Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജീവിത പങ്കാളിയാക്കാത്തതിന്‍റെ വൈരാഗ്യത്തിൽ കാമുകിയും സുഹൃത്തും ചേർന്ന് കാമുകന്റെ വീടിന് തീയിട്ടു:- പിന്നാലെ സംഭവിച്ചത്...


യദു ഓടിച്ച ബസിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ്:- ബസിൻ്റെ വേഗപ്പൂട്ടും ജി.പി.എസും പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തൽ...


നീലഗിരി ജില്ലയിൽ ഓറഞ്ച് അലേർട്ട്:- തിങ്കളാഴ്ച വരെ യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്:- ഊട്ടിയിൽ റെയിൽപ്പാളത്തിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് ട്രെയിൻ സർവീസ് റദ്ദാക്കി: കുറ്റാലം വെള്ളച്ചാട്ടത്തിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ പതിനേഴുകാരൻ മരിച്ചു...


യദു ചോദിക്കുന്നു കാർ എവിടെ..? മെമ്മറികാർഡും, കാറും കണ്ടെത്താൻ സാധിക്കാതെ പോലീസ്..!


ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...

സിപിഎമ്മില്‍ ക്യപ്റ്റന്‍ ഒന്നുമതി...അതാണ് പിണറായി വിജയന്‍... സഹിക്കാന്‍ പറ്റുമോ പിജെ ആര്‍മിക്ക്?

24 MARCH 2021 06:16 PM IST
മലയാളി വാര്‍ത്ത

More Stories...

അതിരപ്പിള്ളിയില്‍ കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്

പള്ളിപ്പുറത്ത് നടുറോഡിലിട്ട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിക്കാം

കേരളത്തില്‍ അതിതീവ്ര മഴക്ക് സാദ്ധ്യത... വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

തിരിച്ച് വന്നത് മുഖ്യമന്ത്രിയുടെ ശനിദശയ്ക്ക്;അടുത്ത മാസവും ശമ്പളവും പെന്‍ഷനും മുടങ്ങുന്ന സ്ഥിയാണ് ഉള്ളത്,പറഞ്ഞേല്‍പ്പിച്ച പണികള്‍ ചെയ്യാതെ ബാലഗോപാല്‍ ഓടി മുഖ്യന്‍ പെട്ടു,വന്നവഴി തിരിച്ച് പോയാലോന്ന് ആലോചിച്ച് ക്ലിഫ് ഹൗസില്‍ കയറി ഒളിച്ച് പിണറായി, മെഴുകാന്‍ ഗോവിന്ദന്‍ ഇറങ്ങില്ലെന്ന് ആദ്യമേ പറഞ്ഞു

പാര്‍ട്ടിക്കൊപ്പം ജയരാജനും എന്നും കട്ടയ്ക്ക് കൂടെ എന്ന നിലപാട് പറഞ്ഞ് പി. ജയരാജന്‍ രംഗത്ത് വന്നെങ്കിലും ധര്‍മടത്ത് അതൊന്നും ഏശുന്നില്ല എന്ന് എല്ലാവരും കണ്ടതാണ്. പി.ജെ. ആര്‍മി ഫ്‌ളക്‌സ് മാത്രം മതി അതിന് ഉദാഹരണം. കാരണം പി. ജയരാജനെ താഴ്ത്തിക്കെട്ടാന്‍ ശ്രമിക്കുന്നത് ഇപ്പോള്‍ പിണറായി വിജയനാണെന്ന് ജയരാജന്റെ ആര്‍മിക്ക് ഉത്തമബോധ്യമുണ്ട്.

 

കാരണങ്ങള്‍ നിരവധിയാണ്. ഏറ്റവുമൊടുവില്‍ ഇതാ നിയമസഭാ സീറ്റ് നിഷേധിച്ചു എന്നതിനപ്പുറം പാര്‍ട്ടിയിലെ പ്രമുഖനായ നേതാവിനെ സ്റ്റാര്‍ ക്യാമ്പെയ്നര്‍ പട്ടികയില്‍ നിന്നു പോലും സിപിഎം ഒഴിവാക്കി. സീതാറാം യെച്ചൂരിയില്‍ തുടങ്ങി യുവ നേതാവായ എ.എ. റഹീം വരെ മുപ്പതോളം നേതാക്കള്‍ ക്യാമ്പെയിന്റെ ഭാഗമായുള്ള പ്രാസംഗികരുടെ പട്ടികയില്‍ ഇടംപിടിച്ചപ്പോഴാണ് മുതിര്‍ന്ന് നേതാവായ പി. ജയരാജനെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്നു പോലും മാറ്റിനിര്‍ത്തുന്നത്.

 

 ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പി. ജയരാജന്‍ മത്സരിച്ചത് വടകര പാര്‍ലമെന്റ് മണ്ഡലത്തിലാണ്. സഹോദരി സതീദേവി ജയിച്ച മണ്ഡലമാണിത്. ഏത് പാര്‍ട്ടിക്കാരനെ നിര്‍ത്തിയാലും ജയിക്കുന്ന മണ്ഡലം. എന്നിട്ടും അവിടെ പി. ജയരാജന്‍ തോറ്റെങ്കില്‍ അത് മുരളീധരനും കോണ്‍ഗ്രസും തോല്‍പിച്ചതല്ല പിണറായിയും ചില സിപിഎമ്മുകാരും ചേര്‍ന്ന് തോല്പിച്ചുവെന്ന് തന്നെയാണ് ആര്‍മി കരുതുന്നത്.

 

പാര്‍ട്ടിയുടെ വോട്ട് മുരളീധരന് അനുകൂലമായി ചോര്‍ത്തിക്കൊടുത്തതാകാനേ വഴിയുള്ളൂ എന്ന് പിജെ ആര്‍മി ബലമായി വിശ്വസിക്കുന്നു. കോട്ടയം ജില്ലാ സെക്രട്ടറി പാര്‍ലമെന്റ് ഇലക്ഷന് സ്ഥാനാര്‍ത്ഥിയായത് സെക്രട്ടറി സ്ഥാനം ഒഴിയാതെയാണ്.

 

കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനാര്‍ത്ഥിയായപ്പോള്‍ സെക്രട്ടറി സ്ഥാനം നഷ്ടപ്പെട്ടു. പകരം സെക്രട്ടറിയായി,  മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി സെക്രട്ടേറിയറ്റിലിരുന്ന് ഭരിച്ച എം.വി. ജയരാജനെ സെക്രട്ടറിയാക്കി. കോട്ടയം ജില്ലാ സെക്രട്ടറിക്ക് ഏറ്റുമാനൂരില്‍ ഇപ്പോള്‍ സ്ഥാനാര്‍ഥിത്വം കിട്ടി. പി. ജയരാജന് സ്ഥാനാര്‍ത്ഥിത്വം നല്‍കിയതുമില്ല. സ്വന്തമായി അഭിപ്രായമുള്ള നേതാവാണ് ജയരാജന്‍. അപ്പോള്‍ ഇങ്ങിനെ തഴയാമോ എന്ന ചോദ്യം പ്രസക്തമാണ്.

 

പണ്ട്. എന്നുപറഞ്ഞാല്‍ പത്തു നാല്പത് വര്‍ഷം മുമ്പ് തലശേരി ഉപതെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥി എം.വി. രാജഗോപാലന്‍ മാസ്റ്ററായിരുന്നു. കൊടിയേരി ബാലകൃഷ്ണന്റെ ഭാര്യാപിതാവാണ് രാജഗോപാല്‍. ഒറ്റരാത്രികൊണ്ട് സഖാക്കള്‍ ചുമരായ ചുമരിലെല്ലാം ചിഹ്നം വരച്ചു. സഖാവ് എംവിആറിനെ വിജയിപ്പിക്കണമെന്ന്.

അന്ന് സിപിഎമ്മിലെ പ്രമാണി എം.വി. രാഘവനായിരുന്നല്ലോ. തലശേരി വഴി കണ്ണൂര്‍ക്ക് പോകവെ എം.വി. രാഘവന്റെ കണ്ണില്‍ ചുമരെഴുത്ത് പെട്ടു. ഒറ്റരാത്രികൊണ്ട് ചുമരെഴുത്ത് മായ്ക്കാന്‍ ഉത്തരവ്. സിപിഎമ്മില്‍ ഒരു എംവിആര്‍ മതി എന്നായിരുന്നു അത്.

 

പറഞ്ഞു വന്നത് അതുപോലെയാണ് സിപിഎമ്മില്‍ കാര്യങ്ങള്‍. ഇപ്പോള്‍ സിപിഎമ്മില്‍ ക്യപ്റ്റന്‍ ഒന്നുമതി എന്നായി. അതാണ് പിണറായി വിജയന്‍. സഹിക്കാന്‍ പറ്റുമോ പിജെ ആര്‍മിക്ക്. വി.എസ്. അച്യുതാനന്ദനു ശേഷം പി. ജയരാജന്‍ പാര്‍ട്ടിയില്‍ തന്നേക്കാള്‍ ശക്തനായാലോ എന്ന ഭയത്താലാണ് പി. ജയരാജനെ സീറ്റ് നല്കാതെ പിണറായി ഒതുക്കിയത്. മാത്രമല്ല, കണ്ണൂരില്‍ പി. ജയരാജന്‍ അണികള്‍ക്കിടയില്‍ തന്നേക്കാള്‍ ശക്തനായെന്ന ഭയവും പിണറായിയെ കുറച്ചുകാലമായി അലട്ടിയിരുന്നു. ഇതാണ് വെട്ടിനിരത്തലിന് കാരണമായത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതിരപ്പിള്ളിയില്‍ കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്  (2 hours ago)

പള്ളിപ്പുറത്ത് നടുറോഡിലിട്ട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു  (3 hours ago)

ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിക്കാം  (3 hours ago)

പക്ഷെ അയാള്‍ ആ വീഡിയോ പുറത്തുവിട്ടു... മുന്‍ കാമുകനെ കുറിച്ചുള്ള പൂനം പാണ്ഡെയുടെ വാക്കുകള്‍...  (3 hours ago)

കേരളത്തില്‍ അതിതീവ്ര മഴക്ക് സാദ്ധ്യത... വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്  (3 hours ago)

സിനിമാ സെറ്റ് അമ്പലമാണെന്ന് കരുതി പ്രാര്‍ത്ഥിക്കുന്നു...  (4 hours ago)

തിരിച്ച് വന്നത് മുഖ്യമന്ത്രിയുടെ ശനിദശയ്ക്ക്;അടുത്ത മാസവും ശമ്പളവും പെന്‍ഷനും മുടങ്ങുന്ന സ്ഥിയാണ് ഉള്ളത്,പറഞ്ഞേല്‍പ്പിച്ച പണികള്‍ ചെയ്യാതെ ബാലഗോപാല്‍ ഓടി മുഖ്യന്‍ പെട്ടു,വന്നവഴി തിരിച്ച് പോയാലോന്ന് ആല  (4 hours ago)

ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ നല്‍കിയ പരാതിയില്‍ ദല്ലാള്‍ ടി.ജി. നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്തു  (4 hours ago)

ആര്യ-യദു തര്‍ക്കത്തില്‍ എംവിഡിയുടെ എന്‍ട്രിയ്ക്ക് പിന്നില്‍ പക്കാ തിരക്കഥ;ആര്യ രാജേന്ദ്രന്റെ ചൊല്‍പ്പടിക്ക് നില്‍ക്കാന്‍ നാണമില്ലേ പോലീസേ,ഗണേഷ് കുമാറിന് നട്ടെല്ല് ഉണ്ടെങ്കില്‍ നടപടി എടുക്കുക,കെഎസ്ആര്‍  (4 hours ago)

ദല്ലാളുമാര്‍ കാലുവാരി തുടങ്ങി പിണറായിക്ക് അണ്ണാക്കിലെ പിരിവെട്ടുന്നു;ഒന്നൊഴിഞ്ഞ് പ്രശ്‌നങ്ങള്‍ വയസാംകാലത്ത് ചില്ലറ തട്ടുകേടല്ല മുഖ്യന് വന്നിരിക്കുന്നത്,സോളാറില്‍ നടന്ന ഒത്തുതീര്‍പ്പിന്റെ പിന്നാമ്പുറ ക  (4 hours ago)

പത്തനംതിട്ടയില്‍ വന്‍ നാശംവിതച്ച് മഴ കലിയിളകി പെയ്യുന്നു;രണ്ട് ദിവസത്തേക്ക് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു,മലയോര മേഖല കനത്ത ആശങ്കയില്‍ ജനങ്ങള്‍ ഭീതിയില്‍,ജില്ലയിലെ ക്വാറികള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല  (4 hours ago)

ജയില്‍ ഭാരോ ആഹ്വാനവുമായ് ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി;ഞങ്ങളുടെ നേതാക്കളെ അഴിക്കുള്ളിലാക്കിയാല്‍ ആപ്പിനെ തകര്‍ക്കാന്‍ നിങ്ങള്‍ക്കാവില്ല,ഇത് ഒരു ആശയമാണ് അമിത് ഷാ വിചാരിച്ചാല്‍ അത് തുടച്ച് നീക്കാനാകില്  (5 hours ago)

വെയിലത്ത് കിടത്തിയ നവജാത ശിശുവിന് ദാരുണാന്ത്യം... അസുഖങ്ങള്‍ മാറാന്‍ നവജാത ശിശുവിനെ വെയിലത്ത് കിടത്തിയത് ഡോക്ടറുടെ നിര്‍ദ്ധേശപ്രകാരമായിരുന്നെന്ന് കുടുംബം  (5 hours ago)

പെരുമ്പാവൂര്‍ ജിഷ വധക്കേസ്... പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയില്‍ തിങ്കളാഴ്ച വിധി  (5 hours ago)

തന്റെ പാര്‍ട്ടി ഹിന്ദു വിരുദ്ധമാണെന്ന ബിജെപിയുടെ ആരോപണങ്ങളെ തള്ളി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി  (6 hours ago)

Malayali Vartha Recommends