Widgets Magazine
19
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാനും അമേരിക്കയും തമ്മിലുള്ള വ്യോമാക്രമണം..രുരാജ്യങ്ങളും പരസ്പരം മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി..കുവൈറ്റ് സൈനികര്‍ക്ക് പരിക്കേറ്റു...


കിളിമാനൂരിലെ സിനിമ സ്റ്റെല്‍ തട്ടിക്കൊണ്ടുപോകല്‍.. പ്രതികള്‍ക്കായി തിരച്ചില്‍.. മകളെ വിവാഹം കഴിച്ചു കൊടുക്കാത്തത്തിലെ പക..ഒരു മുറിയിൽ ഗ്ലാസുകൾ കൊണ്ട് സൗണ്ട് പ്രൂഫ് സംവിധാനവും ഒരുക്കി..


മാസപ്പടി കോടികള്‍ അപ്പാടെ കണ്ടുകെട്ടാന്‍ ഇഡി..കോടിക്കണക്കിന് രൂപ വീണാ വിജയന്‍ പല വഴി ചെലവഴിച്ചതായും ഇതൊക്കെ ഏതു വഴി വന്നതാണെന്നും ഇഡി തെളിവടക്കം കണ്ടെത്തി..


ആലപ്പുഴ രക്ഷാപ്രവർത്തനം.. എം. ആർ അജിത് കുമാറിനെതിരെ അച്ചടക്ക നടപടിയെടുക്കാൻ കഴിയാതെ സർക്കാർ തലപുകയ്ക്കുന്നു... കോടതിയിൽ തിരിച്ചടിയുണ്ടാകുമെന്ന് ഡിജിപിക്ക് നിയമോപദേശം..


മുൻകരുതലോടെ വി ഡി സതീശൻ..കെഎസ്യുവിനെ പുകഴ്ത്തി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍..അലോഷ്യസിന് വേണ്ടി കെ സി.. പോസ്റ്റ് യുദ്ധവുമായി കെ എസ് യു..

ഏതായാലും ഇതിലും വലുത് സ്വപ്‌നങ്ങളില്‍ മാത്രം എന്ന് മാത്രമേ പറയാനാകൂ... ഒരു വശത്ത് അമിത്ഷായുടെ ഇടിച്ചുനിരത്തില്‍. മറുവശത്ത് ഇഡിക്ക് അനുകൂലമായി കാര്യങ്ങള്‍. അപ്പോള്‍ കേന്ദ്ര ഏജന്‍സികള്‍ ഒരു കലക്ക് കലക്കും

24 MARCH 2021 06:00 PM IST
മലയാളി വാര്‍ത്ത

ഏതായാലും ഇതിലും വലുത് സ്വപ്‌നങ്ങളില്‍ മാത്രം എന്ന് മാത്രമേ പറയാനാകൂ. ഒരു വശത്ത് അമിത്ഷായുടെ ഇടിച്ചുനിരത്തില്‍. മറുവശത്ത് ഇഡിക്ക് അനുകൂലമായി കാര്യങ്ങള്‍. അപ്പോള്‍ കേന്ദ്ര ഏജന്‍സികള്‍ ഒരു കലക്ക് കലക്കും.

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരായ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് സ്റ്റേയില്ല. ചൊവ്വാഴ്ച വരെ കടുത്ത നടപടികളുണ്ടാകരുതെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചു. കേസില്‍ സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുകയാണെന്നും അത് തടസ്സപ്പെടുത്തതരുതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 30-ന് ഹര്‍ജി കോടതി വീണ്ടും പരിഗണിക്കും.

 


ഇ.ഡിക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത മുതല്‍ എ.എസ്.ജി. എസ്.വി. നടരാജ് വരെയുള്ള പ്രമുഖരായ അഭിഭാഷകരെ അണിനിരത്തിക്കൊണ്ടാണ് ഇ.ഡിക്കെതിരായ കേസിനെ കേന്ദ്രസര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയില്‍ നേരിട്ടത്. അടിയന്തിരമായി എഫ്.ഐ.ആര്‍. സ്റ്റേ ചെയ്യണമെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം. എന്നാല്‍ ഹൈക്കോടതി സ്റ്റേ അനുവദിച്ചില്ല.

 

സ്റ്റേ നല്‍കരുതെന്ന കര്‍ക്കശ നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടത്. ഹര്‍ജി നിലനില്‍ക്കുമോ എന്നതടക്കമുള്ള കാര്യങ്ങളില്‍ വിശദമായ മറുപടി പറയാനുണ്ട്. അതിന് രണ്ട് ദിവസമെടുക്കും. മാത്രവുമല്ല കേസില്‍ മൊഴി രേഖപ്പെടുത്തല്‍ നടപടികളുമായി മുന്നോട്ടു പോവുകയാണ്. അതിനാല്‍ അന്വേഷണം തടസ്സപ്പെടുത്താന്‍ പാടില്ലെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം.

 

ഹര്‍ജി നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ക്കശമായ നടപടികളുണ്ടാവരുതെന്ന നിര്‍ദേശത്തോടെയാണ് ചൊവ്വാഴ്ചത്തേക്ക് കേസ് മാറ്റിയത്. ചൊവ്വാഴ്ച വരെ കേസില്‍ അന്വേഷണവുമായി ക്രൈംബ്രാഞ്ചിനു മുന്നോട്ടുപോവാമെങ്കിലും അറസ്റ്റ് അടക്കമുള്ള കടുത്ത നടപടികള്‍ പാടില്ലെന്നാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

 

ഇടിവെട്ടേറ്റവനെ പാമ്പ് കടിച്ചു എന്നത് പോലെയായി കാര്യങ്ങള്‍. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ കൂടുതല്‍ കുരുക്കിലാക്കി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ മൊഴിപ്പകര്‍പ്പു പുറത്തു വന്നതിനു തൊട്ടുപിന്നാലെ സ്വര്‍ണക്കടത്തു കേസിലെ മറ്റൊരു പ്രതിയായ സരിത്തിന്റെ മൊഴി പകര്‍പ്പും പുറത്ത് വന്നിരുന്നു. സംശയത്തിന്റെ മുള്‍മുനയില്‍ ഉള്ള പല ഉന്നതരും ഇനി ആശങ്കയിലാകും എന്ന കാര്യത്തില്‍ സംശയമില്ല.

 

സ്പീക്കര്‍ യുഎഇ കോണ്‍സുല്‍ ജനറലിന് വന്‍തുക നല്‍കിയെന്നാണ് സരിത്ത് മൊഴി നല്‍കിയത്. ലോക കേരള സഭയുടെ ലോഗോയുളള ബാഗില്‍ 10 കെട്ട് നോട്ടുനല്‍കി. ബാഗ് തനിക്കും സ്വപ്നയ്ക്കും നല്‍കിയത് തിരുവനന്തപുരത്ത് ഫ്‌ലാറ്റില്‍ വച്ചെന്നും സരിത്ത് പറഞ്ഞു. ഔദ്യോഗിക വസതിയിലേക്ക് സ്പീക്കര്‍ മടങ്ങിയത് സ്വപ്നയുടെ കാറിലെന്നും സരിത്ത് മൊഴി നല്‍കി.

 

ബാഗ് കൈമാറിയത് വിമാനത്താവളത്തിന് എതിര്‍വശമുളള മരുതം റോയല്‍ അപാര്‍ട്‌മെന്റില്‍ വച്ചായിരുന്നുവെന്നും സരിത്ത് മൊഴിയില്‍ പറയുന്നു. സ്പീക്കര്‍ക്ക് ഒമാനിലെ മിഡില്‍ ഈസ്റ്റ് കോളജില്‍ നിക്ഷേപമുണ്ടെന്നും ഷാര്‍ജയില്‍ ഇതേ കോളജിന്റെ ശാഖ തുടങ്ങാന്‍ പദ്ധതിയിട്ടിരുന്നതായും സ്വപ്ന സുരേഷ് മൊഴി നല്‍കിയിരുന്നു.

 

അന്വേഷണ സംഘത്തിനെതിരെ ക്രൈംബ്രാഞ്ച് എടുത്തിട്ടുള്ള കേസിന്റെ എഫ്‌ഐആര്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിക്കൊപ്പം സമര്‍പ്പിച്ച മൊഴിയുടെ പകര്‍പ്പാണ് പുറത്തു വന്നിരിക്കുന്നത്. സ്വപ്ന സുരേഷിന്റെ വാട്‌സാപ് ചാറ്റുകളെ കേന്ദ്രീകരിച്ചു നടത്തിയ ചോദ്യം ചെയ്യലിലാണ് സ്വപ്ന പി. ശ്രീരാമകൃഷ്ണന് എതിരായുള്ള വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്.

 

ലഫീര്‍ എന്ന വ്യക്തിയെ പരാമര്‍ശിച്ച് ഒരു വാട്‌സാപ് ചാറ്റ് സ്വപ്ന മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന് അയച്ചിരുന്നു. ഇതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുമ്പോഴാണ് സ്പീക്കറുടെ പേര് സ്വപ്ന വെളിപ്പെടുത്തുന്നത്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു; മമ്മൂട്ടി മികച്ച നടന്‍  (8 hours ago)

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മഞ്ഞുമ്മൽ ബോയ്‌സ് സിനിമയ്ക്ക് നിരാശ  (8 hours ago)

പിണറായി വിജയന്റെ വീടിന് മുന്നിലെ സുരക്ഷക്കായി നിര്‍ത്തിയ പൊലീസ് ജീപ്പ് മാറ്റുന്ന കാര്യം സുരക്ഷാ കമ്മിറ്റി പരിശോധിച്ച് തീരുമാനിക്കും  (8 hours ago)

ഇത് മമ്മൂട്ടി യുഗം..! ബ്രമാണ്ട തിളക്കം...!  (8 hours ago)

എങ്കിൽ വിവാഹം ചെയ്യേണ്ടെന്ന് കത്രീന; വിവാഹ ശേഷം ജീവിതത്തിൽ സംഭവിച്ചത്; തുറന്നുപറഞ്ഞ് വിക്കി കൗശൽ!!!  (10 hours ago)

' ജനനായകന്‍ ' മൂവി സോംഗ് 'അടിയേ എന്‍പൊന്‍തേനേ' പുറത്തിറങ്ങി  (10 hours ago)

മെഡിക്കല്‍ റെപ്രസെന്റേറ്റീവുമാരുടെ ജോലി സമ്മര്‍ദ്ദം കുറയ്ക്കണമെന്ന് ആരോഗ്യമന്ത്രി  (11 hours ago)

ചര്‍മ്മം ദാനം ചെയ്ത ആഷിഖ് വിജയന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് വീണ ജോര്‍ജ്  (11 hours ago)

' ബെത് ലഹേം കുടുംബ യൂണിറ്റ് ' ആഗസ്റ്റ് 21ന് തിയേറ്ററുകളില്‍  (11 hours ago)

കുവൈറ്റ് വ്യോമപാത താല്‍ക്കാലികമായി അടച്ചു  (11 hours ago)

US IRAN തുടര്‍ച്ചയായ ഏഴാം രാത്രിയും യു.എസ്. ആക്രമണം  (12 hours ago)

Kilimanur മാസങ്ങൾ‍ നീണ്ട ഗൂഢാലോചന  (12 hours ago)

VEENA VIJAYAN ഇഡി തെളിവടക്കം കണ്ടെത്തിയിരിക്കുന്നു  (12 hours ago)

M R Ajith kumar സർക്കാർ തലപുകയ്ക്കുന്നു.  (13 hours ago)

V D SATHEESHAN അലോഷ്യസിന് സീറ്റ് കിട്ടാത്ത വിഷമം..  (13 hours ago)

Malayali Vartha Recommends