Widgets Magazine
19
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാനും അമേരിക്കയും തമ്മിലുള്ള വ്യോമാക്രമണം..രുരാജ്യങ്ങളും പരസ്പരം മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി..കുവൈറ്റ് സൈനികര്‍ക്ക് പരിക്കേറ്റു...


കിളിമാനൂരിലെ സിനിമ സ്റ്റെല്‍ തട്ടിക്കൊണ്ടുപോകല്‍.. പ്രതികള്‍ക്കായി തിരച്ചില്‍.. മകളെ വിവാഹം കഴിച്ചു കൊടുക്കാത്തത്തിലെ പക..ഒരു മുറിയിൽ ഗ്ലാസുകൾ കൊണ്ട് സൗണ്ട് പ്രൂഫ് സംവിധാനവും ഒരുക്കി..


മാസപ്പടി കോടികള്‍ അപ്പാടെ കണ്ടുകെട്ടാന്‍ ഇഡി..കോടിക്കണക്കിന് രൂപ വീണാ വിജയന്‍ പല വഴി ചെലവഴിച്ചതായും ഇതൊക്കെ ഏതു വഴി വന്നതാണെന്നും ഇഡി തെളിവടക്കം കണ്ടെത്തി..


ആലപ്പുഴ രക്ഷാപ്രവർത്തനം.. എം. ആർ അജിത് കുമാറിനെതിരെ അച്ചടക്ക നടപടിയെടുക്കാൻ കഴിയാതെ സർക്കാർ തലപുകയ്ക്കുന്നു... കോടതിയിൽ തിരിച്ചടിയുണ്ടാകുമെന്ന് ഡിജിപിക്ക് നിയമോപദേശം..


മുൻകരുതലോടെ വി ഡി സതീശൻ..കെഎസ്യുവിനെ പുകഴ്ത്തി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍..അലോഷ്യസിന് വേണ്ടി കെ സി.. പോസ്റ്റ് യുദ്ധവുമായി കെ എസ് യു..

ബി.ജെ.പിയുമായി സി.പി.എമ്മിന് ധാരണയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.... സി.പി.എം നേതാക്കളുടെ തനിനിറം ഇപ്പോൾ പുറത്തുവന്നെന്ന് ആരോപിച്ച് ചെന്നിത്തല...

24 MARCH 2021 07:36 PM IST
മലയാളി വാര്‍ത്ത

സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതികള്‍ ഇ.ഡിക്ക് നല്‍കിയ മൊഴി ഞെട്ടിക്കുന്നതാണെന്നും സ്പീക്കറെക്കുറിച്ച് നേരത്തെ കേട്ടിരുന്ന പലതും ശരിവെക്കുന്ന തരത്തിലുള്ള മൊഴിയാണ് പുറത്തു വന്നിരിക്കുന്നതെന്നും ആരോപണം ഉയർത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്പീക്കറെ വേണ്ടവിധം ചോദ്യം ചെയ്താല്‍ സത്യം പുറത്തുവരും.

അന്വേഷണ ഏജന്‍സികള്‍ അതിന് തയാറാകാത്തത് വിചിത്രമാണ്. ഇത്രയും ഗൗരവമുള്ള മൊഴി ലഭിച്ചിട്ട് മാസങ്ങളായിട്ടും എന്തു കൊണ്ട് അതിന്മേല്‍ അന്വേഷണം നടന്നില്ല എന്നതിന്‍റെ കാരണം ബി.ജെ.പിയുമായി സി.പി.എം ഉണ്ടാക്കിയ ധാരണയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

സി.പി.എം നേതാക്കളുടെ തനിനിറം കൂടിയാണ് ഇപ്പോൾ പുറത്തുവരുന്നതെന്നും സ്വര്‍ണ്ണക്കടത്തിന്‍റെയും ഡോളര്‍ കടത്തിന്‍റെയും പിന്നാമ്പുറ കഥകൾ അനുദിനം പുറത്തു വന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ സമ്മേളനം തീര്‍ന്ന ഉടന്‍ വേവലാതി പിടിച്ച് സ്പീക്കര്‍ എന്തിന് സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതികളുടെ കട ഉദ്ഘാനം ചെയ്യാന്‍ പാഞ്ഞു പോയി എന്ന ചോദ്യത്തിനുള്ള ഉത്തരവും, അവിടെ വച്ച് സ്വപ്‌നാ സുരേഷുമായി പങ്കിട്ട സൗഹൃദത്തിന്‍റെ അർഥവും ഇപ്പോൾ ജനങ്ങൾക്ക് ബോധ്യപ്പെട്ടിട്ടുണ്ട്.

നിയമസഭയില്‍ സ്പീക്കർ നടത്തിയ അതിരുവിട്ട അഴിമതികളുടെ കാരണവും, തെരഞ്ഞെടുപ്പ് പ്രചരണത്തിനായി സി.പി.എം ഒഴുക്കുന്ന കോടികളുടെ സ്രോതസ്സും ഇതോടെ മനസ്സിലായി. മാത്രമല്ല സ്പീക്കറുടെ അടിക്കടിയുള്ള വിദേശ യാത്രകളുടെ പിന്നിലെ യഥാർഥ ലക്ഷ്യങ്ങളും ജനങ്ങൾക്ക്‌ ബോധ്യമായിരിക്കുകയാണ്.

സ്വര്‍ണ്ണക്കടത്തുകാരുടെ മൊഴിയില്‍ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും മന്ത്രിമാര്‍ക്കും ഡോളര്‍കടത്തില്‍ പങ്കുണ്ടെന്നാണ് നേരത്തേ പറഞ്ഞിരുന്നത്. ഇപ്പോള്‍ സ്പീക്കറുടെ പങ്കിനെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ഇ.ഡിക്കെതിരെ സർക്കാർ കേസ് എടുത്തപ്പോള്‍ സ്വയരക്ഷക്കായാണ് അവര്‍ ഇതൊക്കെ ഇപ്പോൾ പുറത്തുവിട്ടിട്ടുള്ളത്.

ഇത്രയും ഗൗരവമുള്ള മൊഴി ലഭിച്ചിട്ട് മാസങ്ങളായിട്ടും എന്തു കൊണ്ട് അതിന്മേല്‍ അന്വേഷണം നടന്നില്ല എന്നതിന്‍റെ കാരണം ബി.ജെ.പിയുമായി സി.പി.എം ഉണ്ടാക്കിയ ധാരണയാണെന്ന് അദ്ദേഹം ആവർത്തിച്ചു.

 

 

ഈ മൊഴിയുടെ അടിസ്ഥാനത്തിലാണോ ആർ.എസ്.എസ് സൈദ്ധാന്തികൻ ബാലശങ്കര്‍ പറഞ്ഞ ഡീലുണ്ടാക്കിയത്? ഇത്രയും ഞെട്ടിക്കുന്ന മൊഴികൾ ഉണ്ടായിട്ടും സ്വര്‍ണ്ണക്കടത്തു കേസിന്‍റെ അന്വേഷണം മരവിച്ചു പോയത് എന്തുകൊണ്ട് എന്നതിന് ബി.ജെ.പി ജനങ്ങളോട് മറുപടി നല്‍കണമെന്നും ചെന്നിത്തല ആരാഞ്ഞു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു; മമ്മൂട്ടി മികച്ച നടന്‍  (8 hours ago)

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മഞ്ഞുമ്മൽ ബോയ്‌സ് സിനിമയ്ക്ക് നിരാശ  (8 hours ago)

പിണറായി വിജയന്റെ വീടിന് മുന്നിലെ സുരക്ഷക്കായി നിര്‍ത്തിയ പൊലീസ് ജീപ്പ് മാറ്റുന്ന കാര്യം സുരക്ഷാ കമ്മിറ്റി പരിശോധിച്ച് തീരുമാനിക്കും  (8 hours ago)

ഇത് മമ്മൂട്ടി യുഗം..! ബ്രമാണ്ട തിളക്കം...!  (8 hours ago)

എങ്കിൽ വിവാഹം ചെയ്യേണ്ടെന്ന് കത്രീന; വിവാഹ ശേഷം ജീവിതത്തിൽ സംഭവിച്ചത്; തുറന്നുപറഞ്ഞ് വിക്കി കൗശൽ!!!  (10 hours ago)

' ജനനായകന്‍ ' മൂവി സോംഗ് 'അടിയേ എന്‍പൊന്‍തേനേ' പുറത്തിറങ്ങി  (10 hours ago)

മെഡിക്കല്‍ റെപ്രസെന്റേറ്റീവുമാരുടെ ജോലി സമ്മര്‍ദ്ദം കുറയ്ക്കണമെന്ന് ആരോഗ്യമന്ത്രി  (11 hours ago)

ചര്‍മ്മം ദാനം ചെയ്ത ആഷിഖ് വിജയന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് വീണ ജോര്‍ജ്  (11 hours ago)

' ബെത് ലഹേം കുടുംബ യൂണിറ്റ് ' ആഗസ്റ്റ് 21ന് തിയേറ്ററുകളില്‍  (11 hours ago)

കുവൈറ്റ് വ്യോമപാത താല്‍ക്കാലികമായി അടച്ചു  (11 hours ago)

US IRAN തുടര്‍ച്ചയായ ഏഴാം രാത്രിയും യു.എസ്. ആക്രമണം  (12 hours ago)

Kilimanur മാസങ്ങൾ‍ നീണ്ട ഗൂഢാലോചന  (12 hours ago)

VEENA VIJAYAN ഇഡി തെളിവടക്കം കണ്ടെത്തിയിരിക്കുന്നു  (12 hours ago)

M R Ajith kumar സർക്കാർ തലപുകയ്ക്കുന്നു.  (13 hours ago)

V D SATHEESHAN അലോഷ്യസിന് സീറ്റ് കിട്ടാത്ത വിഷമം..  (13 hours ago)

Malayali Vartha Recommends