രാവിലത്തെ പാട്ടിന് , മജിസ്യ, റിതു, സന്ധ്യ, സൂര്യ,സജ്ന ഡാന്‍സ് ചെയ്യേണ്ടായിരുന്നു; കൂടെയുള്ള ഒരു വ്യക്തിയുടെ വേദനയില്‍ യാതൊരു വിധ ബന്ധവുമില്ല എന്നപോലെ ആയിപോയി; ടാസ്‌ക് തുടങ്ങി ചുവന്ന വര ഒക്കെ മറന്നു പിന്നെ കുഴലിന്റെ ഉള്ളില്‍ കയറി ബോള്‍ എടുക്കാന്‍ തുടങ്ങി; പിന്നെ ഒരു വെടീം പോകേം മാത്രേ ഓർമയുള്ളു; ബിഗ്‌ബോസ് വിശേഷങ്ങൾ പങ്ക് വച്ച് അശ്വതി

ബിഗ്‌ബോസ് സീസൺ 3 വളരെയധികം ഉന്മേഷത്തോടെ മുന്നോട്ട് പോകുകയാണ്. ടാസ്ക്കിന്റെ കാര്യത്തിൽ പരസ്പര സഹകരണത്തോടെയാണ് ഇവർ മുന്നോട്ടു പോകുന്നത് .
ബിഗ്‌ബോസ് തുടങ്ങിയ കാലം മുതൽ അതിലെ മത്സരാർത്ഥികളെ കുറിച്ചും ഷോയുടെ വിശേഷങ്ങളും നമുക്കൊപ്പം പങ്ക് വയ്ക്കുന്ന ഒരാളുണ്ട്. അത് അശ്വതിയാണ് .ഇപ്പോൾ ഇതാ കഴിഞ്ഞ ദിവസത്തെ വിശേഷങ്ങൾ അശ്വതി എഴുതിയിരിക്കുന്നു.
Whatever happens the life must move on.. Alos the show must go on?? അല്ലെ എന്നു ചോദിച്ചാണ് അശ്വതി കുറിപ്പ് ആരംഭിക്കുന്നത്. രാവിലത്തെ പാട്ടിനു, മജിസ്യ, റിതു, സന്ധ്യ, സൂര്യ,സജ്ന ഡാന്‍സ് ചെയ്യേണ്ടായിരുന്നു എന്ന് അശ്വതി അഭിപ്രായപ്പെടുന്നു.
കൂടെയുള്ള ഒരു വ്യക്തിയുടെ വേദനയില്‍ യാതൊരു വിധ ബന്ധവുമില്ല എന്നപോലെ ആയിപോയി. എന്തോ എനിക്കതു അംഗീകരിക്കാന്‍ കഴിഞ്ഞില്ല. റംസാന്‍ ചേച്ചിയുടെ അടുത്ത് പോയി ഇരിക്കുന്ന കണ്ടു കൈപിടിച്ചു.
'ആ ഇന്നലത്തെ പോലല്ല ടാസ്‌ക് ഇന്ന്, പന്ത് ആര്‍ക്കുവേണേലും പിടിക്കാം. പിടിക്കുന്നവര്‍ക്ക് ഭാവിയില്‍ ഉപകരിക്കാവുന്ന വ്യക്തിഗത പോയിന്റ്‌സും. പോയന്റ് കിട്ടിയവരുടെ മുഖം ഡിസ്‌പ്ലേ വന്നപ്പോള്‍ ഉള്ള സന്തോഷം നല്ല രസമുണ്ടായിരുന്നു.
സൂര്യ ബോള്‍ പിടിക്കണെന്ന് ഞാന്‍ മനസുരുകി പ്രാര്‍ത്ഥിച്ചു അല്ലേല്‍ ഇന്നും കണ്ണാടിയുടെ മുന്നിലെ ഷോ സഹിക്കേണ്ടി വരുമല്ലോന്ന് ആലോചിച്ചിട്ടാ. സഹിക്കാന്‍ വയ്യ. പിന്നീട് ടാസ്‌കിന്റെ നിറം മാറി' അശ്വതി പറയുന്നു.
'ബിഗ് ബോസ് ത്രില്ലര്‍ മോഡ്‌ലോട്ട് കയറി രണ്ടു ഗ്രൂപ്പ് ആയി ഇനി കളിക്കണം. അടി നടന്നില്ലെങ്കിലല്ലേ അതിശയമുള്ളൂ. ടാസ്‌ക് തുടങ്ങി ചുവന്ന വര ഒക്കെ മറന്നു പിന്നെ കുഴലിന്റെ ഉള്ളില്‍ കയറി ബോള്‍ എടുക്കാന്‍ തുടങ്ങി. പിന്നെ ഒരു വേടീം പോകേം മാത്രേ ഓർമയുള്ളു.
റംസാനും പൊളി ഫിറോസും തമ്മില്‍ അടി. പിന്നെ റംസാനും ഡിമ്പലും. ഹമ്പോ റംസാന്‍ എന്തിനാണോ എന്തോ ഇത്ര ഷോ ഓഫ് കാണിച്ചത്. ഹോ സയാമീസ് ഇരട്ടകളുടെ പ്രകടനം (സായി, റംസാന്‍ ) ഇച്ചിരി ഓവര്‍ ആരുന്നെ. പറയാതെ വയ്യ'.
ഇന്ന് അനൂപിന്റെ ടീമിന് എതിരെ ആണ് റംസാന്‍ ആ ഷോ മൊത്തം കാണിച്ചത്, എന്തെ സ്വന്തം ടീമിന് വേണ്ടി പ്രതികരിച്ചില്ല അനൂപ്? ഓഹ് റംസാനെ വിജയിപ്പിക്കാന്‍ വേണ്ടി കളിക്കുവാണല്ലോ ല്ലെ. ശോ മറന്നുപോയി.
പെട്ടെന്ന് ഞാന്‍ ഞെട്ടി ദൈവമേ ഇവിടെ എവിടെ അമ്പലം, ഒരു പാരായണം കേള്‍ക്കുന്നല്ലോ എന്നു.. നോക്കിയപ്പോള്‍ നമ്മടെ കിടിലു ടാസ്‌ക് വലിച്ചു നീട്ടി പാടുകയാണ് സൂര്‍ത്തുക്കളെ. പിഗി ബാങ്ക് ടാസ്‌ക്. ബിബി പ്ലസ്, കാര്യമായിട്ട് ഒന്നുമില്ലാരുന്നു.
സാധാരണ ഭാഗ്യച്ചിടേം കിട്ടിലുവിന്റേം റിവ്യൂ ഉണ്ടാകുന്നതാണ് ഇന്നതില്ലായിരുന്നു. ഭാഗ്യേച്ചി ടോട്ടലി ഡള്‍ ആണ്. ശക്തമായി തിരിച്ചു വരട്ടെ. എന്തൊക്കെ ആണേലും ഏതൊരു ടാസ്‌കിലും ചേച്ചി വളരെ ആക്റ്റീവ് ആയിരുന്നു. അതുപോലെ തിരിച്ചുവരാനായി ആഗ്രഹിക്കുന്നുവെന്നാണ് അശ്വതി പറയുന്നത്.
https://www.facebook.com/Malayalivartha

























