Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇടതുമുന്നണി സര്‍ക്കാരും അതിന്റെ ക്യാപ്റ്റനും കരുതുന്നത് പോലെ കേരളീയര്‍ സൗജന്യത്തിന് വേണ്ടി ജീവിക്കുന്നവരാണോ ? സ്‌പെഷ്യല്‍ അരിയും കൊറോണയും ഭക്ഷ്യകിറ്റും പറഞ്ഞ് വോട്ടുപിടിക്കാനുള്ള സി പി എമ്മിന്റെ നീക്കം പാളുമോ?

30 MARCH 2021 10:20 AM IST
മലയാളി വാര്‍ത്ത

ഇടതുമുന്നണി സര്‍ക്കാരും അതിന്റെ ക്യാപ്റ്റനും കരുതുന്നത് പോലെ കേരളീയര്‍ സൗജന്യത്തിന് വേണ്ടി ജീവിക്കുന്നവരാണോ ? സ്‌പെഷ്യല്‍ അരിയും  കൊറോണയും ഭക്ഷ്യകിറ്റും പറഞ്ഞ് വോട്ടുപിടിക്കാനുള്ള സി പി എമ്മിന്റെ നീക്കം പാളുമോ?

പാളുമെന്ന് തന്നെയാണ് ബി ജെ പിയും കോണ്‍ഗ്രസും കരുതുന്നത്. തെരഞ്ഞടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെ സര്‍ക്കാരിനും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും ഇത്തരമൊരു തോന്നല്‍ ഉണ്ടായിരിക്കുന്നു.

 



സ്പഷ്യല്‍ അരി വിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തപ്പോള്‍ മുതല്‍ സര്‍ക്കാരിന് ഇത്തരമൊരു സംശയം തോന്നി തുടങ്ങി. എന്തിന്, സര്‍ക്കാരിന്റെ നിയമവ്യത്തങ്ങള്‍ തന്നെ ഇത്തരത്തിലുള്ള പ്രചരണം അപകടത്തിലാകുമെന്ന് സര്‍ക്കാരിനെ അറിയിച്ചുകഴിഞ്ഞു.

വിതരണം തടഞ്ഞതിനെതിരായ സര്‍ക്കാര്‍ അപ്പീലില്‍ ആണ് ഹൈക്കോടതി നടപടി. അരി വിതരണം തുടരാം. എന്നാല്‍, അത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് കോടതി നിര്‍ദ്ദേശിച്ചു. അരി വിതരണ തീരുമാനം ഫെബ്രുവരി 4 ന് തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പായി എടുത്തിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.

 



മുന്‍ഗണനേതര വിഭാഗക്കാര്‍ക്ക് പതിനഞ്ച് രൂപക്ക് 10 കിലോ സ്പെഷ്യല്‍ അരി വിതരണം ചെയ്യുന്നത് തടഞ്ഞതിനാണ് തെരെഞ്ഞെടുപ്പ് കമ്മീഷനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഇത് സ്പെഷ്യല്‍ അരി എന്ന നിലയില്‍ നേരത്തെയും വിതരണം ചെയ്തതായിരുന്നുവെന്നും ബജറ്റില്‍ പ്രഖ്യാപിച്ചതാണ് എന്നുമാണ് സര്‍ക്കാരിന്റെ വാദം.

അരി നല്‍കുന്നത് നേരത്തെ നടന്ന് കൊണ്ടിരിക്കുന്ന നടപടികളുടെ ഭാഗമാണെന്നും അരി വിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി അംഗീകരിക്കാനാകില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍, ഇലക്ഷന് മുന്നോടിയായാണ് അരി വിതരണം ചെയ്യുവാന്‍ ശ്രമിച്ചത് എന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുവാദം. 2020 ആഗസ്റ്റില്‍ സ്‌പെഷ്യല്‍ അരി വിതരണം നിര്‍ത്തി വച്ചിരുന്നു, മാര്‍ച്ച്, ഏപ്രിലില്‍ പുനരാരംഭിച്ചുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയില്‍ പറഞ്ഞു.

 



പ്രതിപക്ഷത്തിന്റെ പരാതിയെ തുടര്‍ന്നാണ് അരിവിതരണം തെരെഞ്ഞെടുപ്പ് കമീഷന്‍ തടഞ്ഞത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള അരി വിതരണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സര്‍ക്കാര്‍ വിശദീകരണം നല്‍കിയിട്ടുണ്ട്. ഇത് പുതിയ പ്രഖ്യാപനമല്ലെന്നും നേരത്തെയും നല്‍കി വന്നിരുന്ന നടപടികളുടെ തുടര്‍ച്ചയാണെന്നുമാണ് സര്‍ക്കാര്‍ കമ്മീഷനെ അറിയിച്ചത്.

ഇതിനിടെ വിഷു - ഈസ്റ്റര്‍ സൗജന്യ കിറ്റ് വിതരണം ഇന്ന് തുടങ്ങിയേക്കും. പെസഹ വ്യാഴവും ദുഃഖവെള്ളിയും പ്രമാണിച്ച് ഏപ്രില്‍ ഒന്നും രണ്ടും അവധി ദിവസങ്ങളായതിനാല്‍ കട തുറക്കാനാകില്ലെന്ന് റേഷന്‍ വ്യാപാരികളുടെ സംഘടന വ്യക്തമാക്കിയതോടെയാണിത്. നേരത്തെ മാര്‍ച്ച് 25 മുതല്‍ കിറ്റ് നല്‍കി തുടങ്ങാനായിരുന്നു തീരുമാനമെങ്കിലും പിന്നീട് ഇത് ഏപ്രില്‍ ഒന്നിലേക്ക് മാറ്റുകയായിരുന്നു.

 



2011 മുതല്‍ 2016 വരെ ഭരിച്ച ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ വഴിയിലൂടെ തന്നെ പിണറായി സഞ്ചരിച്ചതാണ് അദ്ദേഹത്തെ പ്രതിസന്ധിയിലാക്കുന്നത്. കെ എം. മാണിയുടെ കാരുണ്യ പദധതി ഉള്‍പ്പെടെയുള്ള ക്ഷേമപദ്ധതികള്‍ ആയിരുന്നു ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ ഹൈലൈറ്റ്.

സോളാര്‍ കേസും ബാര്‍ അഴിമതിയും ഇല്ലായിരുന്നെങ്കില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ മടങ്ങിയെത്തുമായിരുന്നു. താലൂക്കുകള്‍ തോറും അദാലത്ത് നടത്തി ഉമ്മന്‍ ചാണ്ടി ജനഹൃദയങ്ങളില്‍ ഇടം നേടി. എന്നാല്‍ അഴിമതി അദ്ദേഹത്തിന്റെ ജീവിതത്തെ ചാരം മൂടി. പിണറായിയെ അഴിമതി ബാധിച്ചത് സ്വര്‍ണകടത്തിന്റെ രൂപത്തിലാണ്.

 



പിണറായിയും ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ തന്നെയാണ്. കിറ്റും അരിയും നല്‍കുന്നതില്‍ തെറ്റില്ല. എന്നാല്‍ അതെല്ലാം അങ്ങാടിപാട്ടാക്കുന്നത് മലയാളികള്‍ക്ക് ഇഷ്ടമല്ല. സ്വന്തം വീട്ടിലെ പട്ടിണി അയല്‍ക്കാരന്‍ പോലും അറിയാതെ സൂക്ഷിക്കുന്നവരാണ് മലയാളികള്‍.

അവര്‍ 500 രൂപയുടെ കിറ്റും 15 രൂപയുടെ അരിയും നല്‍കിയാല്‍ വോട്ടു നല്‍കില്ല. അങ്ങനെയാണെങ്കില്‍ കേരളം വോട്ടുചെയത് ജയിപ്പിക്കേണ്ടത് നരേന്ദ്ര മോദിയെയാണ്. നിര്‍ദ്ദനരുടെ അക്കൗണ്ടില്‍ പണം ഉള്‍പ്പെടെ നിരവധി സഹായങ്ങളാണ് മോദി മലയാളികള്‍ക്ക് നല്‍കിയിട്ടുള്ളത്.എന്നിട്ടും അവര്‍ ഒരു സീറ്റ് പോലും പാര്‍ലെമെന്റില്‍ മോദിക്ക് നല്‍കിയില്ല.

 



അമ്മേ,തായേ എന്ന മനോഭാവം സൂക്ഷിക്കുന്നവരല്ല മലയാളികള്‍. നമ്മുടെ അയല്‍ സംസ്ഥാനത്ത് ഇത്തരം സൗജന്യങ്ങള്‍ നല്‍കിയാല്‍ അവര്‍ എന്തും നല്‍കും. കാരണം അവര്‍ മനസില്‍ വിശുദ്ധി മാത്രമുള്ള സാധാരണക്കാരാണ്. എന്നാല്‍ കേരളം വിദ്യാസമ്പന്നരുടെ നാടാണ്. ഇത്തരം ഗിമിക്കുകള്‍ കൊണ്ട് കേരളത്തില്‍ യാതൊരു കാര്യവുമില്ല.

അതു കൊണ്ടു തന്നെ പ്രളയവും കൊറോണയും ചേര്‍ന്ന് തങ്ങളെ രക്ഷിക്കുമെന്ന് ഇടതുമുന്നണി കരുതിയിട്ട് കാര്യമില്ല. അയല്‍ സംസ്ഥാനത്തെ പോലെയാണ് കേരളം എന്ന തിരിച്ചറിവ് ഇടതുമുന്നണിക്കില്ലാതെ പോയെന്ന് ബിജെപിക്കാര്‍ പറയുന്നത് വെറുതെയല്ലെന്ന് കേരളീയര്‍ക്ക് തോന്നി തുടങ്ങിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അറുപതുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി തടാകത്തില്‍ തള്ളിയ 21കാരന്‍ അറസ്റ്റില്‍  (1 hour ago)

സ്ത്രീകള്‍ക്കു മാത്രമായി പിങ്ക് ബസുകള്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി  (1 hour ago)

നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്  (1 hour ago)

ആണവ നിലയങ്ങളിൽ തീ Pickaxe മല പിളർത്തി ഇറാനിൽ ഭൂകമ്പം...!  (1 hour ago)

നിർത്താതെ സൈറൺ ഞെട്ടി പ്രവാസികൾ..!യുദ്ധം ഇന്ത്യൻ പ്രവാസികൾ ശ്രദ്ധിക്കൂ;  (1 hour ago)

ഇറാനിൽ ഭൂകമ്പം..! Pickaxe മല പിളർത്തി അമേരിക്ക ഇറാൻ താങ്ങില്ല നിലവിളി തുടങ്ങി ഉപഗ്രഹചിത്രം പുറത്ത് ആണവബോംബ്..?!  (1 hour ago)

'രാവിലെ 9 മണിക്ക് വീട്ടിലെത്തണം..' അവസാന ഫോൺ കോൾ ഭാര്യയും ഭർത്താവും തൂങ്ങി മരിച്ചു വാതിൽ തുറന്ന് കിടന്നു,പിന്നാലെ  (2 hours ago)

വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് നടന്‍ ജോജു ജോര്‍ജ്  (2 hours ago)

അയൺ ഡോം തമീർ മിസൈൽ ഇന്ത്യയിൽ..!! നെതന്യാഹു നേരിട്ട് മോദിക്ക് കൈകൊടുത്തു..! ഞെട്ടി ഇറാൻ ഇന്ത്യ ഇറങ്ങും..?  (2 hours ago)

അകത്തിരുന്ന് പിണറായി കൊടുത്ത ക്വട്ടേഷൻ..! കോടതിയിൽ ബെഞ്ചിലിടിച്ച് പ്രൊസിക്യൂഷൻ,ED കത്തിച്ചു..!  (2 hours ago)

വിദ്യാര്‍ഥികള്‍ക്കുനേരെ ഡല്‍ഹി പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് രാഹുല്‍ ഗാന്ധി  (2 hours ago)

നടുറോഡില്‍ യുവതിയുടെ കൈ വെട്ടിമാറ്റിയ സംഭവത്തില്‍ രണ്ടാം ഭര്‍ത്താവ് പിടിയില്‍  (2 hours ago)

വിദ്യാര്‍ഥി പ്രക്ഷോഭങ്ങളില്‍ മാധവന്‍ സ്വീകരിക്കുന്ന നിശബ്ദത ചോദ്യം ചെയ്ത് വിദ്യാര്‍ഥികള്‍  (2 hours ago)

ഡിവൈഎഫ്‌ഐ ഭക്ഷണം കൊടുക്കുന്നതിനെ അഭിനന്ദിക്കുന്നു; എന്നാൽ ഇത് രാഷ്ട്രീയവത്കരിക്കുകയും ആശുപത്രികൾ കയ്യേറുകയും ചെയ്യുന്നതിനെ എതിർക്കുന്നു; നിർണ്ണായക പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി.സതീശൻ  (3 hours ago)

കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി മാർച്ച്; രാജീവ് ചന്ദ്രശേഖറിന് നേരേയും ജലപീരങ്കി പ്രയോഗിച്ച് പൊലീസ്  (3 hours ago)

Malayali Vartha Recommends