Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് നടന്‍ ജോജു ജോര്‍ജ്

22 JULY 2026 07:41 PM IST
മലയാളി വാര്‍ത്ത

കോക്രോച്ച് ജനതാപാര്‍ട്ടിയുടെ വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് നടന്‍ ജോജു ജോര്‍ജ്. രാജ്യത്തിപ്പോള്‍ നടക്കുന്നത് അടിയന്തരാവസ്ഥയാണെന്ന് ജോജു വിമര്‍ശിച്ചു. യുവജന പ്രക്ഷോഭങ്ങള്‍ ചരിത്രത്തില്‍ ഒരിക്കലും തളര്‍ന്നിട്ടില്ല. ഇപ്പോഴത്തെ പോക്ക് പ്രതീക്ഷ നല്‍കുന്നതാണെന്നും നടന്‍ പറഞ്ഞു. എറണാകുളം മഹാരാജാസ് കോളേജിലെ ഐക്യദാര്‍ഢ്യസദസ്സില്‍ സംസാരിക്കുകയായിരുന്നു ജോജു.

'ഇപ്പോള്‍ നമ്മളുടെ നാട്ടില്‍ നടക്കുന്നത് ഒരു അടിയന്തരാവസ്ഥയാണ്. രാജ്യത്തിന്റെ വിദ്യാഭ്യാസ വ്യവസ്ഥിതി, അതിന് ചോര്‍ച്ച വരുക എന്ന് പറഞ്ഞാല്‍ സ്ലോ പോയിസണിങ് ആണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. നാളെ വരാന്‍ പോകുന്ന ഒരു ഭീകരമായ അന്തരീക്ഷം ഇപ്പോഴേ ആരംഭിച്ചുകഴിഞ്ഞു. അതിനെതിരെ പ്രതികരിച്ച കുട്ടികളെ തല അടിച്ചുപൊളിക്കുക, ഒരു രാജ്യത്തെ പ്രതിപക്ഷ നേതാവിനെ പുല്ലുപോലെ എടുത്തുകൊണ്ടു പോവുക ഇതൊരു അടിയന്തരാവസ്ഥ തന്നെയാണ്', ജോജു പറഞ്ഞു.

'അതിനെതിരെ ആദ്യം ബോധത്തോടുകൂടി പ്രവര്‍ത്തിച്ച രാജ്യത്തെ യുവജനങ്ങള്‍ക്കാണ് കൈയടി. ഒരിക്കലും യുവജന പ്രക്ഷോഭങ്ങള്‍ ചരിത്രത്തില്‍ തളര്‍ന്നിട്ടില്ല. അതുകൊണ്ടുതന്നെ ഈ പോക്ക് പ്രതീക്ഷ നല്‍കുന്നതാണ്. വളരെ സന്തോഷമുണ്ട്, ഇപ്പോഴും ഒരുപാട് നല്ല ആളുകള്‍ നമ്മുടെ ഇടയിലുണ്ട്. നമ്മള്‍ ഒരുമിച്ചാണ്, ഒറ്റക്കെട്ടാണ്', ജോജു കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞദിവസം നടന്ന സി.ജെ.പി. പ്രതിഷേധത്തെ പോലീസ് നേരിട്ട രീതിക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. ജന്തര്‍മന്തറില്‍ നടത്തുന്ന രാപകല്‍ സമരത്തിന് ഒരുമാസം തികഞ്ഞ തിങ്കളാഴ്ച പാര്‍ലമെന്റിലേക്ക് ആയിരക്കണക്കിന് യുവാക്കള്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. ഇതിനെ ലാത്തിച്ചാര്‍ജും കണ്ണീര്‍വാതക പ്രയോഗവും കൊണ്ടാണ് പോലീസ് നേരിട്ടത്. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന കോണ്‍ഗ്രസ് പ്രതിഷേധത്തിനെതിരെയും കടുത്ത നടപടികളാണ് പോലീസ് സ്വീകരിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്ത്രീകള്‍ക്കു മാത്രമായി പിങ്ക് ബസുകള്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി  (4 minutes ago)

നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്  (21 minutes ago)

ആണവ നിലയങ്ങളിൽ തീ Pickaxe മല പിളർത്തി ഇറാനിൽ ഭൂകമ്പം...!  (33 minutes ago)

നിർത്താതെ സൈറൺ ഞെട്ടി പ്രവാസികൾ..!യുദ്ധം ഇന്ത്യൻ പ്രവാസികൾ ശ്രദ്ധിക്കൂ;  (40 minutes ago)

ഇറാനിൽ ഭൂകമ്പം..! Pickaxe മല പിളർത്തി അമേരിക്ക ഇറാൻ താങ്ങില്ല നിലവിളി തുടങ്ങി ഉപഗ്രഹചിത്രം പുറത്ത് ആണവബോംബ്..?!  (45 minutes ago)

'രാവിലെ 9 മണിക്ക് വീട്ടിലെത്തണം..' അവസാന ഫോൺ കോൾ ഭാര്യയും ഭർത്താവും തൂങ്ങി മരിച്ചു വാതിൽ തുറന്ന് കിടന്നു,പിന്നാലെ  (50 minutes ago)

വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് നടന്‍ ജോജു ജോര്‍ജ്  (1 hour ago)

അയൺ ഡോം തമീർ മിസൈൽ ഇന്ത്യയിൽ..!! നെതന്യാഹു നേരിട്ട് മോദിക്ക് കൈകൊടുത്തു..! ഞെട്ടി ഇറാൻ ഇന്ത്യ ഇറങ്ങും..?  (1 hour ago)

അകത്തിരുന്ന് പിണറായി കൊടുത്ത ക്വട്ടേഷൻ..! കോടതിയിൽ ബെഞ്ചിലിടിച്ച് പ്രൊസിക്യൂഷൻ,ED കത്തിച്ചു..!  (1 hour ago)

വിദ്യാര്‍ഥികള്‍ക്കുനേരെ ഡല്‍ഹി പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് രാഹുല്‍ ഗാന്ധി  (1 hour ago)

നടുറോഡില്‍ യുവതിയുടെ കൈ വെട്ടിമാറ്റിയ സംഭവത്തില്‍ രണ്ടാം ഭര്‍ത്താവ് പിടിയില്‍  (1 hour ago)

വിദ്യാര്‍ഥി പ്രക്ഷോഭങ്ങളില്‍ മാധവന്‍ സ്വീകരിക്കുന്ന നിശബ്ദത ചോദ്യം ചെയ്ത് വിദ്യാര്‍ഥികള്‍  (1 hour ago)

ഡിവൈഎഫ്‌ഐ ഭക്ഷണം കൊടുക്കുന്നതിനെ അഭിനന്ദിക്കുന്നു; എന്നാൽ ഇത് രാഷ്ട്രീയവത്കരിക്കുകയും ആശുപത്രികൾ കയ്യേറുകയും ചെയ്യുന്നതിനെ എതിർക്കുന്നു; നിർണ്ണായക പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി.സതീശൻ  (1 hour ago)

കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി മാർച്ച്; രാജീവ് ചന്ദ്രശേഖറിന് നേരേയും ജലപീരങ്കി പ്രയോഗിച്ച് പൊലീസ്  (2 hours ago)

ജയിലിൽ വിഎസ് അനുസ്മരണം; ആരോപണം നിഷേധിച്ച് ജയിൽ അധികൃതർ  (2 hours ago)

Malayali Vartha Recommends