വാളയാറിലെ അമ്മയുടെ ആവശ്യം അംഗീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ; വാളയാറിലെ കുഞ്ഞുങ്ങളുടെ അമ്മയുടെ ചിഹ്നം കുഞ്ഞുടുപ്പ്
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മ്മടത്ത് മത്സരിക്കുന്ന വാളയാറിലെ കുഞ്ഞുങ്ങളുടെ അമ്മയുടെ ചിഹ്നം കുഞ്ഞുടുപ്പ്. തെരഞ്ഞെടുപ്പ് കമ്മീഷനാണ് വാളയര്‍ കുഞ്ഞുങ്ങളുടെ അമ്മയ്ക്ക് ചിഹ്നം അനുവദിച്ചത്. കുഞ്ഞുടുപ്പ് ചിഹ്നം അനുവദിച്ച് തരണമെന്ന് വാളയാറിലെ കുഞ്ഞുങ്ങളുടെ അമ്മ തെരഞ്ഞെടുപ്പ് കമ്മീഷനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് കമ്മീഷന് ചിഹ്നം അനുവദിച്ചത്.
'ഫ്രോക്ക്' ആണ് തെരഞ്ഞെടുപ്പ് ചിഹ്നമായി ലഭിച്ചതെന്ന് വാളയാര്‍ സമര സമിതി സംഘാടകന്‍ സി. ആര് നീലകണ്ഠന് അറിയിച്ചു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ മത്സരിക്കുന്നത്.
വാളയാറില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട തന്റെ പെണ്മക്കളുടെ നീതിയ്ക്ക് വേണ്ടിയാണ് ധര്‍മ്മടത്ത് മുഖ്യമന്ത്രിയ്ക്കെതിരെ മത്സരിക്കുന്നതെന്ന് അമ്മ നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രചാരണത്തിനായുള്ള പണം കണ്ടെത്താനും അമ്മ സാമൂഹമാദ്ധ്യമങ്ങളിലൂടെ സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. തുടര്‍ ഭരണമായാലും ഭരണം മാറി വന്നാലും തനിക്ക് നീതി ലഭിക്കുന്നതുവരെ സമരം നടത്തുമെന്നാണ് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയുടെ നിലപാട്.
https://www.facebook.com/Malayalivartha