ഉനാവോ കേസില്‍ പ്രതിക്ക് ജാമ്യം ലഭിച്ചത് നിരാശാജനകവും ലജ്ജാകരവുമെന്ന് രാഹുല്‍ ഗാന്ധി

ഉനാവോ കേസില്‍ പ്രതിക്ക് ജാമ്യം ലഭിച്ചത് നിരാശാജനകവും ലജ്ജാകരവുമെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. അതിജീവിച്ചവരെ കുറ്റവാളികളെ പോലെ പരിഗണിക്കുന്നു. ഇത് എന്ത് തരം നീതിയെന്നും രാഹുല്‍ ഗാന്ധി. മുന്‍ ബിജെപി നേതാവ് കുല്‍ദീപ് സിങ് സേംഗറിന്റെ ജീവപര്യന്തം തടവുശിക്ഷ സസ്‌പെന്‍ഡ്‌ചെയ്തുകൊണ്ട് ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചുിരുന്നു.
ബലാത്സംഗം ചെയ്തവര്‍ക്ക് ജാമ്യം, അതിജീവിച്ചവരെ കുറ്റവാളികളെപ്പോലെ പരിഗണിക്കുക – ഇത് എന്ത് നീതിയാണ്' ഇത്തരം നടപടികള്‍ നീതിന്യായ വ്യവസ്ഥയിലുള്ള പൊതുവിശ്വാസം തകര്‍ക്കും' രാഹുല്‍ ഗാന്ധി പറഞ്ഞു. 15 ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടിന്റെയും തത്തുല്യമായ മൂന്ന് ആള്‍ജാമ്യത്തിന്റെയും അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചത്. സേംഗറിന്റെ അപ്പീല്‍ ജനുവരി 16ന് ഹൈക്കോടതി പരിഗണിക്കും.
ഇരയുടെ വീടിന് അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ വരരുതെന്നും അവളെയോ അമ്മയെയോ ഭീഷണിപ്പെടുത്തരുതെന്നും ഹൈക്കോടതി സേംഗറിനോട് നിര്‍ദ്ദേശിച്ചു. 2017നാണ് രാജ്യത്തെ നടുക്കിയ കേസ് നടന്നത്. 2017 ജൂണ്‍ 11നും 20നുമിടയില്‍ സേംഗര്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗംചെയ്യുകയും പിന്നീട് 60,000 രൂപയ്ക്ക് വില്‍ക്കുകയും ചെയ്‌തെന്നാണ് കേസ്. 2019ല്‍ സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരം ഉത്തര്‍പ്രദേശിലെ വിചാരണ കോടതിയില്‍ നിന്ന് കേസ് ഡല്‍ഹിയിലേക്ക് മാറ്റിയിരുന്നു.
https://www.facebook.com/Malayalivartha

























