര്‍ട്ടിയെ ചെറുതായി ബാധിക്കുമെന്നും അമിത് ഷാ പറഞ്ഞു.   പൗരത്വനിയമ ഭേദഗതി നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ നയത്തിന്റെ ഭാവിയെന്തെന്ന് തെരഞ്ഞെടുപ്പിന് ശേഷം കാണാം എന്നും അമിത് ഷാ പറയുമ്പോള്‍ ബംഗാളിലെ മമതയില്‍ നിന്നും പിണറായിലേയ്ക്ക് എത്താനും ഷാ മറന്നില്ല. അതും  'ജയ് ശ്രീറാം' എല്ലായിടത്തും ജനം ഏറ്റെടുക്കുന്നു. പശ്ചിമബംഗാളില്‍ ജനം മാറ്റം തീരുമാനിച്ചു കഴിഞ്ഞു. വര്‍ഗ്ഗീയ പ്രീണനത്തിനും അഴിമതിക്കും ജനം തിരിച്ചടി നല്കുമെന്നും ബംഗാളില്‍ വലിയ വിജയം ഉണ്ടാകുമെന്നും കൂട്ടിച്ചേര്‍ത്തുകൊണ്ട്്.  തൃപ്പൂണിത്തുറയില്‍ കാഞ്ഞിരപ്പള്ളി, പുറ്റിങ്ങല്‍, മലമ്പുഴ മണ്ഡലത്തിലെ കഞ്ചിക്കോട്ട് എന്നിവിടങ്ങളിലെ അമിത്ഷായുടെ സന്ദര്‍ശനം കൃത്യമായ രാഷ്ട്ട്രീയ ലക്ഷ്യത്തോടെയാണ് എന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നുമുണ്ട്.    ശബരിമല ആചാര സംരക്ഷണത്തിനായി നിയമം കൊണ്ടുവരുമെന്ന വാഗ്ദാനം ബി.ജെ.പി  പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തി വിഷയത്തെ സജീവമാക്കി വോട്ട് വിഹിതത്തിലെ വര്‍ധനയും അഞ്ച് മണ്ഡലങ്ങളിലെ വിജയവും അമിത്ഷാ ലക്ഷ്യമിടുന്നുണ്ട്. ക്ഷേത്രങ്ങളുടെ നടത്തിപ്പ് ദേവസ്വം ബോര്‍ഡുകളില്‍ നിന്നും മാറ്റി വിശ്വാസികള്‍ക്ക് നല്‍കുമെന്നതാകും മറ്റൊരു വാഗ്ദാനം. ലൗ ജിഹാദ് തടയാന്‍ യുപി മോഡല്‍ നിയമവും പത്രികയിലുണ്ടാകും. ഒരു വീട്ടില്‍ ഒരാള്‍ക്ക് ജോലി എന്നതാണ് ബിജെപി പ്രകടനപത്രികയിലെ മറ്റൊരു പ്രധാന വാഗ്ദാനം.   കേരളത്തില്‍ ഇത്തവണ ബിജെപി കൂടുതല്‍ സീറ്റുകള്‍ നേടി നിയമസഭയിലെ സാന്നിധ്യം കൂട്ടുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. സംസ്ഥാനത്ത് രണ്ട് സീറ്റുകളില്‍ സ്ഥാനാര്‍ത്ഥി ഇല്ലാത്തത് പാര്‍ട്ടിയെ ചെറുതായി ബാധിക്കുമെന്നും അമിത് ഷാ പറഞ്ഞു. പൗരത്വനിയമ ഭേദഗതി നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ നയത്തിന്റെ ഭാവിയെന്തെന്ന് തെരഞ്ഞെടുപ്പിന് ശേഷം കാണാം എന്നും അമിത് ഷാ പറയുന്നത് ന്യൂനപക്ഷങ്ങളില്‍ പ്രത്യേകിച്ചും ക്രിസത്യന്‍  സഭാ വിഭാഗങ്ങളുടെ വോട്ടുകൂടി ലക്ഷ്യമിട്ടാകാം എ്ന്നും വിലയിരുത്തലുണ്ട്.   ഏതായാലും ചാനല്‍ സര്‍വേകളുടെ മലവെള്ളപ്പാച്ചിലില്‍ പിണറായിയും ടീമും ഒലിച്ചുപോയാകാതിരിക്കാന്‍ ആമയും മുയലും കഥ ഒന്ന് വായിക്കുന്നത് നല്ലതായിരിക്കും. എന്‍ഡിഎ ഓടിക്കയറിയില്ലെങ്കിലും മിനിമം കോണ്‍ഗ്രസും യുഡിഎഫെങ്കിലും കൊണ്ടുപോകും.    







   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു; മമ്മൂട്ടി മികച്ച നടന്‍  (8 hours ago)

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മഞ്ഞുമ്മൽ ബോയ്‌സ് സിനിമയ്ക്ക് നിരാശ  (8 hours ago)

പിണറായി വിജയന്റെ വീടിന് മുന്നിലെ സുരക്ഷക്കായി നിര്‍ത്തിയ പൊലീസ് ജീപ്പ് മാറ്റുന്ന കാര്യം സുരക്ഷാ കമ്മിറ്റി പരിശോധിച്ച് തീരുമാനിക്കും  (8 hours ago)

ഇത് മമ്മൂട്ടി യുഗം..! ബ്രമാണ്ട തിളക്കം...!  (8 hours ago)

എങ്കിൽ വിവാഹം ചെയ്യേണ്ടെന്ന് കത്രീന; വിവാഹ ശേഷം ജീവിതത്തിൽ സംഭവിച്ചത്; തുറന്നുപറഞ്ഞ് വിക്കി കൗശൽ!!!  (10 hours ago)

' ജനനായകന്‍ ' മൂവി സോംഗ് 'അടിയേ എന്‍പൊന്‍തേനേ' പുറത്തിറങ്ങി  (10 hours ago)

മെഡിക്കല്‍ റെപ്രസെന്റേറ്റീവുമാരുടെ ജോലി സമ്മര്‍ദ്ദം കുറയ്ക്കണമെന്ന് ആരോഗ്യമന്ത്രി  (11 hours ago)

ചര്‍മ്മം ദാനം ചെയ്ത ആഷിഖ് വിജയന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് വീണ ജോര്‍ജ്  (11 hours ago)

' ബെത് ലഹേം കുടുംബ യൂണിറ്റ് ' ആഗസ്റ്റ് 21ന് തിയേറ്ററുകളില്‍  (11 hours ago)

കുവൈറ്റ് വ്യോമപാത താല്‍ക്കാലികമായി അടച്ചു  (11 hours ago)

US IRAN തുടര്‍ച്ചയായ ഏഴാം രാത്രിയും യു.എസ്. ആക്രമണം  (12 hours ago)

Kilimanur മാസങ്ങൾ‍ നീണ്ട ഗൂഢാലോചന  (12 hours ago)

VEENA VIJAYAN ഇഡി തെളിവടക്കം കണ്ടെത്തിയിരിക്കുന്നു  (12 hours ago)

M R Ajith kumar സർക്കാർ തലപുകയ്ക്കുന്നു.  (13 hours ago)

V D SATHEESHAN അലോഷ്യസിന് സീറ്റ് കിട്ടാത്ത വിഷമം..  (13 hours ago)

Malayali Vartha Recommends