മനോരമയും കൈവിട്ടല്ലോ... പിണറായിയുടെ എല്‍ഡിഎഫ് പരസ്യങ്ങളാല്‍ നിറയുമ്പോള്‍ ഹെലീകോപ്ടര്‍ ഉള്‍പ്പെടെയുള്ള സകല സന്നാഹങ്ങളുമായി ബിജെപിയും; പണമില്ലാതെ നോക്കി നിന്ന് വെള്ളം കുടിച്ച് യുഡിഎഫുകാര്‍; സ്വന്തം വീട് പണയപ്പെടുത്തി തെരഞ്ഞെടുപ്പ് കൊഴുപ്പിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍; ഭരണം കിട്ടിയില്ലെങ്കില്‍ മുഴുപ്പട്ടിണി

അഞ്ചിന്റെ പൈസ എടുക്കാനില്ലാതെ ക്ഷയിച്ച തറവാട് പോലെയാണ് കോണ്‍ഗ്രസ്. മുമ്പ് കേന്ദ്രത്തില്‍ അല്ലെങ്കില്‍ സംസ്ഥാനത്ത് ഭരണമുണ്ടായിരുന്നു. അതിനാല്‍ മുതലാളിമാര്‍ കൈയ്യയച്ച് സഹായിച്ചു. ഇപ്പോള്‍ ഭരണ തുടര്‍ച്ച ഉള്ളതിനാല്‍ മുതലാളിമാര്‍ ആരും സഹായിക്കാന്‍ തയ്യാറല്ല.
അതിനാല്‍ തന്നെ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് ഫണ്ട് തീരെ കുറവാണ്. എല്‍ഡിഎഫും എന്‍ഡിഎയും കളര്‍ഫുളാക്കുമ്പോള്‍ പല യുഡിഎപ് സ്ഥാനാര്‍ത്ഥികള്‍ക്കും നോക്കി നില്‍ക്കാനേ കഴിയുള്ളൂ. സ്ഥാനാര്‍ത്ഥികളില്‍ പലരും പണയം വച്ചും മറ്റും സ്വന്തം കൈയ്യില്‍ നിന്നാണ് കാശെറിയുന്നത്.
എല്‍ഡിഎഫാകട്ടെ വലിയ പരസ്യമാണ് നല്‍കുന്നത്. ചാനലുകളായ ചാനലുകളിലും പത്രങ്ങളിലും ഓണ്‍ലൈനിലും സോഷ്യല്‍ മീഡിയയിലുമെല്ലാം ഉറപ്പാണ് തുടര്‍ഭരണം മാത്രമേയുള്ളൂ. ബിജെപിയാകട്ടെ സുരേന്ദ്രന് ഹെലീകോപ്ടര്‍ പോലും നല്‍കി വമ്പന്‍ പ്രചരണത്തിലാണ്. കോണ്‍ഗ്രസിനാകട്ടെ രാഹുല്‍ഗാന്ധിയുടെ കടലില്‍ ചാട്ടവും ഗുസ്തി പിടിത്തവും മറ്റുമുള്ള ട്രോള്‍ മാത്രം.
എന്തായാലും ഇത്തവണ ഭരണം കിട്ടിയില്ലെങ്കില്‍ കോണ്‍ഗ്രസിന്റെ കാര്യം പോക്കാണ്. പണമില്ലാതെ നിത്യദാരിദ്ര്യമായിരിക്കും. പണ്ട് വിഎം സുധീരന്‍ കെപിസിസി അധ്യക്ഷനായ സമയത്ത് കെപിസിസി ആസ്ഥാനത്ത് കറണ്ട് ബില്‍ പോലും അടയ്ക്കാന്‍ പോലും ബുദ്ധിമുട്ടായിരുന്നു. അതേ ഒരു സാഹചര്യം വരുമോയെന്നാണ് കോണ്‍ഗ്രസുകാര്‍ പേടിക്കുന്നത്. അങ്ങനെ വന്നാല്‍ പട്ടിണി കിടക്കാന്‍ ഒരു കോണ്‍ഗ്രസുകാരേയും കിട്ടില്ല.
അതേസമയം മനോരമയുടെ പ്രവചനത്തോടെ യുഡിഎഫിന്റെ പതനത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ മനോരമ എന്തിന് ഇങ്ങനെ കടുംകൈ ചെയ്‌തെന്നാണ് കോണ്‍ഗ്രസുകാര്‍ ചോദിക്കുന്നത്.
കേരളത്തില്‍ പിണറായി സര്‍ക്കാരിന് തുടര്‍ഭരണ സാധ്യതയെന്ന് മനോരമ ന്യൂസ് വി.എം.ആര്‍ അഭിപ്രായ സര്‍വേയുടെ അന്തിമഫലം. എല്‍.ഡി.എഫിന് 77 മുതല്‍! 82 വരെ സീറ്റുകളിലും യു.ഡി.എഫിന് 54 മുതല്‍ 59 വരെ സീറ്റുകളിലും മുന്നേറ്റമുണ്ടാക്കാനാവുമെന്നാണ് സര്‍വെയുടെ പ്രവചനം. എന്‍ഡിഎയ്ക്ക് മൂന്നുസീറ്റ് വരെയും മറ്റ് കക്ഷികള്‍ക്ക് ഒരുസീറ്റും ലഭിച്ചേക്കാം. ഇതില്‍ മൂന്നുശതമാനം വരെയാണ് സര്‍വെ ഫലങ്ങളിലെ വ്യതിയാനസാധ്യത മുഖ്യമന്ത്രിയാകാന്‍ ഏറ്റവും യോഗ്യനായ നേതാവ് പിണറായി വിജയനാണെന്ന് സര്‍വെയില്‍ പങ്കെടുത്ത 39 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. 26 ശതമാനം പേരുടെ പിന്തുണയുമായി ഉമ്മന്‍ചാണ്ടിയാണ് രണ്ടാമത്.
തുടര്‍ഭരണപ്രതീക്ഷയും അഴിമതിഭരണത്തിന്റെ അന്ത്യവും രാഷ്ട്രീയലക്ഷ്യങ്ങളായി നേര്‍ക്കുനേര്‍ പോരടിക്കുന്ന തിരഞ്ഞെടുപ്പ് കളത്തില്‍ സര്‍ക്കാരിന്റെ നില ഭദ്രമാകാനുള്ള സാധ്യതയാണ് മനോരമ ന്യൂസ് വി.എം.ആര്‍ അഭിപ്രായ സര്‍വെയുടെ അന്തിമഫലം വ്യക്തമാക്കുന്നത്.
140 മണ്ഡലങ്ങളിലെ രാഷ്ട്രീയ ബലാബലത്തില്‍ 77 മുതല്‍ 82 വരെ സീറ്റുകളുമായി എല്‍.ഡി.എഫ് അധികാരത്തിലേക്ക് മുന്നേറാനുള്ള സാധ്യതയ്ക്കാണ് സര്‍വെ അടിവരയിടുന്നത്. യു.ഡി.എഫിന് 54 മുതല്‍ 59 വരെ സീറ്റുകളില്‍ മുന്നിലെത്താന്‍ കഴിഞ്ഞേക്കുമെന്നും സര്‍വെ കണ്ടെത്തുന്നു. എന്‍.ഡിഎ മൂന്നിടങ്ങളിലും മറ്റുള്ളവര്‍ ഒരിടത്തും മുന്നിലെത്തും.
അതേസമയം കേരളത്തില്‍ തുടര്‍ഭരണം ഉണ്ടാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാജിമോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. എന്നാല്‍ ഈ സീറ്റ് പോരെന്ന് എ.സമ്പത്ത് എംപിയും പറഞ്ഞു. മനോരമ ന്യൂസ് പ്രീപോള്‍ ഫലപ്രഖ്യാപനത്തിന് പിന്നാലെയാണ് ഇരുവരുടെയും പ്രതികരണം.
യുഡിഎഫിന് കരുത്താകുന്ന സര്‍വേയാണ് മനോരമ ന്യൂസ് വിഎംആര്‍ അഭിപ്രായ സര്‍വേയെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. ഭരണത്തുടര്‍ച്ച ഉണ്ടാകില്ല എന്ന് അക്കമിട്ട് ഉറപ്പിക്കുന്നതായും അദ്ദേഹം പ്രതികരിച്ചു. ഈ സര്‍വേ പ്രകാരം എവിടെയൊക്കെയാണോ കൂടുതല്‍ ശ്രദ്ധിക്കേണ്ടത് അതിന് ഈ സര്‍വേ ഗുണമാകുമെന്നും ഉണ്ണിത്താന്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി. എന്തായാലും എന്താകുമെന്ന് കാത്തിരിക്കാം.
"
https://www.facebook.com/Malayalivartha

























